1 GBP = 93.10 INR                       

BREAKING NEWS

സ്വപ്‌ന പ്രവീണ്‍ പ്രസിഡന്റ്; ദിനേശ് വെള്ളാപ്പള്ളി സെക്രട്ടറി: യുകെയിലെ ഇടതു കൂട്ടായ്മ സമീക്ഷയ്ക്ക് പുതിയ ഭാരവാഹികള്‍

Britishmalayali
ജയന്‍ എടപ്പാള്‍

ലണ്ടന്‍: ഹീത്രൂവില്‍ നടന്നു കൊണ്ടിരുന്ന യുകെയിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ 21 അംഗ ദേശീയ സമിതിയുടെ പാനല്‍ അംഗീകരിച്ച സമ്മേളനം അടുത്ത രണ്ടു വര്‍ഷത്തേക്ക് 9 അംഗ കേന്ദ്ര സെക്രട്ടറിയേട്ടും ആറംഗ കേന്ദ്ര ഭാരവാഹികളെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്: സ്വപ്ന പ്രവീണ്‍, ജനറല്‍ സെക്രട്ടറി: ദിനേശ് വെള്ളാപ്പിള്ളി, വൈസ് പ്രസിഡന്റ് - പ്രസാദ് ഒഴാക്കല്‍ (സൗത്താംപ്ടണ്‍ & പോര്‍ട്‌സ്മൗത്ത്), ജോയിന്റ് സെക്രട്ടറിമാര്‍ - ജയന്‍ എടപ്പാള്‍ (മാഞ്ചസ്റ്റര്‍), ബിനോജ് (ഹീത്രു), ട്രഷറര്‍ - ഇബ്രാഹിം വാക്കുളങ്ങര (ഈസ്റ്റ് ഹാം) ദേശീയ ഭാരവാഹികളെ കൂടാതെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ ആഷിഖു (ബര്‍മിങ്ഹാം), മോന്‍സി (ഹീത്രൂ), അബ്ദുള്‍ മജീദ് (വെംബ്ലി) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.

സമീക്ഷയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ദേശീയ സമിതി അംഗങ്ങളെയും വിവിധ സമീക്ഷ ബ്രാഞ്ച് സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും ചേര്‍ത്തു സമീക്ഷ യുകെ വര്‍ക്കിങ് കമ്മിറ്റി ഉണ്ടാക്കാനും സമ്മേളനം തീരുമാനിച്ചു. യുകെയിലെ 15 ബ്രാഞ്ചുകളില്‍ നിന്നായി തെരെഞ്ഞെടുത്ത 100ലധികം ദേശീയ സമ്മേളന പ്രതിനിധികള്‍ ഉള്‍പ്പെടെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

യുകെയിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ എല്ലാം ആവാം എന്നും സമൂഹനന്മയ്ക്കും സമൂഹത്തില്‍ വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനങ്ങള്‍ക്കും എങ്ങിനെ ഉപകരിക്കാന്‍ പറ്റുമെന്നും സമീക്ഷ പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍  സ്വരാജ് ഓര്‍മപ്പെടുത്തി.

വര്‍ഗീയ ഫാസിസ്റ്റുകളുടെ മതാന്ധത ബാധിച്ച കൊടും കൊലപാതകത്തിന് ഇര ആയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ സ്മരണകള്‍ക്കും ഇടതു പക്ഷ പുരോഗമനകലാ സാംസ്‌കാരിക പ്രസ്ഥാനം കെട്ടി പടുക്കുമ്പോള്‍ ധീര രക്തസാക്ഷികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ ഇരമ്പുന്ന സമ്മേളന ഹാളില്‍ രക്ത സാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന ചെയ്താണ് പ്രതിനിധികള്‍ സമ്മേളന ഹാളില്‍ പ്രവേശിച്ചത്.

ദേശീയ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തില്‍ സുഗതന്‍ തെക്കേപ്പുര രക്ത സാക്ഷി പ്രമേയവും ഇബ്രാഹിം വാക്കുളങ്ങര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അദ്ധ്യക്ഷന്‍ ആയിരുന്നു.

പ്രതിനിധി സമ്മേളനം നിയന്ത്രണത്തിനായി പ്രസീഡിയം, സ്റ്റിയറിംഗ്, ക്രഡന്‍ഷിയല്‍, പ്രമേയം, മിനുറ്റ്‌സ് സബ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ടും സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയില്‍ 15 ബ്രാഞ്ചില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിലെ ഇടതുപക്ഷവും സര്‍ക്കാരും ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ക്ക് സ്വരാജ് മറുപടി പറയുകയും മറ്റു ചോദ്യങ്ങള്‍ക്ക് രാജേഷ് ചെറിയാന്‍, സ്വപ്ന പ്രവീണ്‍, ദിനേശ് വെള്ളാപ്പിള്ളി എന്നിവര്‍ മറുപടി നല്‍കി. സ്വാഗത സംഘത്തിനുവേണ്ടി ബിനോജ് നന്ദി പറഞ്ഞു.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category