1 GBP = 88.40 INR                       

BREAKING NEWS

ഇടക്കാല തെരഞ്ഞെടുപ്പ് ശ്രമം വീണ്ടും പരാജയപ്പെടുത്തി എംപിമാ ര്‍; ഇനി ഒരു മാസം പാര്‍ലിമെന്റ് സസ്പെന്‍ഷനില്‍; ആരെന്ത് പറഞ്ഞാലും ബ്രക്സിറ്റ് നീട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ്; ബ്രിട്ടന്‍ നേരി ടുന്നത് സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ക്ടോബറില്‍ തിരക്ക് പിടിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നടത്തിയ അവസാന ശ്രമത്തെ എംപിമാര്‍ പരാജയപ്പെടുത്തി. ഇന്നലെ നടന്ന ഇത് സംബന്ധിച്ച വോട്ടെടുപ്പില്‍ 434 നെതിരെ വെറും 293 വോട്ടുകള്‍ മാത്രമാണ് ബോറിസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ തീരുമാനിച്ചത് പോലെ ഇനി ഒരു മാസം പാര്‍ലിമെന്റ് സസ്പെന്‍ഷനിലായിരിക്കുകയും ചെയ്യും. ആരെന്തു പറഞ്ഞാലും ശ്രമിച്ചാലും ബ്രക്സിറ്റ് തീയതി നീട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സന്‍ തന്റെ കടുംപിടിത്തം തുടരുകയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രിട്ടന്‍ നേരിടുന്നത്  സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ലേബര്‍ നേതാവ് ജെറമി കോര്‍ബിനും റിമെയിനര്‍മാരും മനപൂര്‍വം ബ്രക്സിറ്റ് വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ബോറിസ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ജനത്തിന്റെ ആഗ്രഹത്തെയും വിധിയെയും എന്നെന്നേക്കും മറച്ച് വയ്ക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ബോറിസ് തറപ്പിച്ച് പറയുന്നു. നോ ഡീലിനെതിരെ റിമെയിനര്‍മാര്‍ കൊണ്ട് വന്നിരിക്കുന്ന പുതിയ നിയമത്തെ താന്‍ ഗൗനിക്കുന്നില്ലെന്നും  എന്ത് തന്നെ സംഭവിച്ചാലും ഒക്ടോബര്‍ 31ന് ബ്രക്സിറ്റ് നടപ്പിലാക്കുമെന്നുമാണ് ഇന്നലത്തെ വോട്ടെടുപ്പ് ഫലം പുറത്ത് വന്നയുടന്‍ ബോറിസ് പ്രതികരിച്ചിരിക്കുന്നത്.

ബ്രക്സിറ്റ് വിഷയത്തില്‍ ജനത്തേക്കാള്‍ കൂടുതല്‍ അറിവ് തങ്ങള്‍ക്കാണെന്ന തെറ്റിദ്ധാരണയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ബോറിസ് ആരോപിക്കുന്നു. ഒക്ടോബര്‍ 17ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ താന്‍ പങ്കെടുക്കുമെന്നും ദേശീയ താല്‍പര്യം മാനിച്ച് ഒരു ഡീല്‍ നേടിയെടുക്കുന്നതിന് ശ്രമിക്കുമെന്നും ബോറിസ് ഉറപ്പേകുന്നു. ഈ സര്‍ക്കാര്‍ ബ്രക്സിറ്റ് യാതൊരു വിധേനയും വൈകിപ്പിക്കില്ലെന്നും ബോറിസ് തറപ്പിച്ച് പറയുന്നു. ഇന്നലത്തെ വോട്ടിംഗിലെ പരാജയത്തോടെ ബ്രക്സിറ്റ് വിഷയത്തില്‍ നടന്ന വിവിധ വോട്ടെടുപ്പുകളില്‍ തുടര്‍ച്ചയായി ഇത് ആറാം തവണയാണ് ബോറിസ് പരാജയപ്പെട്ടിരിക്കുന്നത്.

ഇനി ഒക്ടോബര്‍ മധ്യം വരെ പാര്‍ലിമെന്റ് ഷട്ട്ഡൗണ്‍ ചെയ്യുന്നതിനാല്‍ നവംബര്‍ മധ്യം വരെ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പായിരിക്കുകയുമാണ്. ഒക്ടോബര്‍ 19 നുള്ളില്‍ യൂണിയനില്‍ നിന്നും ഡീല്‍ നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 31ന് ബ്രക്സിറ്റ് നടപ്പിലാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് ആന്റി നോ ഡീല്‍ നിയമം ബോറിസിനോട് ശക്തമായി ആവശ്യപ്പെടുന്നത്. ഇതിനെ അതിജീവിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ബോറിസ് തിരക്കിട്ട് ആലോചിച്ച് വരുകയാണ്. തന്റെ കൈകള്‍ ബന്ധിതമാക്കാന്‍ പാര്‍ലിമെന്റ് പുതിയ നിയമം അടക്കമുള്ള എന്തെല്ലാം കാര്യങ്ങളുമായി മുന്നോട്ട് വന്നാലും താന്‍ ഒക്ടോബര്‍ 31ന് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കുമെന്നും അതിന് മുമ്പ് ദേശീയ താല്‍പര്യം കണക്കിലെടുത്ത് യൂണിയനില്‍ നിന്നും ഒരു ഡീല്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നുമാണ് ബോറിസ് ആവര്‍ത്തിക്കുന്നത്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category