1 GBP = 88.40 INR                       

BREAKING NEWS

ആറു കൊല്ലം മുമ്പ് അപകടത്തില്‍ പെട്ട് കിടപ്പിലായ ഷൂമാക്കറുടെ അവസ്ഥയെന്താണ്? പാരീസ് ആശുപത്രിയില്‍ പ്രത്യേക ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ വീണ്ടും ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകര്‍; ആരോഗ്യ വിവരം അതീവ രഹസ്യമാക്കി കുടുംബം

Britishmalayali
kz´wteJI³

2013ലുണ്ടായ സ്‌കീയിംഗ് അപകടത്തില്‍ പെട്ട് മസ്തിഷ്‌കാഘാതമുണ്ടായ മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ പാരീസ് ആശുപത്രിയില്‍ പ്രത്യേക ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ ഇദ്ദേഹം വീണ്ടും തിരിച്ച് വരുമെന്ന ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍ താരത്തിന്റെ ആരോഗ്യ വിവരം അതീവരഹസ്യമാക്കി വച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. 'സ്റ്റെം സെല്‍ ട്രീറ്റ്മെന്റി' നാണ് ഷൂമാക്കറെ പാരീസിലെ ആശുപത്രിയില്‍ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി അപകടത്തില്‍ പെട്ട് അദ്ദേഹം നിശ്ചലാവസ്ഥയിലായത് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളി വിട്ടിരുന്നു.

2013ല്‍ നടന്ന അപകടത്തിന് ശേഷം പൊതുഇടങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിന് പുറമെ അദ്ദേഹത്തിന്റെ നിലയെന്താണെന്ന വിവരങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പുറത്ത് വന്നിരുന്നുമുള്ളൂ. ഇക്കാര്യത്തില്‍ തികച്ചും സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഇഷ്ടപ്പെടുന്നത്. തിങ്കളാഴ്ച സൗത്ത് ഈസ്റ്റ് പാരീസിലെ പോംപിഡൗ ഹോസ്പിറ്റലിലാണ് ഷൂമാക്കറെ പ്രത്യേക ചികിത്സക്കായി എത്തിച്ചിരിക്കുന്നത്. ആറ് പ്രാവശ്യം ലോകചാമ്പ്യനായ ഷൂമാക്കറിന് ഈ വരുന്ന ജനുവരിയില്‍ 50 വയസ് തികയുകയാണ്. ഫ്രഞ്ച് ആല്‍പ്സില്‍ സ്‌കീയിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം അപകടത്തില്‍ പെട്ടിരുന്നത്.

പോംപിഡൗ ഹോസ്പിറ്റലില്‍ വച്ച് ഷൂമാക്കറെ ഫ്രഞ്ച് സര്‍ജന്‍ ഫിലിപ്പ് മെനാഷെ എന്ന ഹാര്‍ട്ട് സ്പെഷ്യലിസ്റ്റാണ് സ്റ്റെം സെല്‍ ട്രീറ്റ്മെന്റിന് വിധേയനാക്കുന്നത്. 2014ല്‍ ലോകത്തില്‍ ആദ്യമായി എംബ്രയോണിക് സെല്‍ ട്രാന്‍സ്പ്ലാന്‍ഡ് നടത്തി പ്രശസ്തനായ വ്യക്തിയാണ് 69 കാരനായ ഈ സര്‍ജന്‍. തിങ്കളാഴ്ച ഉച്ചക്ക് മൂന്നരക്കായിരുന്നു ഷൂമാക്കറെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ ശരീരവും മുഖവും മുഴുവന്‍ നീലത്തുണി കൊണ്ട് മൂടിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെ  കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജറി ഡിപ്പാര്‍ട്മെന്റിലെ കണ്ടിന്യൂസ് മോണിറ്ററിംഗ് യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇന്ന് ചികിത്സ ആരംഭിച്ച് അദ്ദേഹം നാളെ വീട്ടിലേക്ക് തിരിച്ച് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഷൂമാക്കര്‍ക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ രഹസ്യമാണെന്നാണ് മെനാഷെ പറയുന്നത്.ഇതിന് മുമ്പ് ഈ വര്‍ഷം ആദ്യം ഷൂമാക്കര്‍ ഈ ഹോസ്പിറ്റലില്‍ രണ്ട് പ്രാവശ്യം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളും അദ്ദേഹം ഹെലികോപ്റ്ററിലായിരുന്നു സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുമെത്തിയത്.ചികിത്സയിലെ പുരോഗതികളെ കുറിച്ച് വിശദീകരിക്കാന്‍ ഷൂമാക്കറുടെ വക്താവ് തയ്യാറായിട്ടില്ല.അപകടത്തിന് ശേഷം സ്വിറ്റ്സര്‍ലണ്ടിലെ വീട്ടില്‍ കഴിയുന്ന ഷൂമാക്കറെ സന്ദര്‍ശിക്കാന്‍ വളരെഅടുത്ത സുഹൃത്തുക്കളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category