1 GBP = 88.40 INR                       

BREAKING NEWS

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങള്‍ എത്തുമോ? ഐആര്‍എയുടെ തിരിച്ച് വരവ് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; കത്തോലിക്കാ മൗലിക വാദികള്‍ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിക്കുന്നതായി സൂചന

Britishmalayali
kz´wteJI³

റിഷ് റിപ്പബ്ലിക്കന്‍ ആര്‍മി അഥവാ ഐആര്‍എയുടെ പ്രവര്‍ത്തനം വീണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശക്തിപ്പെട്ട് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഐആര്‍എയുടെ പഴയകാല നായകന്മാരെ ആരാധിക്കുന്നത് വര്‍ധിക്കുകയും അത് വഴി ചെറുപ്പക്കാരെ ഐആര്‍എയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നടപടി ത്വരിതപ്പെട്ടുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ മൗലിക വാദികള്‍ വളരെ ചെറിയ കുട്ടികളെ പോലും ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നുവെന്നാണ് സൂചന. ഇതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങള്‍ എത്തുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാണ്.


ഐആര്‍എയുടെ ഒരു പുതിയ ടീനേജ് ആര്‍മിയെ ഇവിടെ വളര്‍ത്തിയെടുത്ത് കൊണ്ടിരിക്കുന്നുവെന്നാണ് ശക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ഐആര്‍എ നടത്തിയ ആക്രമണത്തെ ഗ്ലാമര്‍ വല്‍ക്കരിക്കുന്ന നീക്കം ശക്തമാവുകയും ഇതിലൂടെ ചെറുപ്പക്കാരെ ഐആര്‍എയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളും ത്വരിതപ്പെട്ടിട്ടുണ്ട്. ഇതിനായി ഐആര്‍എ അടുത്തിടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോകളിലൊന്നില്‍ ഒരു തോക്ക് ധാരി ഐആര്‍എ തലവന്റെ മൃതദേഹത്തിനടുത്ത് നിന്നും വെടിയുതിര്‍ക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ കത്തോലിക്കാ കുട്ടികള്‍ 'വീ ഹേറ്റ് ക്യൂന്‍' എന്ന ഗാനമാലപിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.പ്രൈമറി സ്‌കൂളിലെ കുട്ടികളാണ് കൈകകള്‍ ആവേശത്തോടെ വീശി ഈ ഗാനമാലപിച്ചിരിക്കുന്നത്.

ഈ വിധത്തില്‍ ഐആര്‍എയ്ക്ക് വേണ്ടി ആക്രമണം നടത്താന്‍ ഇവിടെ നിരവധി പേര്‍ അടുത്ത കാലത്തായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത് മേഖലയിലെ സമാധാനം തല്ലിക്കെടുത്തുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ക്രെഗനില്‍ നിന്നും സംശയകരമായ ഡിവൈസ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ലണ്ടന്‍ബെറിയിലെ വീടുകളില്‍ നിന്നും ആളുകളെ തിരക്കിട്ട് ഒഴിപ്പിച്ചിരുന്നു. 1988 ല്‍ രണ്ട് ബ്രിട്ടീഷ് ആര്‍മിക്കാരെ ബെല്‍ഫാസ്റ്റിലെ തെരുവില്‍ വച്ച് വെടി വച്ച് കൊന്നതിന്റെ പേരില്‍ ജയിലില്‍ ആയിരുന്ന അലെക്സ് മര്‍ഫി എന്ന ഐആര്‍എ നേതാവിന്റെ ശവശരീരത്തിന് അരികില്‍ നിന്നും വെടിയുതിര്‍ക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് അടുത്തിടെ പുറത്ത് വന്നിരുന്നത്.

ഈ ശവശരീരത്തിനടുത്ത് ഒരു പറ്റം കുട്ടികള്‍ നില്‍ക്കുന്നുമുണ്ട്. ഇവരില്‍ രണ്ട് പേര്‍ക്ക് വെറും ഏഴ് വയസ് മാത്രമേയുള്ളു. ചില ഗ്രൂപ്പുകള്‍ ബെല്‍ഫാസ്റ്റില്‍ ഐആര്‍എയ്ക്ക് വേണ്ടി ആക്രമണങ്ങള്‍ നടത്താന്‍ സന്നദ്ധരായി എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവിധ മാധ്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും യുകെയ്ക്കും ഇടയില്‍ ബ്രക്സിറ്റിന് ശേഷം കടുത്ത അതിര്‍ത്തികളുണ്ടാവുകയും അത് ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന ആശങ്ക ഇത്തരം ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ഇതവരെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രശസ്ത വനിതാ ജേര്‍ണലിസ്റ്റ് ലൈറ മാക് കീ (29) നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയിലെ ക്രെഗനില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇവിടെ നടന്ന് വന്നിരുന്ന ലഹളയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തീവ്രദേശീയ വാദികളായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയില്‍ പെട്ട മുഖം മൂടിയിട്ട തോക്ക് ധാരി ലൈറയെ വെടിവച്ച് കൊന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കലാപത്തിന്റെ വിത്തുകള്‍ മുളപൊട്ടുമോയെന്ന ഇതേ തുടര്‍ന്ന് ആശങ്ക വര്‍ധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച ആശങ്ക വീണ്ടും പെരുകിയിരിക്കുകയാണ്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category