1 GBP = 88.40 INR                       

BREAKING NEWS

ഓരോ രോഗികള്‍ക്കും ഓരോ തരം പച്ചക്കറികളും പഴങ്ങളും; ഓരോ ശരീരത്തിലും വ്യത്യസ്തമായ ഭക്ഷണം; ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷണഫലം പ്രാവര്‍ത്തികമായാല്‍ കാന്‍സറിനെയും അല്‍ഷിമേഴ്സിനെയും പോലും തടയാം; രോഗം വരാതിരിക്കാനുള്ള ഈ എളുപ്പവഴി ആരും കണ്ടില്ലെന്ന് നടിക്കരുതേ

Britishmalayali
kz´wteJI³

നിങ്ങളുടെ ദൈനംദിന ആഹാരത്തെ മരുന്നെന്നോണം ഉപയോഗിച്ച് മാരകരോഗങ്ങളെ പോലും അതിജീവിക്കാമെന്ന നിര്‍ണായക പഠനവുമായി ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റായ ഡോ. വില്യം ലി രംഗത്തെത്തി. ഓരോ രോഗികള്‍ക്കും ഓരോ തരം പച്ചക്കറികളും പഴങ്ങളുമാണ് ഈ പഠനം നിര്‍ദേശിക്കുന്നത്. ഓരോ ശരീരത്തിലും വ്യത്യസ്തമായ ഭക്ഷണം രോഗത്തെ പ്രതിരോധിക്കുന്നതിലും ഭേദമാക്കുന്നതിലും അതിശയകരമായ ഫലമാണുണ്ടാക്കുന്നതെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷണഫലം പ്രാവര്‍ത്തികമായാല്‍ കാന്‍സറിനെയും അല്‍ഷിമേഴ്സിനെയും പോലും തടയാമെന്നുള്ള പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്. രോഗം വരാതിരിക്കാനുള്ള ഈ എളുപ്പവഴി ആരും കണ്ടില്ലെന്ന് നടിക്കരുതേയെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

ചില പ്രത്യേക ഭക്ഷണങ്ങളിലെ ചില പ്രത്യേക ഘടകങ്ങള്‍ രോഗികളെ അത്ഭുതകരമായ രീതിയില്‍ അതിജീവനത്തിന് പിന്തുണക്കുമെന്നും ഡോ. വില്യം കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി ഓയിസ്റ്ററിന് അല്‍ഷിമേഴ്സിനെ ചെറുക്കുന്നതിനുള്ള ഡിഎന്‍എയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ചില പ്രത്യേക ഡോസില്‍ ചില പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അവിശ്വസനീയമായ തോതില്‍ ഗുണഫലങ്ങളുണ്ടാകുമെന്നും തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ നിര്‍ണായകമായ അഞ്ച് ഡിഫെന്‍സ് സിസ്റ്റങ്ങളായ ഇമ്മ്യുണിറ്റി സ്റ്റെം സെല്ലുകള്‍, ഗട്ട് ബാക്ടീരിയ, ബ്ലഡ് വെസല്‍സ്, ഡിഎന്‍എ പ്രൊട്ടക്ഷന്‍ എന്നിവയെ കേന്ദ്രീകരിച്ച് ഡോ. വില്യം നടത്തിയ ദീര്‍ഘകാല ഗവേഷണത്തിലൂടെയാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ചില പ്രത്യേക ഭക്ഷണങ്ങളിലെ ചില പ്രത്യേക ഘടകങ്ങള്‍ ഈ അഞ്ച് ഡിഫെന്‍സ് സിസ്റ്റങ്ങളെ പിന്തുണച്ച് ശക്തമാക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനും സാധിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ഓയിസ്റ്ററിന് കാന്‍സറിനെയും മാനസിക സമ്മര്‍ദത്തെയും പ്രതിരോധിക്കുന്നതിനുള്ള ഡിഎന്‍എയെ സംരക്ഷിക്കാനാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണം പ്രത്യേക രീതിയില്‍ പാകപ്പെടുത്തി കഴിക്കുന്നതിലൂടെ നല്ല ആരോഗ്യമുണ്ടാക്കാനും രോഗങ്ങളോട് നല്ല രീതിയില്‍ പോരാടുന്നതിന് ശരീരത്തെ സജ്ജമാക്കാന്‍ സാധിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

ഓരോ പ്രതിരോധ സംവിധാനത്തെയും പിന്തുണക്കുന്നതിന് ഇത്തരത്തിലുള്ള ഓരോ ഭക്ഷണം നിത്യേന കഴിക്കുന്നതിലൂടെ സാധിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഓരോ രോഗത്തെയും പ്രതിരോധിക്കുന്നതിന് ഏതൊക്കെ അളവില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കണമെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ എന്നത് നമ്മുടെ ജെനറ്റിക് ബ്ലൂപ്രിന്റാണെന്നാണ് മിക്കവരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ ചില പ്രത്യേക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള നിര്‍ണായക സംവിധാനങ്ങളാണ് ഡിഎന്‍എ എന്നാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതിനെ ഫലപ്രദമായി ഉപയോഗിച്ച് രോഗപ്രതിരോധം സുഗമമാക്കുന്നതിന് ഭക്ഷണത്തെ പ്രയോജനപ്പെടുത്താമെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category