1 GBP = 91.30 INR                       

BREAKING NEWS

കുറഞ്ഞത് 7000 പൗണ്ട് അടച്ചില്ലെങ്കില്‍ പ്രസവം എടുക്കാനാവില്ല; ബോര്‍ഡര്‍ പോലീസിനെ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നതില്‍ മനം നൊന്ത് എന്‍എച്ച്എസ് നഴ്സുമാര്‍; ഗര്‍ഭിണികളെയെങ്കിലും വെറുതെ വിടാന്‍ ആവശ്യപ്പെട്ട് നഴ്സുമാര്‍

Britishmalayali
kz´wteJI³

എന്‍എച്ച്എസില്‍ പ്രസവത്തിനായെത്തുന്ന കുടിയേറ്റക്കാരായ ഗര്‍ഭിണികളില്‍ നിന്നും കനത്ത എന്‍എച്ച്എസ് മെറ്റേര്‍ണിറ്റി ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മിഡ് വൈഫുമാര്‍ രംഗത്തെത്തി. കുറഞ്ഞത് കുറഞ്ഞത് 7000 പൗണ്ട് അടച്ചില്ലെങ്കില്‍ പ്രസവം എടുക്കാനാവില്ലെന്ന കടുത്ത നിലപാടാണ് എന്‍എച്ച്എസ് കുടിയേറ്റക്കാരായ ഗര്‍ഭിണികളോട് പുലര്‍ത്തി വരുന്നത്. ഈ ചാര്‍ജ് ഈടാക്കുന്നതിനായി തങ്ങള്‍ക്ക്  ബോര്‍ഡര്‍ പോലീസിനെ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നതില്‍ തങ്ങള്‍ക്ക് കനത്ത മനപ്രയാസമുണ്ടാകുന്നുണ്ടെന്നാണ് എന്‍എച്ച്എസ് നഴ്സുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ ഈടാക്കാതെ   ഗര്‍ഭിണികളെയെങ്കിലും വെറുതെ വിടാന്‍ ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്‍എച്ച്എസ് മെറ്റേര്‍ണിറ്റി ചാര്‍ജില്‍ നിന്നും കുടിയേറ്റക്കാരായ ഗര്‍ഭിണികളെയെങ്കിലും ഒഴിവാക്കണമെന്ന നിര്‍ണായകമായ ആവശ്യം മുന്നോട്ട് വച്ച് രംഗത്തെത്തിയിരിക്കുന്നത് ദി റോയല്‍ കോളജ് ഓഫ് മിഡ് വൈഫ്സ് അഥവാ ആര്‍സിഎം ആണ്. വല്‍നറബിളായ കുടിയേറ്റക്കാരികളായ ഗര്‍ഭിണികള്‍ക്ക് ഇത്രയും കനത്ത ചാര്‍ജുകള്‍ അടക്കാന്‍ പ്രയാസം നേരിടുന്നതിനാലാണ് മിഡ് വൈഫുമാര്‍ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.അസൈലം സിസ്റ്റത്തിലെ അഗതികളായ ഗര്‍ഭിണികള്‍, ലൈംഗിക ചൂഷണം, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഗര്‍ഭിണികള്‍ തുടങ്ങിയ നിരാലംബരില്‍ നിന്നും ഇത്തരത്തില്‍ കടുത്ത ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെയാണ് മിഡ് വൈഫുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്‍എച്ച്എസിന്റെ ഇത്തത്തിലുള്ള കര്‍ക്കശമായ ചാര്‍ജ് നയം  നിരാലംബരായ ഗര്‍ഭിണികള്‍ക്ക് മേല്‍ നടപ്പിലാക്കുന്നത് മിഡ് വൈഫുമാരില്‍ എത്രത്തോളം ആഘാതമാണുണ്ടാക്കുന്നതെന്ന്  ചാരിറ്റിയായ മെറ്റേര്‍ണിറ്റി ആക്ഷന്‍ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ചാര്‍ജിംഗ് പോളിസി മിഡ് വൈഫുമാരിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമാക്കുന്ന ആദ്യത്തെ ഗവേഷണമാണ് നടന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ചാര്‍ജിംഗ് നയം വിശ്വാസത്തെ തകര്‍ക്കുന്നുവെന്നും വല്‍നറബിളായ ഗര്‍ഭിണികളില്‍ ഭയം നിറഞ്ഞ കാലാവസ്ഥയുണ്ടാക്കുന്നുവെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ കനത്ത ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതിനാല്‍ ചില  കുടിയേറ്റക്കാരികളായ ഗര്‍ഭിണികള്‍ മെറ്റേര്‍ണിറ്റി കെയര്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന ഉത്കണ്ഠ നേരത്തെ റോയല്‍ കോളജ് ഓഫ് മിഡ് വൈഫുമാര്‍ വെളിപ്പെടുത്തിയതും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരത്തില്‍ അവര്‍ ചികിത്സ വൈകിപ്പിക്കുന്നതിനെ തുടര്‍ന്ന് ഗര്‍ഭകാലത്ത് നടത്തേണ്ട അത്യാവശ്യ ടെസ്റ്റുകളും ട്രീറ്റ്മെന്റുകളും ലഭിക്കാതെ പോകുന്നുവെന്നും അത് അമ്മയ്ക്കും കുഞ്ഞിനും അപകടങ്ങളുണ്ടാക്കുന്നുവെന്നുമുള്ള ആശങ്കയും മിഡ് വൈഫുമാര്‍ ഉയര്‍ത്തുന്നുണ്ട്.

സുരക്ഷിതവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ കെയര്‍ രോഗികള്‍ക്ക്  നല്‍കുന്നതിന് തങ്ങളുടെ മെമ്പര്‍മാരെ പിന്തുണക്കുന്നതിന് ആര്‍സിഎം ബാധ്യസ്ഥമാണെന്നും അതിനാലാണ് കുടിയേറ്റക്കാരികളായ ഗര്‍ഭിണികളുടെ കാര്യത്തില്‍ അവര്‍ ഉയര്‍ത്തിയ ആശങ്കയ്ക്ക് പ്രാധാന്യമേറുന്നതെന്നം ആര്‍സിഎം ചീഫ് എക്സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ  ഗില്‍ വാല്‍ട്ടന്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന ചാര്‍ജുകള്‍ ഗര്‍ഭിണികളില്‍ നിന്നും ഈടാക്കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് നല്ല കെയര്‍ പ്രദാനം ചെയ്യുന്നതിന് മിഡ് വൈഫുമാര്‍ക്ക് സാധിക്കുന്നില്ലെന്നും ഗില്‍ ആശങ്കപ്പെടുന്നു. അതിനാല്‍ മെറ്റേര്‍ണിറ്റി കെയറിനെ സാധാരണ എന്‍എച്ച്എസ് ചാര്‍ജിംഗില്‍ നിന്നും ഒഴിവാക്കണമെന്നും ഇതിലൂടെ മാത്രമേ  അമ്മമാരുടെയും നവജാതശിശുക്കളുടെയും സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാനാവുകയുള്ളുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category