1 GBP = 88.60 INR                       

BREAKING NEWS

സഹോദരന്റെ പരിചയക്കാരന്‍ വീട്ടില്‍ സ്ഥിരമായി വന്നപ്പോള്‍ അത് കല്യാണത്തില്‍ എത്തിച്ചു; സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞ് നിക്കാഹ് കഴിച്ചിട്ടും പണത്തിന്റെ പേരില്‍ മര്‍ദ്ദനം; പത്തു സെന്റ് സ്ഥലം വിറ്റകാശും ഭര്‍ത്താവ് കൈക്കലാക്കി; 60 വയസ്സുള്ള സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ കറിക്കത്തിക്ക് വെട്ടലും; സജീറിനെതിരെ പരാതിയുമായി ഭാര്യ മംഗലപുരം പൊലീസിന് മുന്നില്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആറ്റിങ്ങല്‍: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോള്‍ കറിക്കത്തികൊണ്ട് തുരുതുരാവെട്ടി. പിന്നെ അടിവയറ്റില്‍ ചവിട്ടി വീഴ്ത്തി. തടസ്സം പിടിക്കാനെത്തിയ ഉമ്മയുടെ മുഖത്തടിച്ചു. പിതാവിനെയും സഹോദരനെയും വീട്ടില്‍ക്കയറ്റരുതെന്ന് വിലക്കും. ഒടുവില്‍ സഹികെട്ട് ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.

ആറ്റിങ്ങല്‍ 16-ാംമൈല്‍ സ്വദേശിനിയും രണ്ട് കുരുന്ന് പെണ്‍കുട്ടികളുടെ മാതാവുമായ യുവതിയാണ് ഭര്‍ത്താവ് സജീറിനെതിരെ പരാതിയുമായി മംഗലപുരം പൊലീസില്‍ എത്തിയിട്ടുള്ളത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി സി ഐ അറിയിച്ചു. സഹോദരന്റെ പരിചയക്കാരനായ സജീര്‍ വീട്ടില്‍ വരാറുണ്ടായായിരുന്നെന്നും ഇരുവിട്ടുകാരും ആലോചിച്ചാണ് തങ്ങളുടെ വിവാഹം നടത്തിയതെന്നും അടുത്ത കാലത്ത് ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ഉണ്ടായിരുന്ന അടുപ്പം ചോദ്യം ചെയ്തത് മുതലാണ് തന്നെയും മാതാപിതാക്കളെയും ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നുമാണ് യുവതി വ്യക്തമാക്കുന്നത്.

കുടുംബത്തിന് ആകെയുണ്ടായിരുന്ന 10 സെന്റ്് സ്ഥലവും വീടും ഭര്‍ത്താവ് നിര്‍ബന്ധിച്ച് വില്‍പ്പന നടത്തിച്ചെന്നും ഇതുവഴി ലഭിച്ച പണം ഭര്‍ത്താവ് കീശയിലാക്കിയെന്നും യുവതിയും വീട്ടുകാരും ആരോപിച്ചു. സ്ത്രീധനമായി ഒന്നും നല്‍കാനില്ലന്ന് വെളിപ്പെടുത്തിയാണ് മാതാപിതാക്കള്‍ തന്നെ സജീറിന് വിവാഹം കഴിച്ച് നല്‍കിയതെന്നും ഇടക്കാലത്ത് നീ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ എന്ന് പറഞ്ഞ്് ക്രൂരമായി ആക്രമിക്കുമായിരുന്നെന്നെന്നും ഇത് ചോദ്യം ചെയ്തതിന് ഒരിക്കല്‍ പിതാവിന്റെ കാല്‍ തെങ്ങിന്റെ കൈയക്ക് അടിച്ചൊടിച്ചെന്നും
യുവതി വെളിപ്പെടുത്തുന്നു.

കറിക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ കൈയിലും തലയിലും സാരമായി മുറിവേറ്റിരുന്നെന്നും ഇതേത്തുടര്‍ന്ന് ആഴ്ചകളോളം ആശുപത്രിയില്‍ ചികത്സയിലായിരുന്നെന്നും തന്നെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തിരുന്ന പിതാവിനെയും സഹോദരനെയും വീട്ടില്‍ക്കയറ്റരുതെന്ന് ഭര്‍ത്താവ് വിലക്കിയിരിക്കുകയാണെന്നും യുവതി അറിയിച്ചു. മദ്യപിച്ചെത്തി നിരന്തരം ഉപദ്രിവിക്കുമെന്നും അടുത്തിടെ ഒരു ദിവസം ഇളയകുട്ടിയെ എടുത്ത് നിലത്തെറിഞ്ഞെന്നും അക്രമം അതിരുവിട്ട സാഹചര്യത്തിലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നുമാണ് യുവതിയുടെ വിശദീകരണം.

എന്തുവന്നാലും ആരും ഇടപെടാനില്ലന്ന ധൈര്യത്തിലാണ് സജീര്‍ തങ്ങളോട് കൊടുംക്രൂരത തുടരുന്നതെന്നും ഇനിയും ഇത് സഹിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും യുവതിയുടെ മാതാപിതാക്കളും വ്യക്തമാക്കി.

വാടക വീട്ടില്‍ 60 വയസ്സോളം പ്രായമുള്ള സ്ത്രീയ്‌ക്കൊപ്പമാണ് സജീറിന്റെ ഇപ്പോഴത്തെ പൊറുതിയെന്നും ഇവരുമായി ഒത്തുപോകാന്‍ തയ്യാറാണെങ്കില്‍ മകളെയും മക്കളെയും നോക്കാമെന്നാണ് ഇയാളുടെ നിലപാടെന്നും എന്തുവന്നാലും ഇത് അംഗീകരിക്കില്ലന്നും മകളുടെയും മക്കളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category