1 GBP = 88.40 INR                       

BREAKING NEWS

ബൈക്ക് അപകടങ്ങളില്‍ മരിക്കുന്നതും ഗുരുതരമായി പരിക്ക് പറ്റുന്നതും ഏറെയും പിന്നിലിരിക്കുന്നവര്‍; പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി നിയമം നിലവിലുണ്ടെങ്കിലും നടപ്പിലാക്കുന്നതില്‍ ആര്‍ക്കും ശുഷ്‌കാന്തിയില്ല; നിയമം ലംഘിക്കാനുള്ളതാണ് എന്ന മലയാളിയുടെ മനസ്സിനെ തിരുത്താന്‍ മെനക്കെടാതെ അധികാരികളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: റോഡ് സുരക്ഷക്കും ഹെല്‍മറ്റ് വേട്ടക്കുമെല്ലാം പൊലീസും ഭരണകൂടവും പ്രധാന്യം നല്‍കുമ്പോഴും ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ബോധ്യമില്ലാതെ യാത്രക്കാരും അധികാരികളും. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടും ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ഇവരെ കണ്ടതായി ഭാവിക്കാതെ പൊലീസും പ്രതികരിക്കുമ്പോള്‍ കാണാതെ പോകുന്നത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നവരില്‍ ഭൂരിഭാഗവും പിന്‍സീറ്റ് യാത്രക്കാരാണ് എന്ന യാഥാര്‍ത്ഥ്യമാണ്.

ഇരുചക്രവാഹന അപകടങ്ങളില്‍ മരണസാധ്യത കൂടുതല്‍ പിന്നിലിരിക്കുന്നവര്‍ക്കാണ്. അപകടങ്ങളില്‍ ദൂരേക്ക് തെറിക്കുന്നതിലേറെയും പിന്നിലിരിക്കുന്നവരാണ്. തലയ്ക്കേല്‍ക്കുന്ന പരിക്ക്, തെറിച്ചുവീഴുന്നതിന്റെ ആഘാതം എന്നിവയാണ് മരണകാരണം. അതുകൊണ്ട് തന്നെ ഓടിക്കുന്നവരെക്കാള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കാണ് ഹെല്‍മെറ്റിന്റെ ആവശ്യകത കൂടുതല്‍.

50 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന ബൈക്കില്‍നിന്ന് വീഴുന്നത് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീഴുന്നതിന് തുല്യമാണ്. വാഹനം മുന്നിലേക്ക് ഇടിക്കുമ്പോള്‍ പിന്‍ഭാഗം ഉയര്‍ന്ന് പിന്നിലിരിക്കുന്നയാള്‍ തെറിച്ചുവീഴും. വേഗംകൂടുന്നതനുസരിച്ച് എടുത്തെറിയപ്പെടുന്ന ദൂരംകൂടും. അഞ്ചുമീറ്ററിലേറെ തെറിച്ചുവീണ സംഭവങ്ങളുണ്ട്. മനുഷ്യശരീരം വീഴുമ്പോള്‍ തലയാണ് ആദ്യം നിലത്തടിക്കുക. അതിനാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

ഇരുചക്രവാഹന അപകടങ്ങള്‍ പരിശോധിച്ചാല്‍ പിന്‍സീറ്റ് യാത്രക്കാരുടെ ഹെല്‍മറ്റിന്റെ ആവശ്യകത വ്യക്തമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. അപകടങ്ങളില്‍ വാഹനത്തില്‍നിന്ന് തെറിക്കുന്നതില്‍ അധികവും പിന്‍സീറ്റിലിരിക്കുന്നവരാണ്. വാഹനത്തിന്റെ വേഗതയനുസരിച്ച് ഉയര്‍ന്ന് തെറിക്കാനുള്ള സാധ്യത കൂടും. അതേസമയം ഓടിക്കുന്നയാള്‍ ഏറെ ദൂരേക്ക് വീഴാറില്ല. മുന്നിലിരിക്കുന്നയാള്‍ കൂടുതല്‍ വാഹനത്തോട് ഉറച്ചാണ് ഇരിക്കുന്നത്. ഹാന്‍ഡിലിലെ പിടിത്തം, സീറ്റിങ്ങിലെ ക്രമീകരണം എന്നിവയാണ് കാരണം. അപകടം ആദ്യം തിരിച്ചറിയുന്നതും ഓടിക്കുന്നയാളാണ്. സ്വയരക്ഷയ്ക്കുവേണ്ടി വാഹനത്തില്‍ മുറുകെ പിടിക്കുന്നതും ഒഴിഞ്ഞുമാറുന്നതുമൊക്കെ രക്ഷയാകും. ഹെല്‍മെറ്റ് ഒരുപരിധിവരെ തലയ്ക്കേല്‍ക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കും.

ഇരുചക്രവാഹനങ്ങളുടെ ഘടനപ്രകാരം പിന്നിലിരിക്കുന്നവര്‍ക്ക് പിടിച്ചിരിക്കാനുള്ള സൗകര്യം കുറവാണ്. മുന്നിലേക്കുനോക്കി കാല്‍ കുറുകെയിട്ട് ഇരിക്കുകയാണെങ്കില്‍ സെഡ് ഹാന്‍ഡിലില്‍ പിടിക്കാനാകില്ല. വശത്തേക്ക് തിരിഞ്ഞിരിക്കുന്നവര്‍ക്കുമാത്രമാണ് സൈഡ് ഹാന്‍ഡില്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ വശത്തേക്ക് അഭിമുഖമായി ഇരിക്കുന്നത് കൂടുതല്‍ അപകടമാണ്.

റോഡിന്റെ മോശം അവസ്ഥയും ഇരുചക്രവാഹന യാത്രക്കാരെയാണ് ബാധിക്കുക. തകര്‍ന്ന റോഡുകളില്‍ ഇരുചക്രവാഹനങ്ങളുടെ അപകടസാധ്യത ഇരട്ടിയാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇത് പാലിക്കാനോ കൃത്യമായി നടപ്പിലാക്കാനോ ആരും മെനക്കെടുന്നില്ല.

ജൂലായ് ആറിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത്. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴും ഇത് നടപ്പിലാക്കുന്നില്ലെന്നാണ് മനസിലാകുന്നത്. മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമുള്ള യാത്രകളെ പ്രോസ്താഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category