1 GBP = 92.40 INR                       

BREAKING NEWS

ഓണാഘോഷത്തിന് സദ്യ ഓര്‍ഡര്‍ ചെയ്തിട്ട് ഭക്ഷണം കിട്ടിയപ്പോള്‍ മട്ടുമാറി; കാശ് മുഴുവന്‍ കൊടുക്കാതിരിക്കാന്‍ ഭക്ഷണം തികഞ്ഞില്ലെന്ന് പരാതി; രാത്രിയില്‍ കൂട്ടമദ്യപാനത്തിന് ശേഷം ഉച്ചയോടെ സംഘമായെത്തി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു; ആക്രമണം മഹാരാജാസിലെ എസ്എഫ്ഐക്കാരെന്ന് ആക്രോശിച്ച് കൊണ്ട്; അഡ്വാന്‍സ് തുകയും തട്ടിയെടുത്ത് മുങ്ങിയത് ആഘോഷത്തിന് സദ്യാ പാത്രങ്ങള്‍ പകുതിയും തുറക്കാതെ; ഏഴ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

Britishmalayali
kz´wteJI³

കൊച്ചി: ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ അതിക്രമിച്ച് കയറി അടിച്ചു തകര്‍ത്ത് ഒരുസഘം വിദ്യാര്‍ത്ഥികള്‍. ഇവര്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിലാണ്. എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം റോഡിലാണ് സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഹോട്ടലിന് നേരേ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മഹാരാജാസ് കോളജിലെ ബിഎസ്സി ഫിലോസഫി വിദ്യാര്‍ത്ഥി നിഖില്‍ (20), ബിഎസ്സി ബോട്ടണി വിദ്യാര്‍ത്ഥികളായ നന്ദു (19), ശ്രീകേഷ് (20), ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥി അര്‍ജുന്‍ (24), ബിഎ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി ജെന്‍സണ്‍ (18) ബിഎ മലയാളം വിദ്യാര്‍ത്ഥി മനു (19), ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥി നിവിന്‍ദാസ് (20) എന്നിവരാണു കസ്റ്റഡിയിലുള്ളത്. എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന 'കൊതിയന്‍സ്' വനിതാ ഹോട്ടലിനു നേരെ ആയിരുന്നു ആക്രമണം.

മഹാരാജാസില്‍ ഈ മാസം 6ന് ഓണാഘോഷത്തിനായി 455 പേര്‍ക്കുള്ള സദ്യയുടെ ഓര്‍ഡര്‍ ഈ ഹോട്ടലിനായിരുന്നു. 500 പേര്‍ക്കെങ്കിലും കഴിക്കാനുള്ള സദ്യ എത്തിച്ചിരുന്നതായി ഹോട്ടല്‍ ഉടമ ജി. ശ്രീകല പറയുന്നു. 45,000 രൂപയോളം ഇതിനു ചെലവു വന്നു. ഈ തുക മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്നുമില്ല. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ജെന്‍സനാണ് ആദ്യം ഹോട്ടലില്‍ എത്തിയത്. 90 രൂപ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ച് 28,000 രൂപ അഡ്വാന്‍സ് കൊടുത്തു. ആറിന് രാവിലെ ജെന്‍സണ്‍ ഉള്‍പ്പെടെ ഹോട്ടലില്‍നിന്ന് 68 പാത്രങ്ങളിലായി ഭക്ഷണം ഓട്ടോയില്‍ ഹോസ്റ്റലില്‍ എത്തിച്ചു.

എന്നാല്‍, ഉച്ചക്ക് രണ്ടരയോടെ പ്രതികളായ ഏഴുപേരും ഹോട്ടലില്‍ എത്തി ഭക്ഷണം 150 പേര്‍ക്ക് പോലും തികഞ്ഞില്ലെന്ന് പറഞ്ഞ് ഉടമ ശ്രീകലയെയും മറ്റു വനിത ജീവനക്കാരെയും ഭീഷണിപ്പെടുത്തി പാത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അഡ്വാന്‍സ് തുക മടക്കി നല്‍കണമെന്ന ആവശ്യം നിരസിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ കൈക്കലാക്കി സംഘം സ്ഥലം വിട്ടതായി പൊലീസ് പറയുന്നു. മഹാരാജാസിലെ എസ്എഫ്ഐക്കാരാണ് എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഇവരില്‍ ചിലര്‍ മദ്യപിച്ചാണ് എത്തിയതെന്നും പരാതിയുണ്ട്.

കൂടുതല്‍ ഭക്ഷണം എത്തിച്ചു നല്‍കാമെന്ന് അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പുറത്തുനിന്നു വാടകയ്ക്കെടുത്ത പാത്രങ്ങളും തവികളുമുള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു. കടയില്‍ നിന്നു 20,000 തട്ടിയെടുത്തു. ഭക്ഷണം കൊടുത്തുവിട്ട പാത്രങ്ങളുള്‍പ്പെടെ മടക്കി നല്‍കാനും തയാറായില്ല. രാത്രിയോടെ ഹോസ്റ്റലില്‍ പാത്രങ്ങള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് പകുതിയും തുറന്നിട്ട് പോലുമില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ഹോട്ടലുടമ പൊലീസില്‍ എത്തി പരാതി നല്‍കി. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്ഐമാരായ അനസ്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം തന്നെ നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും മൊഴിയെടുക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വ്യാപാരി സംഘടനാ ഭാരവാഹികളും ഇടപെട്ട് പ്രശ്നം ഒത്തു തീര്‍പ്പാക്കാമെന്നറിയിച്ചു. നഷ്ടം വിദ്യാര്‍ത്ഥികള്‍ തന്നെ നികത്തുമെന്നും പാത്രങ്ങളും കവര്‍ന്നെടുത്ത പണവും മടക്കി നല്‍കാമെന്നും സമ്മതിച്ചതിനെത്തുടര്‍ന്നു പരാതി പിന്‍വലിച്ചു. രാത്രി പാത്രങ്ങള്‍ തിരികെ വാങ്ങാന്‍ കോളജിലെത്തിയ വ്യാപാരി സംഘടനാ ഭാരവാഹികളെ ഉള്‍പ്പെടെ അസഭ്യം പറഞ്ഞും ആക്രമിക്കാന്‍ ശ്രമിച്ചും വിദ്യാര്‍ത്ഥികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇവരില്‍നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്ന് ശ്രീകല പറയുന്നു. ഹോട്ടലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരു ദിവസം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ പാഴാക്കിയതാണ് ഉണ്ടായ നഷ്ടത്തെക്കാള്‍ വേദനിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ച, വാടകയ്ക്കെടുത്ത പാത്രങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ശ്രീകല പറഞ്ഞു. ഓണത്തിന് ഏറ്റവും അധികം കച്ചവടം നടക്കേണ്ട ദിവസങ്ങളില്‍ കട അടച്ചിടേണ്ടി വന്നു. കുഞ്ഞുങ്ങള്‍ക്കു തുണിപോലും എടുത്തിട്ടില്ല. ജോലിക്കാരായി ഒപ്പമുണ്ടായിരുന്ന അഞ്ചു കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. കടയില്‍ ഒരു ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ട്. ഇതിനു പുറമേയാണു കട അടച്ചിട്ടതുകൊണ്ടുള്ള നഷ്ടം. കേസ് ഒത്തുതീര്‍പ്പാക്കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഗുണ്ടായിസം കൊണ്ടാണു പിന്നെയും കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ശ്രീകല പറഞ്ഞു.

രാത്രിയില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കോളജ് ക്യാംപസില്‍ കൂട്ട മദ്യപാനം നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിറ്റേന്ന് ഉച്ചവരെ കാത്തിട്ടും തട്ടിയെടുത്ത പണംപോലും തിരിച്ചെത്തിക്കാതിരുന്നതോടെ ശ്രീകല വീണ്ടും പൊലീസില്‍ പരാതി നല്‍കി.പ്രതികളില്‍ നിഖില്‍, നന്ദു എന്നിവരെ 8നു രാത്രിയില്‍ തന്നെ പിടികൂടിയ നോര്‍ത്ത് പൊലീസ് മറ്റുള്ള പ്രതികളെ ഇന്നലെ പകല്‍ പിടികൂടി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category