1 GBP = 88.60 INR                       

BREAKING NEWS

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി; സമാധാനത്തോടെ യും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്ന് ജസീന്ദ ആര്‍ഡേന്‍; ആശംസകള്‍ അറിയിച്ചത് മലയാളിയായ പാര്‍ലമെന്റംഗം പ്രിയങ്ക രാധാകൃഷ്ണനൊപ്പം

Britishmalayali
kz´wteJI³

വില്ലിങ്ടണ്‍: മലയാളികളുടെ ഓണത്തിന് ആശംസകള്‍ അറിയിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഓണം ആഘോഷിക്കുന്ന വേളയിലാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. മലയാളിയായ ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു. ന്യൂസിലന്‍ഡിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്.

2017 ഒക്ടോബറിലാണ് 38-കാരിയായ ജസീന്ദ ആര്‍ഡേന്‍ മുന്‍പ്രധാനമന്ത്രി ബില്‍ ഇംഗ്ലിഷിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലാന്‍ഡിന്റെ 40-ാം പ്രധാനമന്ത്രിയാണ് ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ജസീന്ദ. 40-കാരനായ ക്ലാര്‍ക്ക് ഗേഫോര്‍ഡാണ് ജസീന്ദയുടെ പങ്കാളി.

എറണാകുളം പറവൂര്‍ സ്വദേശി പ്രിയങ്ക രാധാകൃഷ്ണന്‍ ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ലിസ്റ്റ് എംപിയായാണ് മലയാളികളുടെ അഭിമാനമായത്. പ്രിയങ്ക ഒക് ലന്‍ഡിലെ മൗന്‍ഗാകിക്കിയെയാണ് പ്രതിനിധീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നത്.

2004 ല്‍ സ്റ്റുഡന്റ്‌സ് വീസയിലാണ് പ്രിയങ്ക ന്യൂസിലന്‍ഡിലെത്തുന്നത്. 2006ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പബ്ലിക് പോളിസി കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളില്‍ അംഗവും ഉപദേശകയും ആണ്.

വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്രൈസ്റ്റ്ചര്‍ച്ചില്‍നിന്നുള്ള സ്‌കോട്ട്‌ലന്‍ഡ് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category