1 GBP = 91.30 INR                       

BREAKING NEWS

ക്ഷീരസംഘത്തില്‍ പാല്‍ നല്‍കി തിരിച്ചു വരവെ ബിനിതിന്റെ ജീവന്‍ കവര്‍ന്നത് പാഞ്ഞുവന്ന കാര്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീകുമാര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍

Britishmalayali
kz´wteJI³

കൊല്ലം: വെളിയത്ത് യുവാവ് കാറിടിച്ച് മരിച്ചത് ക്ഷീരസംഘത്തില്‍ പാല്‍ നല്‍കി മടങ്ങിവരവെ. തിങ്കളാഴ്ച്ച രാവിലെ ആറരയോടെയാണ് വെളിയം കായില അബിലാഭവനില്‍ ബെനിതിന്റെ മരണത്തിലേക്ക് നയിച്ച അപകടം നടന്നത്. കായില എസ്.കെ.വി.സ്‌കൂള്‍ ബസിലെ ഡ്രൈവറായ നാല്‍പ്പത്തിരണ്ടുകാരന്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെളിയം ആരൂക്കോണം പുലരി ജങ്ഷനില്‍ കൊക്കാട്ട് വീട്ടില്‍ ശ്രീകുമാര്‍(40) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജിലാണ്.

തിങ്കളാഴ്ച രാവിലെ ആറരയോടെ കൊട്ടാരക്കര-വെളിയം റോഡില്‍ അമ്പലക്കര ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. വെളിയം മാവിളയിലുള്ള ക്ഷീരസംഘത്തില്‍ പാല്‍ നല്‍കിയശേഷം മടങ്ങിവരികയായിരുന്നു ബെനിത്. സുഹൃത്തായ ശ്രീകുമാറിനെ കണ്ട് ബൈക്ക് നിര്‍ത്തി ഇരുവരും സംസാരിച്ചുനില്‍ക്കുമ്പോഴാണ് അപകടം. ഉടന്‍തന്നെ ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെനിത് മരിച്ചു.

പാലത്തറ എന്‍.എസ്.ഹോസ്പിറ്റലിലെ നഴ്‌സ് ധന്യയാണ് ഭാര്യ. മക്കള്‍: ഗൗതം കൃഷ്ണ, റോഷന്‍ കൃഷ്ണ. ശവസംസ്‌കാരം ഇന്ന്. മീയ്യണ്ണൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ഓടിച്ച കാറാണ് ഇരുവരെയും ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category