1 GBP = 88.40 INR                       

BREAKING NEWS

ഏജന്‍സി അറിയിച്ചത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും നല്‍കാമെന്ന്; രാത്രി ഒന്‍പത് മണിക്ക് വിമാനത്തില്‍ കയറാനെത്തിയവരെല്ലാം മനസ്സിലാക്കിയത് ബംഗളുരുവിലേക്ക് ഫ്‌ളൈറ്റ് ഇല്ലെന്ന സത്യം; യാത്രക്കാര്‍ ബഹളം തുര്‍ന്നപ്പോള്‍ പൊലീസ് എത്തി ഒത്തു തീര്‍പ്പ്; ബസിലും വിമാനത്തിലും തീര്‍ത്ഥാടകര്‍ ബംഗളുരുവിലെത്തി; അവിടെ നിന്ന് സൗദിയിലേക്കും: പെരുമ്പാവൂരിലെ ഇഷാം ട്രാവല്‍ ഏജന്‍സി വഴി ഹജ്ജ് കര്‍മ്മത്തിന് പോയ ഹാജിമാര്‍ രാത്രി കുടുങ്ങിയത് നെടുമ്പാശ്ശേരിയില്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പോകാനെത്തിയ 200 ഓളം പേര്‍ നെടുമ്പാശേരിയില്‍ മണിക്കൂറികളോളം കുടുങ്ങി.

പെരുമ്പാവൂരിലെ ഇഷാം ട്രാവല്‍ ഏജന്‍സി വഴി ഹജ്ജ് കര്‍മ്മത്തിന് പോകാനെത്തിയവരാണ് സമയത്ത് യാത്ര തിരിക്കാനാവാതെ വിമാനത്തവളത്തിലും പൊലീസ് സ്റ്റേഷനുകളുമായി 4 മണിക്കൂറിലേറെ സമയം ചുറ്റിത്തിരിഞ്ഞ് കഷ്ടപ്പെടേണ്ടിവന്നത്. ഇന്നലെ രാത്രി 9 മണിയോടടുത്ത് എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാര്‍ ഇന്ന് പുലര്‍ച്ചെ 1.30-തോടടുത്താണ് വിമാനത്തിലും ബസ്സിലുമായി ബാംഗ്ലൂരിന് തിരിച്ചത്. ഇവിടെ നിന്നും അബുദാബി വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ട്രാവല്‍സ് ജീവനക്കാര്‍ നെടുമ്പാശ്ശേരി പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവിടെ നിന്നും അബുദാബിക്ക് വിമാന ടിക്കറ്റ് ബുക്കുചെയ്തിട്ടില്ലന്ന് യാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കും വ്യക്തമായത്. ബാംഗ്ലൂര്‍ വരെ ബസ്സില്‍ എത്തിക്കാമെന്നും അവിടെ നിന്നും ഫ്‌ളയിറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ അറിയിച്ചെങ്കിലും യാത്രക്കാരില്‍ ഒരു ഭാഗവും ബന്ധുക്കളും വഴങ്ങിയില്ല. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാതെ ഇവിടെ നിന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാരെ വിടില്ലന്ന നിലപാടിലായിരുന്നു ഇവര്‍. 80 വയസിലേറെ പ്രായമുള്ളവരും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.

ഇവരില്‍ നിന്നും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏജന്‍സി നേരത്തേ വാങ്ങിയിരുന്നു. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. രാത്രി 9 മണിക്കാണ് വിമാനമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരെ കൊണ്ടു പോകാമെന്ന് പറഞ്ഞിരുന്ന വിമാനം ഇല്ലെന്ന് അറിയുന്നത്. ഇതേതുടര്‍ന്നാണ് ബസ് മാര്‍ഗ്ഗം ബംഗളുരുവില്‍ എത്തിച്ച് അവിടെ നിന്നും യാത്ര പുറപ്പെടാന്‍ സൗകര്യം ഒരിക്കാമെന്ന് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്.

എന്നാല്‍ പ്രായമായവര്‍ക്ക് ഉള്‍പ്പെടെ റോഡ് മാര്‍ഗ്ഗം ബംഗളുരു വരെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് തീര്‍ത്ഥാടകരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ട്രാവല്‍ ഏജന്‍സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞ് ആലുവ ഡി വൈ എസ് പി സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പരാതിക്കാരെയും ട്രാവല്‍ ഏജന്‍സി ജീവനക്കാരെയും നെടുംമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. യാത്രക്കാരില്‍ ഒരു വിഭാഗം ഇവിടെ നിന്നും ബംഗ്ലൂരിന് വിമാനത്തിലും ബാക്കിയുള്ള ട്രാവല്‍ ഏജന്‍സി തരപ്പെടുത്തിയ ബസ്സിലും പുലര്‍ച്ചെ 1.30 -തോടെ യാത്രതിരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

നെടുമ്പാശ്ശേരിയില്‍ നിന്നും രാത്രി 9-ന് ഫ്‌ളയിറ്റ് ഇല്ലന്നിരിക്കെ യാത്രക്കാരോട് വിമാനത്താവളത്തിലെത്താന്‍ ട്രാവല്‍ ഏജന്‍സി നിര്‍ദ്ദേശിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category