1 GBP = 92.00 INR                       

BREAKING NEWS

20 ക്രിയേറ്റീവ് പോസ്റ്ററുകള്‍, ആറ് ഹ്രസ്വചിത്രങ്ങള്‍, കണ്‍സെപ്റ്റ് വീഡിയോ, മൂന്ന് സെലിബ്രിറ്റി വീഡിയോകള്‍ എന്നിവയും ഇതിന്റെ റിലീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുമായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്നോളജിസിനു നല്‍കിയത് 33 ലക്ഷത്തോളം രൂപ; ഓണപ്പരിപാടികളിലെ ധൂര്‍ത്തിലും പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍; പ്രളയാനന്തര കേരളത്തിലെ സാമ്പത്തിക അച്ചടക്കം വാക്കില്‍ മാത്രം ഒതുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഓണക്കാലത്തെ വിവിധ പരിപാടികളുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത് 33 ലക്ഷം രൂപ. ഓണക്കാലത്ത് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി സര്‍ക്കാര്‍ പരിപാടികളുടെ പത്തു ദിവസത്തെ പ്രചാരണമാണു ലക്ഷ്യമിടുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് ഈ ധൂര്‍ത്ത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ രൂപീകരണവും തപാല്‍ സെര്‍വറിന്റെ അറ്റകുറ്റപ്പണിയും എന്ന ശീര്‍ഷകത്തിലാണ് തുക അനുവദിച്ചത്. ഓണ പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്നോളജിസിനു നല്‍കിയത് 32.80 ലക്ഷമാണ്.

ഇതിനുവേണ്ടി 20 ക്രിയേറ്റീവ് പോസ്റ്ററുകള്‍, ആറ് ഹ്രസ്വചിത്രങ്ങള്‍, കണ്‍സെപ്റ്റ് വീഡിയോ, മൂന്ന് സെലിബ്രിറ്റി വീഡിയോകള്‍ എന്നിവ തയാറാക്കും. ഇതിന്റെ റിലീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 32,80,400 രൂപ അനുവദിച്ചു. കണ്‍സെപ്റ്റ് വീഡിയോയ്ക്ക് 7,08,000 രൂപയും സെലിബ്രിറ്റി വീഡിയോയ്ക്ക് 3.5 ലക്ഷം രൂപയും ചെലവു കണക്കാക്കുമ്പോള്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ക്ക് 21 ലക്ഷം രൂപയോളമാണു വകയിരുത്തിയത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെയും പി.ആര്‍.ഡി. വഴിയും നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു പുറമേയാണ് 33 ലക്ഷം രൂപ ഓണത്തിനു മാത്രം ചെലവിടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങി കഴിഞ്ഞു. ഇതെല്ലാം വിവദമാകുകയാണ്.

പണം ഇല്ലാത്തതു കൊണ്ട് ഈ തുക ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷാവസാനം സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാതെ ട്രഷറി ക്യൂവിലേക്ക് മാറ്റിയത് 1800 കോടിയാണ്. കൂടാതെ പദ്ധതിയിനത്തില്‍ പാസാക്കാതെ ഇ- ലെഡ്ജറിലേക്ക് മാറ്റിയത് 990 കോടിയും. കരാറുകാരുടെ ബില്ലുകളും ട്രഷറി ക്യൂവില്‍ പ്പെട്ടതോടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ട്രഷറി ക്യൂവില്‍ പ്പെട്ട ഈ തുകകള്‍ പാസാക്കാതെ, ആയിരം ഘോഷങ്ങളുടെ പേരിലുള്ള 3.09 കോടി പാസാക്കിയത് വന്‍ വിവാദമാകുന്നു. വിവിധ ജില്ലകളില്‍ നടത്തിയ പരിപാടികള്‍ക്കാണ് ഈ തുക ചെലവഴിച്ചത്. മഹാപ്രളയത്തിനു ശേഷമാണ് സര്‍ക്കാര്‍ ഈ ധൂര്‍ത്തിനു അനുവാദം കൊടുത്തത്

പ്രളയദുരിതത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതും വിവാദത്തിലായിട്ടുണ്ട്. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. പരിശീലനവും കാര്യക്ഷമത വര്‍ധിപ്പിക്കലും എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 23 മുതല്‍ 25 വരെ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീയതി നീട്ടുകയായിരുന്നു. ഈ മാസം 27 മുതല്‍ 29 വരെയാണ് പരിശീലനം നടത്തുക.

ഹാള്‍, പന്തല്‍, ഭക്ഷണ ഇനത്തില്‍ മൊത്തം 69 ലക്ഷം രൂപയാണ് ചെലവാകുക. ആദ്യ ഗഡുവായി 45 ലക്ഷം രൂപ അനുവദിച്ചതായി ജോയിന്‍ സെക്രട്ടറി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മറ്റൊരു 30 ലക്ഷം രൂപ ടിഎഡിഎ, താമസ ഇനത്തില്‍ ചെലവിടേണ്ടിവരും. അങ്ങനെ ആകെ ഒരു കോടിയോളം രൂപയാണ് പരിശീലനത്തിന് ചെലവാകുക. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ മൂന്ന് ദിവസം തിരുവനന്തപുരത്ത് എത്തിച്ച് കോണ്‍ഫറന്‍സ് നടത്തുന്നത്. പ്രളയവുമായി ബന്ധപ്പെട്ട പുനര്‍നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നതിനിടെയാണ് പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്നത്.

പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. ഇതിനിടയിലാണ് ഒരു കോടിയോളം രൂപ ഖജനാവില്‍ നിന്ന് ചെലവിട്ട് കോണ്‍ഫറന്‍സ് നടത്തുന്നത്. പ്രളയസെസ്സും മറ്റുമായി പൊതുജനത്തെ പിഴിയുമ്പോള്‍ സര്‍ക്കാര്‍ കാര്യത്തില്‍ മാത്രം ഒരു മുണ്ടുമുറുക്കലുമില്ല. സംസ്ഥാനം നേരിടുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന അഭിപ്രായം സജീവമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫിസ് മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങള്‍ സൃഷ്ടിച്ച് പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഒരുവശത്ത് ട്രഷറി നിയന്ത്രണമടക്കം നടപ്പാക്കുമ്പോഴാണ് മറുവശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത്. ഓണത്തിനുപോലും ബില്ലുകള്‍ മാറിക്കിട്ടില്ലെന്ന സ്ഥിതി വന്നതോടെ സര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണു കരാറുകാര്‍. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയടക്കം സ്തംഭിപ്പിക്കും. ഓണക്കാലത്ത് ക്ഷേമപെന്‍ഷനുകള്‍, ശമ്പളം പെന്‍ഷന്‍, ഉത്സവബത്ത, ബോണസ്, അഡ്വാന്‍സ് തുടങ്ങി എല്ലാം കൂടി 10,000 കോടിയോളം രൂപയുടെ ചെലവും സര്‍ക്കാരിനുണ്ട്. അടുത്ത ബജറ്റിലുള്‍പ്പെടെ ചെലവുചുരുക്കല്‍ വേണ്ടിവരുമെന്ന് വകുപ്പുകളെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്രയേറെ നിയന്ത്രണങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ മുഖം മിനുക്കലിനു ലക്ഷങ്ങള്‍ ചെലവിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category