1 GBP = 91.30 INR                       

BREAKING NEWS

ആരെയും ആകര്‍ഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകള്‍; ഓര്‍മ്മയായത് വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകര്‍ക്കു സുഹൃത്തും രക്ഷകര്‍ത്താവും മാര്‍ഗദര്‍ശിയുമായി മാറിയ സിറില്‍ സാര്‍; വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച സിറില്‍ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്ത് മാതൃകയായി കുടുംബവും; എസ് ബി കോളേജിനെ കണ്ണീരിലാക്കി പ്രിയ മാഷിന്റെ വിടവാങ്ങല്‍

Britishmalayali
kz´wteJI³

ചങ്ങനാശേരി: ആരെയും ആകര്‍ഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകള്‍- അതു മാത്രം ദാനം ചെയ്യാനായില്ല. കേരളത്തിലെ വിവിധ കോളജുകളില്‍ അദ്ധ്യാപകനായിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപറമ്പില്‍ സിറില്‍ മാത്യു (തോമസുകുട്ടി)യുടെ വിടവാങ്ങല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൊമ്പരമാണ് നല്‍കിയത്. സിറില്‍ മാത്യുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും 5 ദിവസത്തില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ ശ്രമം വിജയിച്ചില്ല.

വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകര്‍ക്കു സുഹൃത്തും രക്ഷകര്‍ത്താവും മാര്‍ഗദര്‍ശിയുമായി മാറിയ സിറില്‍ സാര്‍ ആയിരുന്നു വിടപറഞ്ഞ സിറില്‍ മാത്യു. കഴിഞ്ഞ മാസം 29ന് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് 3ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയില്‍ നടക്കും. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ സിറില്‍ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്തു.

ഫ്രഞ്ച്, ഇംഗ്ലിഷ് അദ്ധ്യാപകനായി എംജി സര്‍വകലാശാല ക്യാംപസില്‍ ഉള്‍പ്പെടെ ജോലി ചെയ്ത സിറില്‍ മാത്യുവിന് കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു ശിഷ്യന്മാരുണ്ട്. അപകട വിവരം അറിഞ്ഞതു മുതല്‍ പ്രിയപ്പെട്ട സാര്‍ ജീവിതത്തിലേക്കു തിരികെ വരും എന്ന പ്രതീക്ഷയില്‍ നിരവധി ആളുകള്‍ പ്രാര്‍ത്ഥനയുമായി ആശുപത്രിയില്‍ എത്തി. എന്നാല്‍ പ്രാര്‍ത്ഥന വിഫലമായി. ഏവരേയും കരയിപ്പിച്ച് മരണ വാര്‍ത്ത എത്തി.

അവയവം മാറ്റുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ ഉച്ചയോടെ സിറില്‍ മാത്യു ദീര്‍ഘകാലം ജോലി ചെയ്ത എസ്ബി കോളജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. നൂറു കണക്കിന് ആളുകളാണ് അന്തിമ ഉപചാരം അര്‍പ്പിക്കാനായി എത്തിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7.30ന് ഫാത്തിമാപുരത്തുള്ള വീട്ടില്‍ എത്തിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category