1 GBP = 92.00 INR                       

BREAKING NEWS

ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ: നിരാശ മറയ്ക്കാതെ സൗബിന്‍ പ്രതിഷേധ പോരാട്ടത്തിന് തന്നെ; നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ലെന്ന് പറഞ്ഞ് പൊളിക്കലിനെ ചോദ്യം ചെയ്ത് ബ്ലെസി; രാഷ്ട്രപതിയെ സമീപിക്കാന്‍ മേജര്‍ രവിയും; മരടിലെ ഫ്ളാറ്റുകള്‍ തല്‍കാലം സര്‍ക്കാര്‍ പൊളിക്കില്ല; ചീഫ് സെക്രട്ടറിയുടെ ശ്രമം സുപ്രീംകോടതിയെ അനുനയിപ്പിക്കല്‍; മരട് നഗരസഭയുടെ നോട്ടീസ് നല്‍കലും രക്ഷപ്പെടല്‍ തന്ത്രം മാത്രം; താമസക്കാരുടെ എതിര്‍പ്പുയര്‍ത്തി പൊളിക്കല്‍ വൈകിപ്പിക്കും

Britishmalayali
kz´wteJI³

മരട്: തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച 5 ഫ്ളാറ്റ് സമുച്ചയങ്ങള്‍ സുപ്രീം കോടതി വിധി അനുസരിച്ച് ഉടന്‍ പൊളിച്ച് മാറ്റില്ല. ഈ മാസം 20ന് മുമ്പ് പൊളിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാലും സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തി ഫ്ളാറ്റ് പൊളിക്കാതിരിക്കാനാണ് നീക്കം. മരട് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചു സര്‍ക്കാരും മരട് നഗരസഭയും രംഗത്ത് വന്നത് കോടതി അലക്ഷ്യ നടപടികള്‍ നേരിടാതിരിക്കാനാണ്,. ഫ്ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടെടുത്ത താമസക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സന്ദര്‍ശനം നടത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനോടു ഫ്ളാറ്റുകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്നു താമസക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. പൊതുജന എതിര്‍പ്പുകാരണം പൊളിക്കാനാകില്ലെന്ന് വ്യക്തമാക്കും.

കുണ്ടന്നൂര്‍ ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റിലെ താമസക്കാര്‍ ചീഫ് സെക്രട്ടറിയെ തടയാന്‍ ശ്രമിച്ചതു നേരിയ സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്ലക്കാര്‍ഡുമായി മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ ശാന്തരാക്കി. പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ സിനിമാക്കും ഉണ്ടായിരുന്നു. സംവിധായകന്‍ ബ്ലെസിയും നടന്‍ സൗബിന്‍ ഷാഹിറും ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. മേജര്‍ രവി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ പ്രമുഖരും താമസക്കാര്‍. ഇവരെല്ലാം പ്രതിഷേധത്തിന്റെ മുമ്പിലുണ്ട്. ഇതോടെ മരടിലെ പ്രതിഷേധത്തിന് വെള്ളിത്തിരയിലെ നക്ഷ്ത്ര തിളക്കം വരികയാണ്.

'മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കാര്യം കൂടെ നോക്കേണ്ടെ? ഇത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും വികാരാധീനനായി സൗബിന്‍ പറയുന്നു. 'ഫ്‌ളാറ്റ് വാങ്ങുന്നതിന് മുന്‍പ് നേരത്തേ ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിന് മുന്‍പ് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല ഇവിടെ. അതൊക്കെ നോക്കിയിട്ടാണല്ലോ ഒരാള്‍ ഒരു വീട് വാങ്ങുന്നത്. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. നടപടി എടുക്കുമ്പോള്‍ ഞങ്ങളുടെ കാര്യംകൂടി നോക്കണ്ടേ? എത്രയോ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്?'. സൗബിന്‍ ചോദിക്കുന്നു

ഇതേ നിലപാടില്‍ തന്നെയാണ് സംവിധായകന്‍ ബ്ലെസിയും. 'നിയമനടപടികള്‍ എന്ന് പറയുമ്പൊ എന്താണ് നിയമനടപടി? അത് ആര്‍ക്കും അറിയാത്ത കാര്യമാണോ? നമ്മള്‍ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? രജിസ്‌റ്റ്രേഷന്‍ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.' ബ്ലെസി പറയുന്നു. വിധിയില്‍ രാഷ്ട്രപതിയെ സമീപിക്കണമെങ്കില്‍ അത് ചെയ്യുമെന്ന് മേജര്‍ രവിയും കൂട്ടിച്ചേര്‍ത്തു.

മരടില്‍ പൊളിച്ചുമാറ്റേണ്ട ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടിസ് കൊടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, മരട് നഗരസഭ ഭരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നു രാവിലെ 10.30നു നഗരസഭ അടിയന്തര കൗണ്‍സില്‍ ചേരും. കൗണ്‍സില്‍ അംഗീകാരത്തോടെയാകും നോട്ടിസ് നല്‍കുക. 20നു മുന്‍പ് 5 ഫ്ളാറ്റും പൊളിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി ക്രമങ്ങള്‍. എന്നാല്‍ നോട്ടീസ് നല്‍കിയ ശേഷം മരടില്‍ പൊളിക്കാന്‍ ഇവര്‍ ശ്രമിക്കും. താമസക്കാര്‍ തടയുകയും ചെയ്യും. ഇതോടെ പ്രശ്നമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തത്കാലം മടങ്ങും. അതിന് ശേഷം പ്രതിഷേധവും അതിലെ പ്രശ്നങ്ങളും സുപ്രീംകോടതിയെ അറിയിക്കും.

തീരദേശപരിപാലന ചട്ടം ലംഘിച്ചാണ് ഫ്ളാറ്റുകളുടെ നിര്‍മ്മാണമെന്നും അതിനാല്‍ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്നും സ്വമേധയാ ഒഴിഞ്ഞുപോകണമെന്നുമാകും നോട്ടീസില്‍ ഉണ്ടാകുക. ഇതാദ്യമായിട്ടാണ് ഫ്ളാറ്റുകളിലെ ഉടമകള്‍ക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നല്‍കുന്നത്. അതിനിടെ ഫ്ളാറ്റ് പൊളിക്കേണ്ടി വന്നാല്‍ അതിന് കണക്കാക്കുന്ന 30 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെടാനാണ് മരട് നഗരസഭയുടെ തീരുമാനം. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് ന?ഗരസഭ ചെയര്‍പേഴ്സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റുകള്‍ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ന?ഗരസഭ ബാധ്യസ്ഥരാണ്. എന്നാല്‍, ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സര്‍ക്കാര്‍ സഹായം വേണമെന്നും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ അറിയിച്ചിരുന്നു.

അതേസമയം, നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ മറ്റൊരു ഹര്‍ജിയുമായി സമീപിക്കാന്‍ ഫ്ളാറ്റ് ഉടമകളുടെ അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്. നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ചീഫ് സെക്രട്ടറി ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കലക്ടര്‍ എസ്.സുഹാസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കണ്ണാടിക്കാട് ഗോള്‍ഡണ്‍ കായലോരം അപ്പാര്‍ട്മെന്റിലാണു സംഘം ആദ്യമെത്തിയത്. തുടര്‍ന്നു കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫാ വെഞ്ചേഴ്സിന്റെ ഇരട്ട ഫ്ളാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. അതിനിടെ എറണാകുളം മരടില്‍ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ചു നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഗോള്‍ഡന്‍ കായലോരം റസിഡന്റ്സ് അസോസിയേഷനും 15 ഫ്ളാറ്റുടമകളും നാളെ പിഴവുതിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് നിര്‍മ്മിച്ച ഫ്ളാറ്റുകളിലെ 4 താമസക്കാര്‍ നേരത്തേ നല്‍കിയ റിട്ട് ഹര്‍ജിക്ക് നമ്പര്‍ ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.

നമ്പര്‍ ലഭിച്ച സ്ഥിതിക്ക് വൈകാതെ, പരിഗണിക്കാനുള്ള ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, നേരത്തേ പലരും നല്‍കിയ റിട്ട് ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു നിര്‍ദ്ദേശിച്ച സമയപരിധി നീട്ടണമെന്നും ചീഫ് സെക്രട്ടറി, മരട് മുനിസിപ്പാലിറ്റിക്കു നല്‍കിയ നോട്ടിസ് ചോദ്യം ചെയ്തും ഹര്‍ജി നല്‍കിയേക്കുമെന്നു സൂചനയുണ്ട്. വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ് ഫ്ളാറ്റുടമകള്‍ ആരോപിക്കുന്നത്. അപ്പാര്‍ട്മെന്റുകളില്‍ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്ളാറ്റുടമകള്‍ ആരോപിക്കുന്നു. ഫ്ളാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവര്‍. സര്‍ക്കാരും ന?ഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ലെന്നും ഫ്ളാറ്റുടമകള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്ളാറ്റുടമകള്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫ്ളാറ്റ് ഉടമകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് മരട് ഭവന സംരക്ഷണ സമിതി കത്തില്‍ ആരാഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category