1 GBP = 92.50 INR                       

BREAKING NEWS

യുവതിയുടെ ഫോണ്‍ വിളി കേട്ട് വിമാനം കയറി കുടുങ്ങി; കുടുങ്ങിയെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റും; തുഷാര്‍ വെള്ളാപ്പള്ളിക്ക് തുണയായത് ചെക്ക് ബൗണ്‍സായതിന് തെളിവായുള്ള ബാങ്ക് രേഖകള്‍ പരാതിക്കാരന്‍ നല്‍കാത്തത്; ബൗണ്‍സ് രേഖ കൊടുക്കാത്തതിന് പിന്നില്‍ ചില സുഹൃത്തുക്കളുടെ ഇടപെടലെന്ന് സൂചന; തുഷാര്‍ കേസ് ഒഴിവാക്കിയത് കോടതിക്ക് പുറത്തെ സെറ്റില്‍മെന്റില്‍ എന്ന സംശയം ശക്തമാക്കുന്നത് നാസില്‍ അബ്ദുല്ലയുടെ മൗനം; മൂന്നാം ഓണത്തിന് ബിഡിജെഎസ് നേതാവ് വീട്ടിലെത്തും

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം:  ദുബായിലെ കേസുകളെല്ലാം ഒതുക്കിയ ശേഷം മാത്രമേ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങൂ. മറ്റെന്നാള്‍ അലപ്പുഴയില്‍ എത്തും വിധം എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് തുഷാര്‍. നാലാം ഓണം അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കൂടാനാണ് തുഷാറിന്റെ പദ്ധതി. ശ്രീനാരായണ ഗുരു ജയന്തി ദിനമാണ് നാലാം ഓണം. തുഷാറിനെതിരെ കേസ് കൊടുത്ത നാസില്‍ അബ്ദുല്ലയുമായി തുഷാര്‍ ദുബായില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. ചെക്ക് കേസിലെ സിവില്‍ നടപടികള്‍ കൂടി പൂര്‍ണ്ണമായും പിന്‍വലിപ്പിക്കാനാണ് തുഷാറിന്റെ ശ്രമം. അതിനിടെ ക്രിമിനല്‍ കേസ് തള്ളിയതിന് കാരണം ചില ഇടപെടലുകളാണെന്ന സൂചനയും പുറത്തു വരുന്നു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടന്നുവെന്നാണ് സൂചന.

ചെക്ക് നല്‍കിയാണ് ക്രിമിനല്‍ കേസ് കൊടുത്തത്. ഈ ചെക്ക് ബൗണ്‍സായതിന്റെ ബാങ്ക് രേഖകള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അജ്മാനിലെ കോടതിക്ക് മുമ്പില്‍ വാദിഭാഗം ഹാജരാക്കിയില്ല. ഈ സാഹചര്യത്തിലാണ് ചെക്ക് കേസ് തള്ളിയത്. അതിനിടെ രേഖകള്‍ നാസില്‍ മനപ്പൂര്‍വ്വം ഹാജരാക്കാത്തതാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ഇതാണ് ചില ചര്‍ച്ചകളുടെ വിജയമാണ് കേസ് അവസാനിക്കാന്‍ കാരണമെന്ന സൂചനകള്‍ക്ക് കാരണം. നേരത്തെ കേസില്‍ എല്ലാ തെളിവും തന്റെ കൈയിലുണ്ടായിരുന്നുവെന്ന് നാസില്‍ പറഞ്ഞിരുന്നു. അങ്ങനെ ആത്മവിശ്വാസത്തോടെ നിന്ന വ്യക്തിയാണ് കോടതിയില്‍ രേഖ ഹാജരാക്കാത്തത്. കേസ് തള്ളിയ ശേഷം നാസില്‍ അവകാശ വാദങ്ങള്‍ നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം ഓണത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുഷാര്‍ എത്തും. വലിയ സ്വീകരണവും ബിഡിജെഎസ് ഒരുക്കുന്നുണ്ട്.

അഞ്ച് കോടി രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നേരത്തെ നാസില്‍ പറഞ്ഞിരുന്നു. എന്നാല്‍ കാശ് കൊടുത്ത് ഒത്തു തീര്‍പ്പിനില്ലെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇതോടെ കോടതിയില്‍ നടന്ന ഒത്തു തീര്‍പ്പ് ഫലം കണ്ടില്ല. തുടര്‍ന്ന് കേസ് വന്നപ്പോഴാണ് കോടതി രേഖയില്ലെന്ന് പറഞ്ഞ് കേസ് തള്ളിയത്. ഇതോടെയാണ് തന്നെ ചതിച്ചതാണെന്ന വിശദീകരണവുമായി തുഷാര്‍ എത്തിയത്. എന്നാല്‍ നാസില്‍ അബദുള്ളയോട് തനിക്ക് യാതൊരു ദേഷ്യവും ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഓഫിസില്‍ നിന്നു ചെക്ക് എടുത്തു നല്‍കിയത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. നാസിലിനു പണമൊന്നും കൊടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസ് തള്ളാനുള്ള യാഥാര്‍ത്ഥ കാരണം ബാങ്ക് രേഖകള്‍ കോടതിയില്‍ എത്താത്തതു കൊണ്ടാണെന്ന് വ്യക്തമായത്. ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചുവെന്ന് നാസില്‍ പ്രതികരിച്ചതുമില്ല. ഇതിന് പിന്നാലെയാണ് നാസിലുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയും ലഭിക്കുന്നത്. സിവില്‍ കേസ് കൊടുത്തിട്ടുള്ളത് ദുബായിലാണ്. ഈ കേസില്‍ തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നാസിലിന്റെ നീക്കം ഫലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ കേസും തള്ളി പോയത്. ഇത് തൂഷാറിന് രാഷ്ട്രീയമായി നേട്ടമാണ്. തന്നെ യുവതി ദുബായിലേക്ക് വിളിച്ചു വരുത്തി ചതിച്ചുവെന്ന വാദം കേരളത്തില്‍ ചര്‍ച്ചയാക്കാന്‍ ഇനി തുഷാറിന് കഴിയും. ഇതിന് അവസരമൊരുക്കാന്‍ വേണ്ടിയാണ് നാസില്‍ നിശബ്ദനായി തുടരുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഒരു ലക്ഷം ദിര്‍ഹം തരാമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 30 ലക്ഷം ദിര്‍ഹം വേണമെന്നായിരുന്നു നാസിലിന്റെ ആവശ്യം. തുടര്‍ന്നാണു നിയമത്തിന്റെ വഴിയില്‍ പോകാന്‍ തീരുമാനിച്ചതെന്ന് തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയിലില്‍ കിടക്കേണ്ടിവന്നത് വിധിയായി കാണുന്നു. വലിയൊരു ഗൂഢാലോചനയില്‍ നിന്നു ദൈവാധീനം കൊണ്ടാണു രക്ഷപ്പെട്ടതെന്നും തുഷാര്‍ പറയുന്നു. കോടതിയില്‍ എല്ലാ രേഖകളും ഹാജരാക്കി സത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഒരുകാര്യവും മുന്‍വിധിയോടെ കാണുന്നയാളല്ല താനെന്നും, കേന്ദ്രപദവി അടക്കമുള്ള ഒരു സ്ഥാനവും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി. എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ്, എന്‍ഡിഎ കണ്‍വീനര്‍ എന്നീ നിലകളില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. അതൊന്നും ഇട്ടെറിഞ്ഞ് അത്ര പെട്ടെന്ന് പോകാനാകില്ലെന്നും തുഷാര്‍ വെളിപ്പെടുത്തിയിരുന്നു.

വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയത്. ഇതിന് കാരണം ചെക്ക് ബൗണ്‍സായ ബാങ്ക് രേഖ ഇല്ലാത്തതായിരുന്നു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയായിരുന്നു. കേസ് തള്ളിയതറിഞ്ഞ തുഷാര്‍, ഇത് നീതിയുടെ വിജയമെന്നാണ് പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിപറയാനും തുഷാര്‍ വെള്ളാപ്പള്ളി മറന്നില്ല. കേസ് തള്ളിയതോടെ തുഷാറിന്റെ യാത്രാവിലക്ക് നീങ്ങി. ഉമ്മുല്‍ഖുവൈനിലെ തുഷാറിന്റെ സ്ഥലം സ്വദേശിയായ വ്യക്തിക്കു വിലയ്ക്കു വാങ്ങാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ഫോണ്‍ വിളിച്ച് ശല്ല്യം ചെയ്യുമായിരുന്നു. അങ്ങിനെ ആഗസറ്റ് 20ന് തുഷാറിനെ അജ്മാനില്‍ എത്തിച്ചു. അവിടുന്ന് ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ പ്രാഥമിക തെളിവുകള്‍ നാസില്‍ അബ്ദുള്ള അജ്മാന്‍ കോടതിക്ക് കൈമാറി. ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു . എന്നാല്‍ ഈ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ മോഷണം പോയെങ്കില്‍ എന്തുകൊണ്ടാണ് അന്ന് പരാതി കൊടുക്കാത്തതെന്ന് കോടതി തുഷാറിനോട് തിരികെ ചോദിച്ചു. ഈ ചോദ്യത്തിന് തുഷാറിന് മറുപടി ഇല്ലായിരുന്നു. ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്ന ചോദ്യത്തിന് അത് എന്നായിരുന്നു രണ്ട് കക്ഷികളുടേയും മറുപടി. അന്ന് തുഷാറിനെതിരെ തെളിവ് കൈമാറണമെന്ന് നാസില്‍ അബ്ദുല്ലയോട് അജ്മാന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിന്റ വിവരങ്ങള്‍, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകള്‍ നാസില്‍ കൈമാറി. ഇതോടെയാണ് ചെക്ക് മോഷ്ടിച്ചത് എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മോഷണ സമയത്ത് എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ഇത് കോടതിയും ആവര്‍ത്തിച്ചു. വാദത്തിനിടെ തുഷാര്‍ നല്‍കാമെന്നേറ്റ തുക അപര്യാപ്തമാണെന്ന് കേസിലെ വാദി നാസില്‍ അബ്ദുള്ള കോടതിയില്‍ അറിയിച്ചു. അതേസമയം ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരുകയാണെന്നും ഇരുവിഭാഗവും കോടതിയില്‍ ബേധിപ്പിച്ചിരുന്നു.

ചെക്ക് കേസ് നടപടികള്‍ കൂടുതല്‍ കര്‍ശനമായതിനാലാണ് നാസില്‍ അജ്മാനില്‍ കേസ് നല്‍കിയതെന്നാണു സൂചന. ദുബായില്‍ ചെക്ക് കേസ് നടപടികള്‍ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാല്‍, ഇന്ത്യയില്‍ കോടതിയാണ് അറസ്റ്റിന് നിര്‍ദ്ദേശം നല്‍കേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category