1 GBP = 91.30 INR                       

BREAKING NEWS

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് നേരിടുന്നത് ഖത്തറിനെ; ഏഷ്യന്‍ കപ്പ് ജേതാക്കളെ നേരിടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇറങ്ങാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല; പരസ്പരം ഏറ്റുമുട്ടിയ ഏഴില്‍ അഞ്ചു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തില്‍ ഖത്തറും രണ്ട് മത്സരത്തില്‍ കരുത്തന്മാരെ സമനിലയില്‍ തളയ്ക്കാനായതിന്റെ ആശ്വാസത്തില്‍ ഇന്ത്യയും; ആവേശത്തോടെ പ്രവാസി സമൂഹവും

Britishmalayali
kz´wteJI³

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്കാണ് കളി ആരംഭിക്കുന്നത്. ഏഷ്യന്‍ കപ്പ് ജേതാക്കളും ഫിഫ റാങ്കിങ്ങില്‍ 62-ാം സ്ഥാനക്കാരുമായ ഖത്തറിനെയാണ് ഫിഫ റാങ്കിങ്ങില്‍ 103-ാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പരിക്ക് കാരണം ഇന്ന് കളിക്കുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. ശനിയാഴ്ച ദോഹയില്‍ എത്തിയ ശേഷമുള്ള പരിശീലനത്തില്‍നിന്നു ഛേത്രി വിട്ടുനില്‍ക്കുകയാണ്

നിര്‍ണായക മത്സരത്തില്‍ ഛേത്രി ഇറങ്ങിയില്ലെങ്കില്‍, അത് ഇന്ത്യയ്ക്ക് കൂടുതല്‍ തിരിച്ചടിയാകും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തര്‍. ഇന്ത്യയും ഖത്തറും തമ്മില്‍ ഇതുവരെ ഏഴ് തവണയാണ് കളിക്കളത്തില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ അഞ്ചുതവണയും വിജയം ഖത്തര്‍ കരസ്ഥമാക്കുകയായിരുന്നു. രണ്ട് തവണ സമനില പിടിക്കാനായത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം.

ടീമില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞ സാഹചര്യത്തില്‍ മധ്യനിരയില്‍ തുടക്കം മുതല്‍ സഹലിനെയും പ്രതീക്ഷിക്കാം. സഹല്‍ അബ്ദുസമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണു ടീമിലെ മലയാളി താരങ്ങള്‍. ഒമാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആഷിഖിന് ഫസ്റ്റ് ഇലവന്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

മറുപകുതിയില്‍, ആഫ്രിക്കന്‍ വംശജരായ താരങ്ങളാണ് ഖത്തറിന്റെ കരുത്ത്. 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. യോഗ്യതാ മത്സരങ്ങളിലെ ആദ്യ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെ 60ന് ആണ് ഖത്തര്‍ തകര്‍ത്തത്.

ഒമാനെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയില്‍ ഇന്ത്യയുടെ കളി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 82-ാം മിനിറ്റുവരെ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ടീമിന് വേഗതയും താളവും നഷ്ടമാകുന്നതാണു കണ്ടത്. ഇന്ത്യയുടെ തളര്‍ച്ച മുതലെടുത്ത് ഒമാന്‍ രണ്ടു ഗോളുകള്‍ അടിച്ച് കളി പിടിച്ചെടുക്കുകയായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും ഇതേ കളി കളിച്ച ഇന്ത്യയെ കണ്ടതാണ്. അന്ന് താജികിസ്ഥാനെതിരേ ആദ്യ രണ്ടുഗോളുകള്‍ക്കു മുന്നിട്ടു നിന്നശേഷം രണ്ടാം പകുതിയില്‍ നാലു ഗോള്‍ വഴങ്ങി പരാജയപ്പെടുകയായിരുന്നു. 90-മിനുട്ടും ഊര്‍ജം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യ ടീം. ഫിറ്റ്‌നെസ് ലെവലില്‍ ഇന്ത്യ പിറകിലാണെന്നു പരിശീലകരും കളിക്കാരും സമ്മതിക്കുന്നു.

ഖത്തര്‍ ഇന്ത്യ ഫുട്ബോള്‍ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് ഖത്തറിലെ പ്രവാസി സമൂഹം. ഇന്ത്യന്‍ ആരാധകര്‍ക്കായുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ടിക്കറ്റ് വില്‍പന നടന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇനി ടിക്കറ്റ് ലഭിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category