kz´wteJI³
അറ്റ്ലാന്റിക്കിനും അപ്പുറം നിന്നും കുടിയേറി വന്നവരുടെ കുട്ടിയെ കാനഡ ചേര്‍ത്തുപിടിക്കുകയാണ്. എന്നിട്ട് ഒപ്പം പറയുന്നു- #SheTheNorth അഥവാ വടക്കു നിന്നുള്ളവള്‍. അതെ, ബിയാന്‍ക ആന്‍ഡ്രെസ്ക്യു എന്ന പത്തൊമ്പതുകാരി യുഎസ് ഓപ്പണ്‍ ടെന്നിസ് കിരീടം നേടിയതിനു പിന്നാലെ കനേഡിയന്‍ ജനത അവളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. യൂറോപ്യന്‍ രാജ്യമായ റുമേനിയയില്‍ നിന്നു കുടിയേറി വന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ കാനഡ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. കാനഡയുടെ കന്നിഗ്രാന്‍സ്ലാം കിരീടം കൂടിയാണ് ബിയാന്‍കയുടെ നേട്ടം.
ബിയാന്‍ക ജനിക്കുന്നതിനും ആറു വര്‍ഷം മുന്‍പ് 1994ലാണ് മാതാപിതാക്കളായ നികു ആന്‍ഡ്രെസ്ക്യുവും മരിയയും റുമേനിയയില്‍ നിന്നും കാനഡയിലെത്തുന്നത്. ടൊറന്റോയുടെ പ്രാന്തപ്രദേശമായ മിസിസ്വാഗയിലാണ് ബിയാന്‍ക ജനിച്ചത്. അച്ഛനും അമ്മയ്ക്കും പുറമേ അമ്മൂമ്മമാരും കൂടെയുണ്ടായിരുന്നു. അവരുടെ 'ബിബി' ആയാണ് ബിയാന്‍ക വളര്‍ന്നത്. ബാസ്കറ്റ് ബോള്‍ മുതല്‍ പലതരം കായിക ഇനങ്ങള്‍ക്ക് ഒടുവിലാണ് ടെന്നിസ് ഉറപ്പിച്ചത്. അതിനു ശേഷമുള്ള കുതിപ്പ് സ്വപ്നസമാനമായിരുന്നു. കഴിഞ്ഞ യുഎസ് ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ തോറ്റു മടങ്ങിയ, 2018 അവസാനം ലോകത്ത് 178ാം റാങ്കില്‍ നിന്ന പെണ്‍കുട്ടി കിരീടത്തില്‍ മുത്തമിട്ടു.
ഭാവി ഗ്രാന്സ്ലാം ചാംപ്യനാണ് താനെന്ന സൂചന ഹാര്‍ഡ് കോര്‍ട്ടില്‍ രണ്ടു കിരീടങ്ങളുമായി ബിയാന്‍ക സീസണിന്റെ തുടക്കത്തിലേ നല്‍കിയിരുന്നു. ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ വീഴ്ത്തിയതു മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചെലിക് കെര്‍ബറെ. റോജേഴ്സ് കപ്പ് ഫൈനലില്‍ ബിയാന്‍കയോടു മല്‍സരിക്കവേ റിട്ടയേഡ് ഹര്‍ട്ടായി പിന്മാറിയത് സാക്ഷാല്‍ സെറീന വില്യംസ് തന്നെ. അതു കൊണ്ടാവണം യുഎസ് ഓപ്പണ്‍ കിരീടം നേടിയപ്പോഴും അത്യാഹ്ലാദമൊന്നും ബിയാന്‍ക കാണിച്ചില്ല.
'ഞാന്‍ ആഗ്രഹിക്കുന്ന കാര്യമെല്ലാം വള്ളിപുള്ളി വിടാതെ ദിവാസ്വപ്നം കാണുന്ന സ്വഭാവം എനിക്കുണ്ട്. ഒരു ഗ്രാന്സ്ലാം ഫൈനലില്‍ സെറീനയെ തോല്പിക്കുന്ന കാര്യമെല്ലാം എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു..' ലക്ഷ്യങ്ങള്‍ നേടുമ്പോഴും ബിയാന്‍കക്ക് ഇതെല്ലാം എത്രയോതവണ കണ്ടിരിക്കുന്നു എന്ന ഭാവം.
23 ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള, സെറീനയെപ്പോലൊരു താരത്തിനെതിരെ ഒട്ടും പകപ്പില്ലാതെ കളിച്ചതിനുള്ള ക്രെഡിറ്റ് ബിയാന്‍ക നല്‍കുന്നത് അമ്മ മരിയയ്ക്കാണ്. ബിയാന്‍ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയതോടെ അമ്മയും 'താര'മായി മാറിയിരുന്നു. നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ചുരുളന്‍ മുടിയും സണ്‍ഗ്ലാസും ധരിച്ച മരിയയ്ക്കൊപ്പം മറ്റൊരാള്‍ കൂടി ക്യാമറകളുടെ ഇഷ്ടക്കാരനായി വളര്‍ത്തുനായ കൊകോ. കനേഡിയന്‍ നഗരമായ ടൊറന്റോയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്തെന്ന ചോദ്യത്തിന് ബിയാന്‍കയുടെ മറുപടിയിങ്ങനെ: 'ടൊറന്റോയിലെ സംഗീതം, ഭക്ഷണം, പിന്നെ എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ നഗരത്തിന്റെ സ്വഭാവവും.
'ബിയാന്‍കയുടെ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്ക് ഒരു മരം വീഴ്ത്താനുള്ള കരുത്തുണ്ട്' എന്നാണ് മുന്‍പൊരിക്കല്‍ ഒരു ടെന്നിസ് വിദഗ്ധന്‍ പറഞ്ഞത്. അതേ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ കൊണ്ട് ബിയാന്‍ക ഇപ്പോഴിതാ ഒരു വന്മരം തന്നെ വീഴ്ത്തിയിരിക്കുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഒരു ഹാഷ്ടാഗ് കൊണ്ടാണ് ബിയാന്‍കയെ സ്നേഹം കൊണ്ട് വാഴ്ത്തിയത്. #SheTheNorth. ഇത്തവണ നാഷനല്‍ ബാസ്കറ്റ്ബോള്‍ കിരീടം നേടിയ ടൊറന്റോ റാപ്റ്റേഴ്സ് ടീം ഉപയോഗിച്ചിരുന്ന We the North മുദ്രാവാക്യത്തെ അനുസ്മരിച്ചായിരുന്നു അത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വരെ കാനഡയെ സൂചിപ്പിക്കുന്ന ആ ഹാഷ്ടാഗ് ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തത്.
സെറീനയുടെ നല്ലകാലത്തെ പവര്‍ ഗെയിമിനെ ഓര്‍മിപ്പിക്കുന്ന കളിയാണ് ബിയാന്‍ക രണ്ടാം സെറ്റില്‍ പുറത്തെടുത്തത്. ബിയാന്‍ക ചാംപ്യന്‍ഷിപ് പോയിന്റിന് അടുത്തെത്തിയതിനു ശേഷമാണ് മല്‍സരത്തിലാദ്യമായി സെറീന പോരാട്ടവീര്യം കാട്ടിയത്. മല്‍സരം കാണാനെത്തിയ ബ്രിട്ടിഷ് രാജകുമാരി മേഗന് മാര്‍ക്കിള്‍ അടക്കമുള്ള സെറീനയുടെ സുഹൃത്തുക്കള്‍ എഴുന്നേറ്റ് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചെങ്കിലും ബിയാന്‍ക പതറിയില്ല. മിന്നിപ്പാഞ്ഞ ഒരു ഫോര്‍ഹാന്‍ഡ് റിട്ടേണിലൂടെ ബിയാന്‍ക കിരീടം ഉറപ്പിച്ചതോടെ കയ്യടി തിരിച്ചായി.
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുപ്പത്തിയേഴുകാരി സെറീന വില്യംസിനെ തോല്പിച്ച് പത്തൊന്‍പതുകാരി ബിയാന്‍ക ആന്‍ഡ്രെസ്ക്യുവിന് കിരീടം ചൂടിയതോടെ തകര്‍ന്നത് സെറീനയുടെ 24 കിരീടങ്ങള്‍ എന്ന സ്വപ്ന ലക്ഷ്യമാണ്. ഓസ്ട്രേലിയക്കാരി മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വെമ്പുന്ന സെറീനയുടെ തുടര്‍ച്ചയായ നാലാം ഗ്രാന്സ്ലാം ഫൈനല്‍ തോല്‍വി കൂടിയായിരുന്നു ഇത്. ഒരു മണിക്കൂറും 36 മിനിറ്റും നീണ്ട മല്‍സരത്തിന്റെ സ്കോര്‍ 63, 75.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam