kz´wteJI³
ഡല്‍ഹി: കശ്മീര്‍ പുനഃസംഘടനക്ക് ശേഷം സംസ്ഥാനത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് പ്രസ്താവനകള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ഷെഹ്ല റാഷിദിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്കി ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. കശ്മീര്‍ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യന്‍ സൈന്യത്തിന് അപകീര്‍ത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.
കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന് കുമാര്‍ ജെയിന് പറഞ്ഞു. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും. അതുവരെ ഷെഹ്ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ പറുന്നു. എന്നാല്‍ അന്വേഷണവുമായി ഷെഹ്ല പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഷെഹ്ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്ല റാഷിദ് പ്രതികരിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam