1 GBP = 90.70 INR                       

BREAKING NEWS

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരില്‍ പിടിയിലായത് എട്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍; ആയുധങ്ങളും ഇന്ത്യാവിരുദ്ധ പോസ്റ്ററുകളുമായെത്തിയ ഭീകരരെ കീഴടക്കിയത് സോപാരയില്‍ നിന്നും; കശ്മീര്‍ പുനഃസംഘടനക്ക് ശേഷം ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ തീരുമാനിച്ചുറച്ച് ഭീകരരും പഴുതടച്ച് സുരക്ഷയൊരുക്കി ഇന്ത്യന്‍ സേനയും

Britishmalayali
kz´wteJI³

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം പിടികൂടിയ എട്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരില്‍ നിന്നും പിടിച്ചെടുത്തത് ആയുധങ്ങളും ഇന്ത്യാവിരുദ്ധ പോസ്റ്ററുകളും. കശ്മീരിലെ സോപോരയില്‍ നിന്നാണ് എട്ട് ഭീകരരെയും പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കശ്മീര്‍ പൊലീസ് പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായത്. ഗുജറാത്തിലെ സിര്‍ക്രിക്കില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേന വ്യക്തമാക്കി.

ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ, ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ നുഴഞ്ഞ് കയറാന്‍ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മൃതദേഹങ്ങള്‍ ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു.

ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) ലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടില്‍ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോര്‍ സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം അഥവാ ബാറ്റ്.

വേഷം മാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാക് സൈനികരും തീവ്രവാദികളും ബോര്‍ഡര്‍ ആക്ഷന്‍ ടീമിലുണ്ടാകും. പാക് സൈനിക പരിശീലന കേന്ദ്രങ്ങളില്‍ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്ര വേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category