1 GBP = 93.60 INR                       

BREAKING NEWS

'എണീറ്റ് നില്‍ക്ക്.. വല്യ അഭിനയമൊന്നും വേണ്ടാ...നാടകം കളിക്കാതെ അങ്ങോട്ട് എണീറ്റേ..സമയം മിനക്കെടുത്താതെ': വീല്‍ച്ചെയറില്‍ വന്ന യുവതിയോട് എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥയുടെ ആക്രോശം; ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് അറിയിച്ചിട്ടും ധിക്കാരത്തോടെ അധിക്ഷേപിക്കല്‍; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് വിരാലി മോദിയുടെ ട്വീറ്റ്; ഷെയിം വിളികളുമായി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരിയായ യുവതിയെ വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത് വിവാദമാകുന്നു. വീല്‍ചെയറില്‍ നിന്ന് തനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും, അത് വിശ്വസിക്കാതെ, തന്റെ സീനിയറിനെ വിളിച്ചുവരുത്തി, ഇവര്‍ നാടകം കളിക്കുകയാണെന്ന് അധിക്ഷേപിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ. അമേരിക്കന്‍ പൗരയായ വിരാലി മോദി എന്ന ഭിന്നശേഷി അവകാശ പ്രവര്‍ത്തകയ്ക്കാണ് ഈ ദുരനുഭവം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് അയച്ച ഇ-മെയിലില്‍ തന്നെ അപമാനിച്ച സംഭവം വിരാലി വിവരിക്കുന്നുണ്ട്.

28 കാരിയായ വിരാലി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. നടക്കാന്‍ കഴിയാത്തതുകൊണ്ട് സ്വന്തം വീല്‍ച്ചെയറുമായാണ് വിരാലി വിമാനത്താവളത്തില്‍ എത്തിയത്. ചെക്കി ഇന്‍ കൗണ്ടറിലെ കാര്‍ഗോയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തില്‍ സീറ്റിലെത്തിക്കാന്‍ ഒരുപോര്‍ട്ടറെയും സഹായത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സെക്യൂരിറ്റി ചെക്കിങ്ങില്‍, വളരെ മോശം അനുഭവമാണ് സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായത്., സിഐഎസ്എഫ് മേധാവിക്കുള്ള കത്തില്‍ അവര്‍ പരഞ്ഞു. തന്റെ ട്വീറ്റിനൊപ്പം പരാതിയുടെ കോപ്പിയുടെ സ്‌ക്രീന്‍ ഷോട്ടും ഇട്ടു.

സുരക്ഷാ ഉദ്യോഗസ്ഥ തനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് വിശ്വസിച്ചില്ല. എഴുന്നേറ്റ് നില്‍ക്കൂ എന്ന് തുടര്‍ച്ചയായി ആജ്ഞാപിച്ച് കൊണ്ടിരുന്നു. വിരാലി അഭിനയിക്കുകയാണെന്നും നാടകം കളിക്കുകയുമാണെന്നുമാണു കോണ്‍സ്റ്റബിള്‍ പറഞ്ഞത്. വീല്‍ചെയര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ, നിരന്തരം വിദേശയാത്രകള്‍ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി പാസ്പോര്‍ട്ട് ഉദ്യോഗസ്ഥയെ കാണിച്ചെങ്കിലും കാര്യമുണ്ടായില്ല. വിരാലിക്കൊപ്പമുണ്ടായിരുന്ന പോര്‍ട്ടറും അവരോട് പല തവണ കാര്യം പറഞ്ഞു. എന്നാല്‍, സെക്യൂരിറ്റി ചെക്ക് നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറായില്ല.

13 വര്‍ഷമായി വീല്‍ ചെയറിലാണ് വിരാലി മോദിയുടെ സഞ്ചാരം.തര്‍ക്കത്തിനിടയില്‍ ഉദ്യോഗസ്ഥയുടെ പേരു കൃത്യമായി കാണാന്‍ സാധിച്ചില്ലെന്നും വിരാലി സിഐഎസ്എഫിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എത്തി പരിശോധിച്ചശേഷം വിരാലിയെ പോകാന്‍ അനുവദിക്കുകയായിരുന്നു.

2006-ല്‍ ഉണ്ടായ അപകടത്തില്‍ സ്പൈനല്‍കോഡിനു ക്ഷതമേറ്റതു മുതല്‍ വീല്‍ചെയറിലാണു വിരാലിയുടെ യാത്ര. അരയ്ക്കു താഴേയ്ക്കു വിരാലിയുടെ ശരീരം തളര്‍ന്ന നിലയിലാണ്. മോഡലിംഗില്‍ ഉള്‍പ്പെടെ സജീവമാണു വിരാലി. സംഭവത്തില്‍ സിഐഎസ്എഫ് മേധാവി ഖേദം പ്രകടിപ്പിച്ചതായി വിരാലി പിന്നീട് അറിയിച്ചു. ഡല്‍ഹിയില്‍ എത്തുമ്പോള്‍ കാണണമെന്നും സിഐഎസ്എഫ് മേധാവി അഭ്യര്‍ത്ഥിച്ചു. സിഐഎസ്എഫിന് വേണ്ടി ഒരു സോഫ്റ്റ് സ്‌കില്‍ ക്ലാസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതൊന്നും പ്രശ്നപരിഹാരത്തിന് സഹായിക്കില്ല. എന്നാല്‍, ഭിന്നശേഷിക്കാരോട് നന്നായി പെരുമാറുന്നതിന് പ്രരകമായേക്കാവുന്ന ചുവട് വയ്പാണ്, വിരാലി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മുംബൈ വിമാനത്താവളത്തില്‍, ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ തന്റെ ബലമായി വീല്‍ച്ചെയറില്‍ നിന്ന് എടുത്ത് പൊക്കിയെന്നും വിരാലി ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സിഐഎസ്എഫ് നിഷേധിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category