ന്യൂഡല്‍ഹി: ആഗോള ഭീകരനെന്ന് യുഎന്നും, വ്യക്തിഗത ഭീകരനെന്ന് ഇന്ത്യയും മുദ്രകുത്തിയ ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ ആരോഗ്യനില തീര്‍ത്തും മോശമായതായി റിപ്പോര്‍ട്ട്. ഇയാള്‍ കിടപ്പിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ജയ്ഷിന്റെ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്. അസ്ഹര്‍ കിടപ്പിലായതോടെ, സഹോദരന്, അബ്ദുള്‍ റൗഫ് അസ്ഗറാണ് ജയ്ഷിനെ നിയന്ത്രിക്കുന്നത്. ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മുമ്പും അസ്ഹര്‍ ജയ്ഷിന്റെ ഓപ്പറേഷന്‍സില്‍ പങ്കെടുത്തിരുന്നില്ല. മറിച്ച് തന്റെ തീവ്രമായ പ്രസംഗങ്ങളിലൂടെ യുവാക്കളെ ജിഹാദികളാക്കി ഒരുക്കിയെടുക്കുന്നതില്‍ വിദഗ്ധനായിരുന്നു. ഏതായാലും ഇപ്പോള്‍ തന്റെ താമസ സ്ഥലത്ത് മാത്രമായി ഒതുങ്ങുന്നു അസ്ഹറിന്റെ ജീവിതം. കിഡ്നി തകരാറാണ് അസ്ഹറിനെ അലട്ടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജയ്ഷിന് പാക്കിസ്ഥാനില്‍ രണ്ടുമുഖ്യകേന്ദ്രങ്ങളാണുള്ളത്. ബഹവല്‍പൂരിലെ മര്‍കസ് ഉസ്മാന് ഓ അലിയും, മര്‍കസ് സുബാന് അല്ലയും. ഇതില്‍ ഒരുകേന്ദ്രത്തിലാണ് അസ്്ഹറിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയ്ഷിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്താന്‍ ഇപ്പോള്‍ അസ്ഹറിന് കഴിയുന്നില്ല. ബഹവല്‍പൂരില്‍ തന്നെ അസ്ഹര്‍ കഴിയുന്നത് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതിന്റെ സൂചനയാണ്. ബാലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അസ്ഹറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടിയാണ് ജയ്ഷിന്റെ മുഖ്യകേന്ദ്രത്തില്‍ തന്നെ ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നു. വ്യോമാക്രമണത്തിന് മുമ്പ് ജിഹാദി പരിശീലനത്തിനായി ബാലാക്കോട്ടിലേക്കാണ് ജയ്ഷിന്റെ യുവാക്കളെ അയച്ചിരുന്നത്.
തീപ്പൊരി പ്രഭാഷകനായ അസ്ഹര്‍ കിടപ്പിലായെങ്കിലും അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത പ്രഭാഷണങ്ങള്‍ ഇപ്പോഴും യുവാക്കളുടെ ജിഹാദി പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആസൂത്രണവും പ്രവര്‍ത്തനവും സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗറിന്റെ തോളിലായി. ഐസി 814 വിമാനം ഹൈജാക്ക് ചെയ്ത് ബന്ദിനാടകം ആസൂത്രണം ചെയ്ത് അസ്ഹറിന്റെ മോചനത്തിന് വഴിതെളിച്ചതും അസ്ഗറായിരുന്നു. വെള്ളിയാഴ്ചകളില്‍ പ്രഭാഷണം നിര്‍വഹിക്കുന്നതെന്നാണ് സൂചന.
തീവ്രവാദി ആക്രമണങ്ങളുടെ ഗൂഢാലോചന, വിഭവസമാഹരണം, നടപ്പാക്കല്‍ എല്ലാം 45 കാരനായ അസ്ഗറിന്റെ ചുമതലയിലാണ്. ജയ്ഷിന്റെ പരിശീലന കേന്ദ്രങ്ങളും ഇയാള്‍ പതിവായി സന്ദര്‍ശിക്കാറുണ്ട്. വ്യോമാക്രമണത്തിന് മുമ്പ് ബാലാക്കോട്ടും പതിവായി സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കരിമ്പട്ടികയില്‍ പെടുത്തിയ സംഘടനകളിലെ 44 പേരെ നിരീക്ഷണത്തിനായി പാക് സര്‍ക്കാര്‍ തടങ്കലിലാക്കിയപ്പോള്‍, അതില്‍ ഒരാള്‍ അസ്ഗറായിരുന്നു. എന്നാല്‍, അത് വെറും സംരക്ഷണ തടങ്കല്‍ മാത്രമായിരുന്നു.
സായുധ സംഘത്തിന്റെ എസ്കോര്‍ട്ടോടെ, പാക്കിസ്ഥാനില്‍ ഇയാള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ തന്റെ കൂട്ടാളികളെ സ്ഥിരമായി കാണും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജയ്ഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഐഎസ്ഐ നിര്‍ദ്ദേശം നല്‍കിയതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.
2016 ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരേ നടന്ന ആക്രമണം, നവംബറില്‍ നഗ്രോട്ട സൈനിക ക്യാമ്പിന് നേരേ നടന് ആക്രമണം, പുല്‍വാമ ഭീകരാക്രമണം-ഇവയുടെയെല്ലാം സൂത്രധാരന്‍ അസ്ഗറായിരുന്നു. പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇയാള്‍ പരസ്യമായി ഏറ്റെടുക്കുകയും ചെയ്തു. കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അസ്ഹറിനെ പാക്കിസ്ഥാന് രഹസ്യമായി മോചിപ്പിച്ചതായി ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ് വന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ഐസി 814 കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സൂത്രധാരന്‍ അസ്ഗര്‍
കശ്മീര്‍ കലാപത്തെ തുടര്‍ന്ന് പല തവണ ഇന്ത്യ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മസൂദ് അസ്ഹര്‍ കുപ്രസിദ്ധനാകുന്നത് 1999 ല്‍ നടന്ന കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ സംഭവത്തോടെയാണ്. 1994 ല്‍ ശ്രീനഗറിലെ പല തീവ്രവാദി ആക്രമണങ്ങളുടെയും പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യുകയും ജയിലില്‍ ഇടുകയും ചെയ്തിരുന്ന അസ്ഹര്‍ 1999 ല്‍ മോചിതനായ ശേഷം കടുത്ത ഭീഷണിയായി മാറി. ജെയ്ഷെ ഇ മുഹമ്മദിന്റെ പാര്‍ലമെന്റ ആക്രമണം ഉള്‍പ്പെടെയുള്ള തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യ തേടുന്നയാളാണ് മസൂദ്. ഇപ്പോള്‍ യുഎപിഎ നിയമത്തിന് കീഴില്‍, വ്യക്തിഗത ഭീകരനായും പ്രഖ്യാപിച്ചിരിക്കുന്നു.
തീവ്രവാദി സംഘടനമായ ഹര്‍ക്കത്ത് ഉല് മുജാഹിദ്ദീനുമായി തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ മസൂദ് വിമാനം റാഞ്ചലിലൂടെയാണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്. വിമാനം തട്ടിയെടുത്ത തീവ്രവാദി ഗ്രൂപ്പുകള്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ മസൂദായിരുന്നു. അറസ്റ്റിലായി ജയിലിലായതിന് പിന്നാലെ 1995 ല്‍ കശ്മീരില്‍ എത്തിയ ആറ് വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി തീവ്രവാദി സംഘടന മസൂദിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ മറ്റ് നാലു പേരെ 1995 ന് ശേഷം കാണാതാകുകയുമായിരുന്നു. എന്നിട്ടും മോചിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലായിരുന്നു മസൂദിന്റെ സംഘടന കാണ്ഡഹാറില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സ് വിമാനം റാഞ്ചല്‍ തീവ്രവാദികള്‍ നടത്തിയത്. ഇന്ത്യയെ ഞെട്ടിച്ച സംഭവം.

1999 ഡിസംബര്‍ 24 ന് വെള്ളിയാഴ്ച നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താളത്തിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 എന്ന വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇറങ്ങിയ വിമാനം പാക്കിസ്ഥാന് ഐഎസ്ഐ യുടെ സഹായത്തോടെ ഹര്‍ക്കത് ഉള് മുജാഹിദ്ദീനായിരുന്നു തട്ടിയെടുത്തത്.ഇന്ത്യന്‍ വിമാനത്തില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിമാനം തട്ടിയെടുത്തതിന് പിന്നാലെ അവരുടെ നിര്‍ദ്ദേശപ്രകാരം പല സ്ഥലങ്ങളില്‍ ഇറക്കേണ്ടി വന്നു. അമൃത്സറിലും ലാഹോറിലും ദുബായ് വഴിയെല്ലാം സഞ്ചരിച്ച വിമാനം ഒടുവില്‍ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിലെ കാണ്ഡഹാറില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് മാരകമായി മുറിവേറ്റതിനെ തുടര്‍ന്ന് 176 യാത്രക്കാരില്‍ 27 പേരെ ദുബായില്‍ ഇറക്കിവിട്ടു. ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറാതിരിക്കാന്‍ താലിബാന് സൈനികരാണ് വിമാനത്തിന് കാണ്ഡഹാറില്‍ കാവല്‍ നിന്നത്.
ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന ഭീകരനെ മോചിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഏഴു ദിവസത്തോളം നീണ്ടു നിന്ന ഹൈജാക്ക് നാടകത്തിനൊടുവില്‍ ഭീകരര്‍ ആവശ്യപ്പെട്ട മൂന്ന് തീവ്രവാദിനേതാക്കളെ ഇന്ത്യ വിട്ടയച്ചു. മുസ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മൗലാനാ മസൂദ് അസ്ഹര്‍ എന്നിവരായിരുന്നു അവര്‍. പിറ്റേ വര്‍ഷമായിരുന്നു മൗലാനാ മസൂദ് ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുന്നത്.
മസൂദ് അസ്ഹര്‍ മരിച്ചതായി പലപ്പോഴും അഭ്യൂഹം
ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് പിന്നീട് നിഷേധിക്കപ്പെട്ടു. അസ്ഹര്‍ വൃക്കരോഗബാധിതനാണെന്നും റാവല്‍പിണ്ടിയിലെ പാക് കരസേനാ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
കാശ്മീരിനെ പാക്കിസ്ഥാനോടു ചേര്‍ക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹര്‍ 1998ല്‍ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ സ്ഥാപിച്ചു. ആദ്യ പേര് ഹര്‍ക്കത്തുല്‍ അന്‍സാര്‍ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാന് നേതൃത്വവും ഉസാമ ബിന്‍ ലാദനും സഹായിച്ചു. എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാന്‍ രൂപീകരിച്ച ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്ലാമിയില്‍ നിന്നാണു ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ രൂപമെടുത്തത്. 1999ലാണ് ജെയ്ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരില്‍ ചാവേര്‍ ആക്രമണരീതി കശ്മീരില്‍ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരര്‍. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളര്‍ത്താന്‍ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അര്‍ത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.
കാശ്മീരി യുവാക്കളെയും സംഘടനയില്‍ ചേര്‍ത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയത്. മുമ്പ് ഇന്ത്യന്‍ ജയിലില്‍നിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിന്‍ ലാദന് വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടര്‍ന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തില്‍ 10 വര്‍ഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാന്‍ഡോകള്‍ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുല്‍വാമയില്‍ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താന്‍കോട്ട് ആക്രമണത്തിന്റെയും പിന്നില്‍പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. വീണ്ടും പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലാണ്. ഇതിനെ പാക്കിസ്ഥാന് പോലും പിന്തുണയ്ക്കുമെന്നാണ് സൂചന. ചൈനയും വീറ്റോ അധികാരം ഉപയോഗിക്കില്ല. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ പ്രമേയത്തെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാക്കിസ്ഥാന് ഭീകരതയ്ക്ക് എതിരാണെന്ന് വരുത്താനാണ് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ശ്രമം. ഇത്തരമൊരു പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ പാസായാല്‍ അസ്ഹറിന് താവളമൊരുക്കാന്‍ പാക് സൈന്യത്തിനും കഴിയില്ല,

കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹര്‍. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്ഐയുടെ വിശ്വസ്തനം. കാശ്മീരില്‍ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സങ്കീര്‍ണ്ണതയിലേക്ക് തള്ളി വിടുന്നതില്‍ അസ്ഹറിനും നിര്‍ണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നല്‍കുന്നത്. മാറിയ സാഹചര്യത്തില്‍ അസ്ഹറിനെ ഇമ്രാന് തള്ളി പറയുമ്പോള്‍ അത് പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപത്തിനും സാഹചര്യമൊരുക്കും. വലിയ അണികളുള്ള വ്യക്തിയാണ് മസൂദ് അസ്ഹര്‍. ഇവര്‍ തെരുവിലിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന ഭയം പാക് സര്‍ക്കാരിനുമുണ്ട്.
നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയില്‍ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസര്‍. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹര്‍ 1994 ഫെബ്രുവരിയില്‍ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തട്ടിയെടുത്ത ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹര്‍ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അന്ന് മനസില്‍ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തില്‍ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. ബാലാകോട്ടെ ആക്രമണത്തില്‍ യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരില് ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹറും മരിച്ചെന്ന അഭ്യൂഹമെത്തിയത്.
1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായ മസൂദ് അസ്ഹറിനെ അഞ്ചുവര്‍ഷം ജമ്മുവിലെ കോട്ബല്‍വാല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചത്. ജയിലില്‍ 10 മാസം പിന്നിട്ടപ്പോള്‍, മസൂദിന്റെ അനുയായി ഒമര്‍ ഷെയ്ഖ് ഡല്‍ഹിയില്‍ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലില്‍ അടച്ചു. 1999 ല്‍ ജയിലില്‍നിന്ന് ഒരു തുരങ്കം നിര്‍മ്മിച്ച് രക്ഷപ്പെടാന്‍ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതില്‍ തുരങ്കത്തിലൂടെ കടക്കാന്‍ കഴിഞ്ഞില്ല. മസൂദിനെ തടവില്‍നിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. 1999ല്‍ കാഠ്മണ്ഡുഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരര്‍ നൂറ്റിയന്‍പതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സര്‍ക്കാര്‍ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തില്‍ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.
അതിന് ശേഷം നിരന്തരം ഇന്ത്യയെ ആക്രമിച്ചു ജെയ്ഷെ മുഹമ്മദ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഭീകരര്‍ ഇന്ത്യയില്‍ രണ്ടു വന്‍ ആക്രമണങ്ങള്‍ നടത്തിയത്. ജയ്ഷ് ഇന്ത്യയില്‍ രണ്ടു പ്രധാന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബര്‍ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേര്‍ സ്ഫോടനം. മരണം 38. രണ്ടു മാസത്തിനുശേഷം ഡിസംബര്‍ 13നു പാര്‍ലമെന്റില്‍ ജെയ്ഷ്, ലഷ്കര്‍ ഭീകരര്‍ നടത്തിയ സംയുക്ത ആക്രമണം. 9 പേര് കൊല്ലപ്പെട്ടു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണമായി വലിയിരുത്തി. പിന്നേയും ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ നടത്തി. 2016 ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ എകെ 47, ഗ്രനേഡ്, ഐഇഡികള്‍ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം നടത്തി. 2016 സെപ്റ്റംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരര്‍ ആക്രമിച്ചു. 19 സൈനികരാണ് മരിച്ചത്. ഇതോടെ ഇന്ത്യ നടപടി ശ്ക്തമാക്കി. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ കരസേന ജെയ്ഷിന്റെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള താവളം തകര്‍ത്തു. പിന്നെയാണ് പുല്‍വാമയിലെ ഭീകരത. ഇതിനെ ബാലാകോട്ടിലെ പ്രധാന താവളം വ്യോമസേന തകര്‍ത്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ