1 GBP = 88.40 INR                       

BREAKING NEWS

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തി സാന്ദ്രമായി

Britishmalayali
kz´wteJI³

രിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അദ്യക്ഷന്‍ മാര്‍ റെജിമിയൂസ് ഇഞ്ചിയാനിക്കല്‍ പിതാവിനെ മൂന്നു മണിക്ക് ദേവാലയ അങ്കണത്തില്‍ സ്വീകരിച്ചതോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുനാള്‍  സന്ദേശത്തില്‍ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്നവരാകുവാന്‍ അതോടോപ്പോം സഭയോട് ചേര്‍ന്ന് പാരമ്പര്യ അധിഷ്ഠിതമായി മുന്നേറുവാന്‍ പിതാവ് ആഹ്വാനം ചെയ്തു.

ഭക്തി സാന്ദ്രമായ പ്രദക്ഷിണത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി വിശ്വാസികള്‍ പങ്കെടുത്തു. ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും ഈ തിരുനാളില്‍ പ്രസിദേന്തിമാരായി വന്നു എന്നത് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ സഭയോടുള്ള ആചാര അനുഷ്ടാങ്ങളോടുള്ള താല്‍പ്പര്യവും കൂട്ടയ്മയും വിളിച്ചോതുന്നതായിരുന്നു. ലെസ്റ്ററിലെ പ്രധാന തിരുനാള്‍ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു.

വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് വികാരി മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ കര്‍മനിരതയോടെ ചിട്ടയോടെ പ്രവര്‍ത്തിക്കുകയും ഇടവക അംഗങ്ങളെ നേരിട്ട് കണ്ട് തിരുനാള്‍ ക്ഷണിക്കുവാന്‍ മുന്നോട്ടു വന്നതും വിശ്വാസ സമൂഹത്തിനു നവ അനുഭവമായി. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ലെസ്റ്ററിലെ എട്ടുനോമ്പ് തിരുനാള്‍ പങ്കെടുത്ത എല്ലാവര്‍ക്കും നാട്ടിലെ തിരുനാളുകളുടെ ഓര്‍മ്മ പുതുക്കലായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category