1 GBP = 91.30 INR                       

BREAKING NEWS

ചിരിയുടെ രസക്കാഴ്ചകളൊരുക്കാന്‍ ഗില്‍ഫോര്‍ഡ് മലയാളികളും; ഒപ്പം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മത്സരങ്ങളും കലാവിരുന്നുകളും; ഗംഭീരമായ ഓണാഘോഷം മറ്റന്നാള്‍

Britishmalayali
kz´wteJI³

പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണത്തെ വരവേല്‍ക്കാന്‍ മാലോകരോടൊപ്പം ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷനും ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാള്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ നാലു മണി വരെ ഫെയര്‍ലാന്‍ഡ്സ് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷം ഗില്‍ഫോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

പത്തു മണിക്ക് അത്തപൂക്കളം, തുടര്‍ന്ന് കായിക മത്സരങ്ങള്‍, കുട്ടികളുടെ മിഠായി പെറുക്കല്‍, കസേരകളി എന്നിവ ഇന്‍ഡോറിലും സ്‌കൂള്‍ തലം വരെയുള്ള കുട്ടികള്‍, വനിതകള്‍, പുരുഷന്‍മാര്‍ എന്നിവരുടെ സ്പൂണില്‍ നാരങ്ങ വച്ചുള്ള ഓട്ടം, വടംവലി മത്സരങ്ങള്‍ എന്നിവ ഔട്ട്ഡോറിലും നടക്കും. 12.30 ന് ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.

ഓണാഘോഷത്തിന് നിറം ചാര്‍ത്തി തിരുവാതിര, ക്ലാസ്സിക്കല്‍ ഡാന്‍സ്, സംഘനൃത്തം, സംഘഗാനം, ക്ലാസ്സിക്കല്‍ സോംഗ് തുടങ്ങിയ കലാവിരുന്നുകള്‍ വേദിയില്‍ അരങ്ങേറും. നൂറോളം കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരുമയുടെയും പ്രതീകമായ ഓണം കുടുംബസമേതം ആഘോഷിക്കുവാന്‍ ഏവരേയും ഫെയര്‍ലാന്‍ഡ്സ് ഓഡിറ്റോറിയത്തിലേയ്ക്ക് ജിഎംഎ സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category