1 GBP = 91.50 INR                       

BREAKING NEWS

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 21ന്; ഫാ: ആന്‍ജലസ് പോളും സെഹിയോന്‍ യുകെ ടീമും നയിക്കും

Britishmalayali
തോമസ് കെ. ആന്റണി

മൂന്നാം ശനിയാഴ്ച ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 21നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ നടക്കും. പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസ് മുറികളിലും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവ സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്ങ് ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.


കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന മതബോധന ക്ലാസ്സ് ഉണ്ടായിരിക്കും. വോക്കേഷനിസ്റ്റ് സഭാഗവും ഹെസ്റ്റന്‍ ഇടവക അസിസ്റ്റന്റ് വികാരിയുമായ ഫാ: വിപിന്‍ ചിറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സുവിശേഷകനായ ബ്ര. ജോസ് കുര്യാക്കോസ് വചന പ്രഘോഷണവും ബ്ര. ടിങ്കു ഗോപാലന്‍ ഗാന ശുശ്രൂഷയും നയിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് - 07903867625
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം
St. Annes Catholic High School, 6 Oakthorpe Road, Palmers Green, Londo N13 5TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category