1 GBP = 91.50 INR                       

BREAKING NEWS

എഡിന്‍ബറോ സെന്റ് മേരീസ് കോണ്‍ഗ്രിഗേഷന്‍ എട്ടു നോമ്പ് പെരുന്നാള്‍ നാളെയും മറ്റന്നാളുമായി നടക്കും

Britishmalayali
ജോണ്‍ എബ്രഹാം

എഡിന്‍ബറോ: വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ട്നോമ്പ് പെരുന്നാളും നാളെയും മറ്റന്നാളുമായി വെള്ളി, ശനി ദിവസങ്ങളില്‍ യുകെ, അയര്‍ലന്റ് ഭദ്രാസന മെത്രാപ്പോലിത്താ നി. വ. ദി. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും ഫാ: ഡോ. തോമസ് ജേക്കബ് മണിമല, വികാരി ഫാ: ഏലിയാസ് കാവാട്ടുപറവട്ടി എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു. നാളെ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊടി ഉയര്‍ത്തല്‍, ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് വചന ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു. 8.30ന് നേര്‍ച്ചകഞ്ഞി നല്‍കുന്നതാണ്. 14ന് ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വി. കുര്‍ബാന, ദൈവമാതാവിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 11. 30ന് റാസ, 12 മണിക്ക് ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, 12. 30ന് ലേലം, ഒരു മണിക്ക് സ്നേഹ വിരുന്ന്, അവസാനം 2. 30ന് കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ വഴിപാടായി ഏറ്റു നടത്തുന്നവര്‍ അനില്‍ തോമസ് ഫാമിലി അഡ്വ. ഗീവര്‍ഗ്ഗീസ് ഫാമിലി വിശ്വാസികള്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭകത്യാദരപൂര്‍വ്വം പങ്കെടുത്ത് നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.
പള്ളിയുടെ വിലാസം
Holy Cross Church 32, Quality street, Davidsons Mains, Edinburgh EH4 4QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category