1 GBP = 88.50 INR                       

BREAKING NEWS

പ്രത്യേക ക്ലാസ്സുകളുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വന്‍ഷന്‍ മറ്റന്നാള്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: വ്യക്തി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിമാറിയ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വഴിയായുള്ള സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ നന്മ തിന്മകളെ പ്രതിപാദിക്കുന്ന പ്രത്യേക ക്ലാസ്സുകളുമായി ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മറ്റന്നാള്‍ ശനിയാഴ്ച നടക്കും. ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വന്‍ഷനൊപ്പം കുട്ടികള്‍ക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്.


പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഓഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റു മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു.

'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്' എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. പുതിയ ലക്കം ഇത്തവണ ലഭ്യമാണ്. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ - 07506810177, അനീഷ് - 07760254700, ബിജുമോന്‍മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു അബ്രഹാം  07859890267, ജോബി ഫ്രാന്‍സിസ് - 07588809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category