1 GBP = 102.80 INR                       

BREAKING NEWS

ബ്രക്‌സിറ്റിന്റെ ആദ്യം നേട്ടം ഇന്ത്യക്കാര്‍ക്ക് തന്നെ; പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിച്ച് ബോറിസ് സര്‍ക്കാര്‍; ബ്രിട്ടനില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും; ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ആണെങ്കില്‍ ജോലി തുടരാം

Britishmalayali
kz´wteJI³

ലണ്ടന്‍: ഡേവിഡ് കാമറോണ്‍ സര്‍ക്കാര്‍ തുടങ്ങി വയ്ക്കുകയും തെരേസ മേ ഇല്ലാതാക്കുകയും ചെയ്ത പോസ്റ്റ് സ്റ്റഡി വിസ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രക്‌സിറ്റ് നടന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവുമെന്ന് ബ്രിട്ടീഷ് മലയാളി നേരത്തെ തന്നെ ചൂണ്ടി കാട്ടിയ കാരണങ്ങളില്‍ ഒന്നിതാണ്. ടോണി ബ്ലയര്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പോസ്റ്റ് സ്റ്റഡി വിസ അതേ പടി തിരിച്ചു കൊണ്ടു വരികയാണ്. ഇതനുസരിച്ച് ഒരു വിദേശ വിദ്യാര്‍ത്ഥി യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ രണ്ടു വര്‍ഷം കൊണ്ട് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലോ ഹൈലി സ്‌കില്‍ഡ് ലിസ്റ്റിലോ ഉണ്ടെങ്കില്‍ അവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് എക്സ്റ്റന്റ് ചെയ്യുകയുമാവാം.

അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് പുതിയ മാറ്റം ബാധകമാകുമെന്നാണ് ബോറിസ് പ്രഖ്യാപിച്ചിരിക്കുന്നത്.ഹോം ഓഫീസിന്റെ നിര്‍ണായകമായ പുതിയ ചുവട് വയ്പ് പ്രകാരം യുകെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗ്രാജ്വേഷന് ശേഷം രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാനും അത് വഴി ജോലി കണ്ടെത്താന്‍ ഇഷ്ടം പോലെ സമയം ലഭിക്കുകയും ചെയ്യും. യുകെയില്‍ നിന്നും ഗ്രാജ്വഷന്‍ നേടിയ ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ നാലു മാസങ്ങള്‍ക്ക് ശേഷം രാജ്യം വിട്ടു പോകണമെന്ന നിയമമായിരുന്നു 2012ല്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് പ്രാബല്യത്തില്‍ വരുത്തിയിരുന്നത്. ആ നിയമം റദ്ദാക്കി ഈ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടാനാണ് ബോറിസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

തന്റെ ഗവണ്‍മെന്റിന്റെ പുതിയ ചുവട് വയ്പിലൂടെ ബിരുദത്തിന് ശേഷം ഫോറിന്‍ സ്റ്റുഡന്റ്സിന് ജോലി തേടി യുകെയില്‍ താമസിക്കാന്‍ ധാരാളം സമയം ലഭിക്കുമെന്നും അവരുടെ കഴിവുകള്‍ രാജ്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് ബോറിസ് അവകാശപ്പെടുന്നത്. ഗവണ്‍മെന്റ് നീക്കത്തെ  തികച്ചും പിന്തിരിപ്പന്‍ നീക്കമെന്നാണ് കാംപയിന്‍ ഗ്രൂപ്പായ മൈഗ്രേഷന്‍ വാച്ച് വിമര്‍ശിച്ചിരിക്കുന്നത്. അണ്ടര്‍ ഗ്രാജ്വേറ്റ് ലെവലില്‍ കോഴ്‌സുകള്‍ തുടങ്ങുന്നവര്‍ക്ക് അല്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്നവര്‍ക്ക് പുതിയ തീരുമാനം പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പക്ഷേ ഈ ഗണത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരും കൃത്യമായി ഇമിഗ്രേഷന്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നവരും ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും കഴിവുറ്റ വിദ്യാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ആകര്‍ഷിക്കുന്നതില്‍ കേന്ദ്ര സ്ഥാനം വഹിക്കുന്ന പ്രൗഢമായ ചരിത്രമാണ് യുകെയ്ക്കുള്ളതെന്നും അതിനോട് പൊരുത്തപ്പെടുന്ന പരിഷ്‌കാരമാണ് തന്റെ ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

2020-21ല്‍ അണ്ടര്‍ഗ്രാജ്വേറ്റ് ലെവല്‍ അല്ലെങ്കില്‍ അതിന് മുകളിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നീക്കത്തിന്റെ ഗുണമുണ്ടാകും. ടയര്‍ 4 വിസകളില്‍ (ജനറല്‍ സ്റ്റുഡന്റ് വിസ) എത്തി യുകെയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്കും പുതിയ നിയമമാറ്റത്തിന്റെ ഗുണമുണ്ടാകും. എന്നാല്‍ നിലവില്‍ യുകെയില്‍ പഠിച്ച് കൊണ്ടിരിക്കുന്നവരും അടുത്ത വര്‍ഷം ഗ്രാജ്വേഷന്‍ ലഭിക്കുന്നവരുമായവര്‍ക്കെല്ലാം പുതിയ സ്‌കീമിനായി അപേക്ഷിക്കാനാവുമെന്ന് പ്രതീക്ഷയില്ല. ബോറിസ് ഗവണ്‍മെന്റിന്റെ ആഗോളവീക്ഷണത്തെ എടുത്ത് കാട്ടുന്നതാണ് പുതിയ പരിഷ്‌കാരമെന്നാണ്  ഇന്ത്യന്‍ വംശജയായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറയുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഗ്രാജ്വേഷന് ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തേടാവുന്ന ജോലികള്‍ക്ക് നിയന്ത്രണങ്ങളോ പരിധിയോ ഉണ്ടാവുകയില്ലെന്ന ഗുണവുമുണ്ട്. ഇത് വഴി ബിരുദത്തിന് ശേഷം എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വര്‍ഷത്തോളം യുകെയില്‍ താമസിക്കാന്‍ സാധിക്കുമെന്നാണ് ബിബിസി ഹോം എഡിറ്ററായ മാര്‍ക്ക് ഈസ്റ്റണ്‍ വെളിപ്പെടുത്തുന്നത്. നെറ്റ് മൈഗ്രഷനില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞു നാലു മാസങ്ങള്‍ക്കുള്ളില്‍ യുകെ വിട്ടു പോകണമെന്ന കടുത്ത നിയമം തെരേസ 2012ല്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിരുന്നു. ബോറിസ് സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിലൂടെ ആ പ്രതിസന്ധിക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകര്‍ഷകമായ ഇടം അമേരിക്കയാണ്. ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് കാനഡയും ഓസ്ട്രേലിയയും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയര്‍ന്നതിനാലാണ് ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടം. ഇക്കാര്യത്തില്‍ യുകെ കര്‍ക്കശമായ നയങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി യുകെയിലേക്ക് പോകുന്നത് കുറയുകയുമാണ്. അതിനാല്‍ തന്നെ, പുതിയ നയം വരുന്നതോടെ, വിദേശ വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നതില്‍ വര്‍ധനവ് ഉണ്ടാകും

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ യുകെയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയ പ്രഖ്യാപനം ഏറെ പ്രതീക്ഷയേകുന്നതാണ്. 2019 മാര്‍ച്ച് വരെയുള്ള സമയത്തിനിടെ 21,000ത്തില്‍ അധികം സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനെ പഠനത്തിനുള്ള ആകര്‍ഷകമായ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനു ശേഷം ഇവിടെ താമസിച്ച് ജോലി ചെയ്യുന്ന സമയ പരിധി നീട്ടുന്നതെന്നാണ് ഒഫീഷ്യലുകള്‍ വിശദീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category