1 GBP = 93.10 INR                       

BREAKING NEWS

പാര്‍ലമെന്റ് സസ്പെന്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സ്‌കോട്ടിഷ് ഹൈക്കോര്‍ട്ട്; ഒരു കുഴപ്പവുമില്ലെന്ന് ഇംഗ്ലീഷ് കോര്‍ട്ടും; അന്തിമ തീരുമാനം സുപ്രീം കോടതിയുടെ; ബ്രക്സിറ്റ് യുദ്ധം ഇംഗ്ലീഷ്- സ്‌കോട്ടിഷ് പോരായി മാറുമ്പോള്‍ സംഭവിക്കുന്നത് എന്ത്?

Britishmalayali
kz´wteJI³

ബ്രക്സിറ്റിന്റെ പേരിലുളള അഭിപ്രായ വ്യത്യാസത്തില്‍ റിമെയിനര്‍മാരും ബ്രക്സിറ്റ് അനുകൂലികളും ഏറ്റുമുട്ടുന്നതിന് പുറമെ ഇപ്പോഴിതാ യുകെയിലെ വിവിധയിടങ്ങളിലെ കോടതികളും ബ്രക്സിറ്റുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ പേരില്‍ കടുത്ത ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. അതായത് ബ്രിട്ടീഷ് പാര്‍ലമെന്റ് അഞ്ചാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത പ്രധാനന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തെ നിയമവിരുദ്ധമെന്ന് വിധിച്ചാണ് ഇന്നലെ സ്‌കോട്ടിഷ് ഹൈക്കോര്‍ട്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പാര്‍ലിമെന്റ് സസ്പെന്‍ഡ് ചെയ്ത ബോറിസിന്റെ നടപടിയില്‍ യാതൊരു കുഴവപ്പവുമില്ലെന്നാണ് ഇംഗ്ലീഷ് കോടതി വിധിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീകോടതിയുടേതാണ്. എന്തായാലും കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ ബ്രക്സിറ്റ് യുദ്ധം ഇംഗ്ലീഷ്-സ്‌കോട്ടിഷ് പോരായി മാറിയിരിക്കുകയാണ്. അതിനെ തുടര്‍ന്ന് എന്തെല്ലാം അനന്തരഫലങ്ങളാണ് സംഭവിക്കുകയെന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുമുണ്ട്. സ്‌കോട്ടിഷ് കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ ബോറിസ് ഉടനടി പാര്‍ലിമെന്റ് വീണ്ടും വിളിച്ചു കൂട്ടണമെന്നും ഗവണ്‍മെന്റിന്റെ ബ്രക്സിറ്റ് പദ്ധതികള്‍ സൂക്ഷ്മപരിശോധന നടത്താന്‍ അനുവദിക്കണമെന്നും റിമെയിനര്‍മാര്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കുകയാണെന്നാണ് നമ്പര്‍ പത്ത് പ്രതികരിച്ചിരിക്കുന്നത്. പാര്‍ലിമെന്റ് സസ്പെന്‍ഡ് ചെയ്തത് നിയമപരവും അത്യാവശ്യവുമായിരുന്നുവെന്നാണ് ബോറിസ് ഗവണ്‍മെന്റ് ആവര്‍ത്തിച്ച് വാദിക്കുന്നത്. യുകെ യൂണിയനില്‍ തുടരുന്നതിനെ പിന്തുണക്കുന്ന 70 റിമെയിന്‍ എംപിമാരും പീറുകളും സമര്‍പ്പിച്ച അപ്പീലിന് മുകളിലാണ് ഇന്നലെ സ്‌കോട്ടിഷ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് കോടതിയിലും സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് കോടതികളിലുമായി മൊത്തത്തില്‍ മൂന്ന് നിയമ വെല്ലുവിളികളാണ് ഗവണ്‍മെന്റ് ഈ വിഷയത്തില്‍ നേരിടുന്നത്.

എന്നാല്‍ പാര്‍ലിമെന്റ് സസ്പെന്‍ഡ് ചെയ്ത ബോറിസിന്റെ നടപടി നിയമവിരുദ്ധമല്ലെന്ന വ്യത്യസ്ത വിധിയാണ് ഇന്നലെ ലണ്ടന്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി ബോറിസിന് കടുത്തതും നിര്‍ണായകവുമായ പിന്തുണയാണേകിയിരിക്കുന്നത്. റിമെയിനറായ ബിസിനസുകാരി ഗിന മില്ലെര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ലണ്ടന്‍ ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും ഇതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നുമാണ് ലണ്ടന്‍ ഹൈക്കോടതിയുടെ വിധി എടുത്തു കാട്ടുന്നത്.

തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നതിലൂടെ റിമെയിനര്‍ എംപിമാര്‍ തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇന്നലെ ജനത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ബോറിസ് ഇത്തരത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്. താന്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റ് കൈവശപ്പെടുത്താനായി സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനത്തെ ബോറിസ് തള്ളിക്കളഞ്ഞു. ഈ വിഷയത്തില്‍ തികച്ചും ജനപക്ഷത്ത് നിന്ന് കൊണ്ടാണ് താന്‍ കടുത്ത തീരുമാനമങ്ങളെടുക്കുന്നതെന്നും ബോറിസ് വിശദീകരിക്കുന്നു.

ഒക്ടോബര്‍ 31ന് എന്ത് തന്നെ സംഭവിച്ചാലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തില്‍ നിന്നും ബോറിസ് പിന്മാറിയിട്ടില്ല. നോ ഡീലിനെ തടസപ്പെടുത്തുന്നതിനായി റിമെയിനര്‍മാര്‍ ലോര്‍ഡ്സിലും കോമണ്‍സിലും ആന്റി നോ ഡീല്‍ ബില്‍ പാസാക്കി രാജ്ഞിയുടെ അംഗീകാരം നേടിയിട്ടുണ്ട്. എന്നാല്‍ താന്‍ ഇതിനെ അവഗണിച്ച് മുന്നോട്ട് പോകുമെന്നാണ് ബോറിസ് പറയുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ജയിലില്‍ വരെ അടക്കാനാവുമെന്നാണ് എതിരാളികള്‍ ഭീഷണിപ്പെടുത്തുന്നത്. എതിരാളികള്‍ തന്റെ നോ ഡീലിനെ അട്ടി മറിക്കാതിരിക്കാനാണ് ബോറിസ് പാര്‍ലിമെന്റ് അടച്ചിട്ടിരിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. എന്തായാലും ഈ വിഷയത്തില്‍ വരാനിരിക്കുന്ന സുപ്രീംകോടതിയുടെ അന്തിമവിധി നിര്‍ണായകമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category