1 GBP = 95.00 INR                       

BREAKING NEWS

ആദ്യദിവസം തന്നെ ഫ്രാന്‍സിന്റെ പ്രതികാരം തുടങ്ങും; ഭക്ഷ്യക്ഷാമം ഉണ്ടായില്ലെങ്കിലും മരുന്ന് കിട്ടിയെന്ന് വരില്ല; അതിര്‍ത്തിയില്‍ അരാജകത്വം വാഴും; യൂറോപ്യന്‍ പൗരത്വം നഷ്ടമാകുമ്പോള്‍ അവകാശങ്ങളും പോകും; ബ്രക്‌സിറ്റ് നടന്നാല്‍ ഉടന്‍ സംഭവിക്കുന്ന കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രക്സിറ്റിനെ തുടര്‍ന്ന് യുകെ നേരിടേണ്ടി വരുന്ന കടുത്ത പ്രതിസന്ധികളെ കുറിച്ച് സൂചനയേകുന്ന ഗവണ്‍മെന്റ് രേഖകള്‍ പുറത്തു വന്നു. നോ ഡീല്‍ സംഭവിച്ചാല്‍ അതിനെ നേരിടുന്നതിന് സ്വീകരിക്കേണ്ടുന്ന ഒരുക്കങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖയാണിത്. ഓപ്പറേഷന്‍ യെല്ലോവാമര്‍ നോ ഡീല്‍ ബ്രക്സിറ്റ് പ്ലാനിംഗ് ഡോക്യുമെന്റ്സ് എന്നാണിവ അറിയപ്പെടുന്നത്. ബ്രക്സിറ്റിന് ശേഷം ആദ്യദിവസം തന്നെ ഫ്രാന്‍സിന്റെ പ്രതികാരം തുടങ്ങുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടായില്ലെങ്കിലും മരുന്നു കിട്ടിയെന്ന് വരില്ലെന്നും ഈ രേഖകള്‍ മുന്നറിയിപ്പേകുന്നു.

ഇതിന് പുറമെ ബ്രക്സിറ്റിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അരാജകത്വം വാഴുകയും ചെയ്യും. കൂടാതെ ബ്രക്സിറ്റിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ പൗരത്വം നഷ്ടമാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട അവകാശങ്ങളില്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. ബ്രക്സിറ്റ് നടന്നാല്‍ ഉടന്‍ സംഭവിക്കുന്നത് എന്തെന്ന് സര്‍ക്കാര്‍ തന്നെ ഈ രേഖകളിലൂടെ വ്യക്തമാക്കിയപ്പോള്‍ ഇത് സംബന്ധിച്ച ആശങ്ക ശക്തമായിരിക്കുകയാണ്. ബ്രക്സിറ്റിനെ തുടര്‍ന്ന് യുകെയില്‍ ഭക്ഷ്യക്ഷാമമുണ്ടാകില്ലെങ്കിലും ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയേറുമെന്നും ഈ രേഖ മുന്നറിയിപ്പേകുന്നു.

ഇതേ തരത്തില്‍ മുന്നറിയിപ്പേകുന്ന രേഖകള്‍ ഈ വര്‍ഷം ആദ്യവും ചോര്‍ന്നിരുന്നു. ബ്രക്സിറ്റിന്റെ പേരില്‍ അകാരണമായി ഭയം ജനിപ്പിക്കുന്ന രേഖകള്‍ എന്ന ആരോപണം അന്ന് തന്നെ ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. അത്തരം രേഖകളുടെ അപ്ഡേറ്റഡ് പതിപ്പാണ് ഇപ്പോള്‍ വീണ്ടും വെളിച്ചത്ത് വന്നിരിക്കുന്നത്. ബ്രക്സിറ്റിനെ തുടര്‍ന്ന് ബ്രിട്ടീഷ് തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിന് മൂന്ന് മാസം വരെ വന്‍ പ്രതിസന്ധി നേരിടുമെന്നും ഈ രേഖ മുന്നറിയിപ്പേകുന്നുണ്ട്. ഇത്തരം വിഷമതകളെ നേരിടുന്നതിന് 20 നിര്‍ണായകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഈ രേഖ വ്യക്തമാക്കുന്നു.

നോ ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ കുതിച്ച് കയറുമെന്നും വിദേശത്ത് നിന്നുമെത്തുന്ന അത്യാവശ്യ മരുന്നുകള്‍ കൂടി സമയം വൈകി മാത്രമേ എത്തുകയുള്ളുവെന്നും ഇതിനെതിരെ യുകെയിലാകമാനം കടുത്ത പ്രതിഷേധങ്ങളുയരുമെന്നും ഈ രേഖ പ്രവചിക്കുന്നു. വിന്ററിലും ഓട്ടത്തിലുമുണ്ടാകുന്ന കടുത്ത കാലാവസ്ഥയും ഫ്ലൂ പോലുള്ള രോഗങ്ങളുടെ വ്യാപനവും ഉണ്ടാകുമ്പോള്‍ മരുന്നുകള്‍ അടക്കമുള്ള  അത്യാവശ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുന്നത് ജനജീവിതം നരകസമാനമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

നോ ഡീല്‍ ബ്രക്സിറ്റിന് ശേഷം ഒന്നാം ദിവസം തന്നെ യുകെയില്‍ നിന്നും എത്തുന്ന ചരക്കുകള്‍ക്ക് മേല്‍ ഫ്രാന്‍സ് കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരിക്കുമെന്നും ഗവണ്‍മെന്റ് രേഖ പ്രവചിക്കുന്നു. ഷോര്‍ട്ട് ചാനല്‍ സ്ട്രെയിറ്റുകളിലുടെ പോകുന്ന 50 ശതമാനം മുതല്‍ 85 ശതമാനം വരെയുള്ള എച്ച്ജിവികള്‍ ഫ്രഞ്ച് കസ്റ്റംസിനെ നേരിടുന്നതിന് തയ്യാറാവില്ലെന്നാണ് ഈ രേഖ മുന്നറിയിപ്പേകുന്നത്. ഷോര്‍ട്ട് ചാനല്‍ സ്ട്രെയിറ്റുകളിലായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാവുകയെന്നും ഇത് പരിഹരിക്കപ്പെടുന്നതിന് മൂന്ന് മാസം വരെയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന ഭയത്താല്‍ ജനം അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാല്‍ അവശ്യ വസ്തുക്കള്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ബുധനാഴ്ചയാണ് ഗവണ്‍മെന്റ് ഓപ്പറേഷന്‍ യെല്ലോവാമര്‍ ഡോക്യുമെന്റുകള്‍ പുറത്തു വിട്ടിരിക്കുന്നത്. നോ ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് രാജ്യം നേരിടാന്‍ സാധ്യതയുള്ള കടുത്ത അപകടങ്ങളെക്കുറിച്ച് സ്ഥിരീകരിക്കുന്ന രേഖയാണിതെന്നാണ് ഷാഡോ ബ്രക്സിറ്റ് സെക്രട്ടറി കെയിര്‍ സ്ടാര്‍മെര്‍ പ്രതികരിച്ചിരിക്കുന്നത്. നോ ഡീല്‍ ബ്രക്സിറ്റ് യുകെയിലെ മഹാഭൂരിപക്ഷത്തിനും ദുരിതം മാത്രമേയുണ്ടാക്കുകയുള്ളുവെന്നും അതിന്റെ പേരിന് മാത്രമുള്ള ഗുണം ബോറിസിന്റെ ഏതാനും ധനികസുഹൃത്തുക്കള്‍ക്ക് മാത്രമേയുണ്ടാവുകയുള്ളുവെന്ന് ഗവണ്‍മെന്റ് പുറത്തിറക്കിയ രേഖകള്‍ തന്നെ സ്ഥിരീകരിക്കുന്നുവെന്നും ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category