1 GBP = 88.50 INR                       

BREAKING NEWS

ഒക്ടോബര്‍ ഏഴ് മുതല്‍ നഴ്‌സുമാര്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍വഴി മാത്രം; നഴ്‌സിംഗ് കൗ ണ്‍സില്‍ ഫോംസ് എന്‍എംസി നേരിട്ട് ശേഖരിക്കും; സിബിടി ടെസ്റ്റ് ഫീസ് കുറയ്ക്കും

Britishmalayali
kz´wteJI³

ന്‍എച്ച്എസില്‍ നഴ്സിംഗ് ക്ഷാമം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നുമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അഥവാ എന്‍എംസി രംഗത്തെത്തി. ഇതിനായി പുതിയ നീക്കമനുസരിച്ച് ഒക്ടോബര്‍ ഏഴ് മുതല്‍ നഴ്സുമാര്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ പോവുകയാണ്. നഴ്സിംഗ് കൗണ്‍സില്‍ ഫോംസ് എന്‍എംസി നേരിട്ട് ശേഖരിക്കുകയും ചെയ്യും. കൂടാതെ സിബിടി ടെസ്റ്റിലെ ഫീസ് കുറയ്ക്കുകയും ചെയ്യും.

ഇതിലൂടെ എന്‍എംസി രജിസ്ട്രറില്‍ വിദേശത്ത് നിന്നുമുള്ള നഴ്സുമാര്‍ക്ക് പേര് ചേര്‍ക്കുന്നത് എളുപ്പവും ചെലവ് കുറഞ്ഞതുമായിത്തീരും. ഓവര്‍സീസ് നഴ്സുമാരുടെ രജിസ്ട്രേഷന്‍ മെച്ചപ്പെടുത്തുമെന്ന തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് വേണ്ടിയാണ് എന്‍എംസി നിര്‍ണായകമായ ചുവട് വയ്പ് നടത്തിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള കഴിവുറ്റവരും കാര്യപ്രാപ്തിയുള്ളവരുമായ നഴ്സുമാരെയും മിഡ് വൈഫുമാരെയും കൂടുതലായി നിയമിച്ച് നഴ്സിംഗ് ക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ നീക്കത്തിലൂടെ എന്‍എംസി ശ്രമിക്കുന്നത്.

ഒക്ടോബര്‍ ഏഴ് മുതല്‍ നിലവില്‍ വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഒറ്റ നോട്ടത്തില്‍
1- ഒക്ടോബര്‍ ഏഴ് മുതല്‍ പേപ്പര്‍ അപേക്ഷാ സിസ്റ്റത്തില്‍ നിന്നും ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സിസ്റ്റത്തിലേക്കാണ് മാറുന്നത്. ഇതിലൂടെ തങ്ങളുടെ അപേക്ഷകളെ ട്രാക്ക് ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് ഒരു പഴ്സണല്‍ അക്കൗണ്ട് ലഭിക്കുന്നതാണ്.
2-ഉദ്യോഗാര്‍ത്ഥിയുടെ മത്സരാത്മകത സ്ഥിരീകരിക്കുന്നതിനായി അവരുടെ ട്രെയിനിംഗ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ചോദിക്കുന്നതിന് പകരം അവരുടെ മാതൃരാജ്യത്ത് രജിസ്ട്രേഷന്‍ നേടുന്നതിനായി ലഭിച്ച യോഗ്യതയായിരിക്കും പുതിയ സംവിധാനത്തിലൂടെ എന്‍എംസി സ്ഥിരീകരിക്കുന്നത്.
3-പുതിയ നീക്കത്തിന്റെ ഭാഗമായി എന്‍എംസി വെബ് സൈറ്റില്‍ ഒരു റീഡിസൈന്‍ഡ് ഗൈഡന്‍സ് പേജ് ആരംഭിക്കും. ഇതിന്റെ ഭാഗമായി എളുപ്പത്തില്‍ വായിക്കാവുന്ന മാര്‍ഗനിര്‍ദേശങ്ങളും  അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചുള്ള പുതിയ ചെക്ക് ലിസ്റ്റ് ടൂളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ തൊഴിലുടമകള്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും പങ്ക് വയ്ക്കുകയും ചെയ്യും.
4- യുകെയില്‍ ജോലി ചെയ്യുന്നതിന് വിദേശ നഴ്സുമാര്‍, മിഡ് വൈഫുമാര്‍, നഴ്സിംഗ് അസോസിയേറ്റമാര്‍ എന്നിവര്‍ നിര്‍ബന്ധമായും വിധേയമാകേണ്ടുന്ന കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റി(സിബിടി)നുള്ള ചെലവില്‍ വീണ്ടും വെട്ടിക്കുറയ്ക്കല്‍ വരുത്താനും എന്‍എംസി തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇതിനുളള ഫീസ് നിലവിലെ 90 പൗണ്ടില്‍ നിന്നും 83 പൗണ്ടായാണ് ഒക്ടോബര്‍ പത്ത് മുതല്‍ വെട്ടിക്കുറയ്ക്കുന്നത്. ഇത് പ്രകാരം 2019മാര്‍ച്ച് 30 മുതലുള്ള ഫീസിളവുകള്‍ പരിഗണിച്ചാല്‍ മൊത്തത്തില്‍ 36 ശതമാനം ഇളവാണുണ്ടായിരിക്കുന്നത്.

ആവശ്യകോപാധികള്‍ സ്ട്രീംലൈന്‍ ചെയ്യുന്നു
നിലവില്‍ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും കഴിവും യോഗ്യതകളും തെളിയിക്കുന്നതിന്  ഹാജരാക്കേണ്ടുന്ന രേഖകളിലും പ്രക്രിയകളിലും പുതിയ നീക്കത്തിലൂടെ പൊളിച്ചെഴുത്ത് നടത്താന്‍ എന്‍എംസി തീരുമാനിച്ചിരിക്കുന്നു.  ഇതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്ട്രേഷന്‍ പ്രക്രിയയുടെ സൗകര്യം വര്‍ധിപ്പിക്കാനും സുതാര്യതയും കൃത്യതതയും ഉറപ്പ് വരുത്താനുമാണ് എന്‍എംസി ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മത്സരാത്മകത ഉറപ്പ് വരുത്താനായി താഴെപ്പറയുന്ന കാര്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഐഡന്റിറ്റി
പുതിയ നീക്കമനുസരിച്ച് എന്‍എംസി രജിസ്ട്രറില്‍ പേര് ചേര്‍ക്കുന്നവര്‍ ഐഡന്ററ്റി വ്യക്തമാക്കുന്നതിനായി സാധുതയുള്ള പാസ്പോര്‍ട്ട്, ആവശ്യമാണെങ്കില്‍ പേര് മാറ്റിയതിന്റെ തെളിവുകള്‍ എന്നിവ ഹാജരാക്കിയാല്‍ മതി. നിലവിലുളള പ്രക്രിയ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടിയിരുന്നു.

ക്വാളിഫിക്കേഷന്‍
ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം നേടിയവരും യോഗ്യതയുള്ളവരുമായ പ്രഫഷണലുകളാണെന്ന് ഉറപ്പിക്കുന്നതിനുള്ള പുതിയ രീതികള്‍ ഒക്ടോബര്‍ 7മുതല്‍ നിലവില്‍ വരുന്നുണ്ട്. തങ്ങള്‍ അപേക്ഷിക്കുന്ന രജിസ്ട്രറിലെ ഓരോ ഭാഗത്തിനും വേണ്ട ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതുണ്ട്.  ട്രെയിനിംഗിന്റെ ട്രാന്‍സ്‌ക്രിപ്റ്റിനൊപ്പമുള്ള പൂര്‍ണമായ ട്രാന്‍സ്‌ക്രിപ്റ്റുകളും ഫോമും ഹാജരാക്കണമെന്ന നിലവിലെ നിയമം ഇളവ് ചെയ്യുന്നുണ്ട്.

രജിസ്ട്രേഷന്‍
അപേക്ഷകരുടെ രാജ്യത്ത് രജിസ്ട്രര്‍ ചെയ്താല്‍ മാത്രമേ യുകെ രജിസ്ട്രറില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന നിലവിലെ നിബന്ധന ഇല്ലാതാകും. ഇതിലൂടെ വിദേശത്ത് നിന്നുള്ള  അപേക്ഷകര്‍ക്ക് യുകെ അപേക്ഷാ പ്രക്രിയയില്‍ അനായാസാം ഭാഗഭാക്കാകാനാകും. അപേക്ഷകര്‍ ഇതിന് മുമ്പ് രജിസ്ട്രര്‍ ചെയ്തവരാണെങ്കില്‍ പ്രസ്തുത റെഗുലേറ്ററില്‍ നിന്നും എന്‍എംസി ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതായിരിക്കും. അഥവാ ഇവര്‍ രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കില്‍ എന്‍എംസി ഉദ്യോഗാര്‍ത്ഥികളുടെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റിലവെന്റ് റെഗുലേറ്റര്‍ എന്നിവരില്‍ നിന്നും ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതായിരിക്കും.

ഹെല്‍ത്ത്
പുതുക്കിയ ഹെല്‍ത്ത് ആന്‍ഡ് കാരക്ടര്‍ ഗൈഡന്‍സിനോട് പൊരുത്തപ്പെടുന്ന വിധത്തിലുള്ള  ഹെല്‍ത്ത് ഡിക്ലറേഷനാണ് പുതിയ മാറ്റമനുസരിച്ച് എന്‍എംസി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആവശ്യപ്പെടുന്നത്. സുരക്ഷിതവും ഫലപ്രദവുമായ പ്രാക്ടീസിന് തങ്ങള്‍ പര്യാപ്തരാണെന്ന് ഹെല്‍ത്ത് ഡിക്ലറേഷനിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തണം.ഡിസ്എബിലിറ്റി ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍ അതിനെ പിന്തുണക്കുന്ന രേഖകള്‍ മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നോ അല്ലെങ്കില്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നോ വാങ്ങി ഹാജരാക്കേണ്ടി വരും.

സ്വഭാവത്തെ സംബന്ധിച്ച രേഖകള്‍
തങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന സാക്ഷ്യപ്പെടുത്തലിനെ പിന്തുണക്കുന്ന രേഖകള്‍ ഹാജരാക്കണം. രജിസ്ട്രര്‍ ചെയ്തവരാണെങ്കില്‍ അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രജിസ്ട്രര്‍ ചെയ്തവരാണെങ്കില്‍ അവരുടെ ഏറ്റവും പുതിയ റെഗുലേറ്ററില്‍ നിന്നും സാധുതയുള്ള സപ്പോര്‍ട്ടിംഗ് ഡിക്ലറേഷന്‍ എന്‍എംസി ആവശ്യപ്പെടും. എന്നാല്‍ ഇതിന് മുമ്പ് തീരെ രജിസ്ട്രര്‍ ചെയ്യാത്തവരാണെങ്കില്‍ വ്യത്യസ്തമായ സപ്പോര്‍ട്ടിംഗ് കാരക്ടര്‍ ഡിക്ലറേഷന്‍ ഹാജരാക്കണം. ഉദ്യോഗാര്‍ത്ഥിയുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് അവരുടെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെല്‍ത്ത് കെയര്‍ എംപ്ലോയര്‍, എന്‍എംസി അല്ലെങ്കില്‍ യുകെയിലെ മറ്റ് ഹെല്‍ത്ത്കെയര്‍ രജിസ്ട്രന്റ് തുടങ്ങിയവയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതായിരിക്കും.

യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ റിക്വയര്‍മെന്റുകളുമായി പൊരുത്തപ്പെടുന്ന വിധത്തിലുള്ള  പോലീസ് ക്ലിയറന്‍സ് റിക്വയര്‍മെന്റുകളും എന്‍എംസി പുതിയ സംവിധാനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ഇത് പ്രകാരം 18 വയസിന് ശേഷം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 12 മാസത്തോളം ജീവിച്ച ഓരോ രാജ്യത്ത് നിന്നുമുള്ള പോലീസ് ക്ലിയറന്‍സ് രേഖകള്‍ ഹാജരാക്കേണ്ടതാണ്. തങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് യുകെയില്‍ മൂന്ന് മാസത്തിലധികം കാലം താമസിച്ചിട്ടുണ്ടെങ്കില്‍ ഒരു യുകെ ഡിബിഎസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിലെ രീതിയനുസരിച്ച്  ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ പ്രാക്ടീസ് ചെയ്തതും അല്ലെങ്കില്‍ രജിസ്ട്രേഡ് ചെയ്തതുമായ ഓരോ രാജ്യത്ത് നിന്നും സര്‍ട്ടിഫിക്കറ്റ് ഓഫ് ഗുഡ് സ്റ്റാന്‍ഡേര്‍ഡ് ഹാജരാക്കിയാല്‍ മതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category