1 GBP = 92.40 INR                       

BREAKING NEWS

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മുടിചൂടാമന്നന്മാര്‍ തന്നെയെന്ന് അടിവരയിട്ട് വീണ്ടും ആപ്പിളിന്റെ മുന്നേറ്റം; ഞെട്ടിക്കുന്ന സവിശേഷതകളുമായി ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്സ് മോഡലുകള്‍ പുറത്തിറക്കി; മൂന്നു മോഡലുകളിലും കേമത്തം കാട്ടി 12 എംഎം വൈഡ് ആംഗിള്‍ 26 എംഎം വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പുതിയ ആപ്പിള്‍ ഐഫോണിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആപ്പിള്‍ ഐഫോണ്‍ 11 ന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേരുകള്‍. ഫോണിന്റെ ക്യാമറ ഫീച്ചര്‍ കാരണം തേങ്ങ പോലെ ഇരിക്കുന്നുവെന്ന പരിഹാസമൊക്കെ വരുന്നുണ്ട്. കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്സ് തിയേറ്ററിലായിരുന്നു മൂന്നു വേര്‍ഷനുകളും പുറത്തിറക്കിയത്.

എന്നാല്‍, പ്രോ ഫോണുകളുടെ ശ്രദ്ധാ കേന്ദ്രം അവയുടെ പിന്‍ ക്യാമറാ സിസ്റ്റമാണ്. 12-മെഗാപിക്‌സല്‍, 26എംഎം f/1.8 വൈഡ് ആംഗിള്‍ ക്യാമറ, 12-മെഗാപിക്‌സല്‍, 52എംഎം f/2.0 ടെലീ ലെന്‍സ് എന്നിവയ്‌ക്കൊപ്പം 13എംഎം f/2.4 അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് പുതിയ സിസ്റ്റം. പ്രകൃതി ദൃശ്യങ്ങള്‍ ഷൂട്ടു ചെയ്യാനും ആക്ഷന്‍ ഷോട്ടുകളെടുക്കാനും മുന്‍ ഐഫോണുകളെക്കാള്‍ കേമന്മാരാണ്. ഫോട്ടോ ക്യാപ്റ്ററിങ് കേമമെങ്കിലും ഡിസൈനിനെ കുറിച്ച് ആരാധകര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മൂന്നു ക്യാമറകള്‍ ഉള്ള ഫോണിന് തേങ്ങയുടെ രൂപമാണെന്ന ചിലര്‍ പറയുന്നു. മറ്റുചിലര്‍ക്ക് പന്തുപോലെയും.

മുഖ്യം ക്യാമറ
മൂന്നു മോഡലുകള്‍ക്കും 12 എംഎം വൈഡ് ആംഗിള്‍ 26 എംഎം ക്യാമറയുമുണ്ട്. ഇതിനു മുന്‍ വര്‍ഷത്തെ മോഡലുകളില്‍ കണ്ട ക്യാമറാ മൊഡ്യൂളല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുള്ള ഈ ക്യാമറയ്ക്ക് നൂറു ശതമാനം ഫോക്കസ് പിക്‌സല്‍സ് ('100 per cent focus pixels') ഉണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. എന്നു പറഞ്ഞാല്‍ കമ്പനി ഉദ്ദേശിച്ചത് സ്പ്ലിറ്റ് ഫോട്ടോസൈഡ്‌സ് ഉള്ള ഒരു ഡ്യൂവല്‍ പിക്‌സല്‍ സെന്‍സാറാണ് നല്‍കിയിരിക്കുന്നതെന്ന് അനുമാനിക്കാം.

അള്‍ട്രാ വൈഡ്
ക്യാമറാ ഫോണ്‍ ടെക്‌നോളജിയില്‍ ഒരു മൈല്‍ മുന്നില്‍ നിന്നിരുന്ന ഐഫോണ്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വല്ലാതെ പിന്നോട്ടു പോയിരുന്നു. ക്യാമറാ സിസ്റ്റത്തിന്റെ കുറവുകളിലൊന്ന് ഒരു വൈഡ് ആംഗിള്‍ ലെന്‍സിന്റെ അഭാവമായിരുന്നു. ഈ വര്‍ഷം മൂന്നു മോഡലുകള്‍ക്കും വൈഡ് ആംഗിള്‍ ലെന്‍സ് നല്‍കിയാണ് കമ്പനി ഈ പ്രശ്നം പരിഹരിച്ചത്. പുതിയ 13എംഎം, f/2.4 ലെന്‍സിന് 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ആണുള്ളത്. ക്യാമറയ്ക്കുള്ളിലുള്ള ഒരു ഫീച്ചര്‍ നിങ്ങള്‍ക്ക് പ്രധാന ക്യാമറയാണോ, അള്‍ട്രാ വൈഡ് ആണോ ഒരു സാഹചര്യത്തില്‍ കൂടുതല്‍ മികച്ചതെന്നു കാണിച്ചു തരുമെന്ന് പറയുന്നു. മറ്റൊരു പ്രധാന മാറ്റം 26എംഎം ക്യാമറയ്ക്കും ഇപ്പോള്‍ പോര്‍ട്രെയ്റ്റ് മോഡ് സാധ്യമാണ് എന്നതാണ്. അള്‍ട്രാ വൈഡ് ക്യാമറ ഡെപ്ത് മാപ്പിങ് വിവരങ്ങള്‍ കൈമാറുന്നതിനാലാണ് ഇതു സാധിക്കുന്നത്. പോര്‍ട്രെയ്റ്റ് റീലൈറ്റിങ് ഉപയോഗിച്ച് ഹൈ-കീ ലൈറ്റ് മോണോ ഫോട്ടോകള്‍ എടുക്കാമെന്നും കമ്പനി പറയുന്നു.
ടെലി ലെന്‍സ്
11 പ്രോ, 11 പ്രോ മാക്‌സ് മോഡലുകള്‍ക്ക് ടെലി ഫോട്ടോ മോഡും ഉണ്ട്. ഇതിന് 12 എംപി സെന്‍സറാണ്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

നൈറ്റ് മോഡ്
ഇരുണ്ട സാഹചര്യങ്ങളില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തനിയെ ഉണരുന്നതാണ് നൈറ്റ് മോഡ്. അഡാപ്റ്റീവ് ബ്രാക്കറ്റിങ് എന്ന് ആപ്പിള്‍ വിളിക്കുന്ന എക്‌സ്‌പോഷര്‍ ബ്രാക്കറ്റിങ്ങിലൂടെ പല ഫോട്ടോകളെ ഒരുമിപ്പിച്ചാണ് ചിത്രം സൃഷ്ടിക്കുന്നത്. ഷട്ടര്‍ സ്പീഡുകള്‍ ക്രമീകരിച്ച് ലോങ് എക്‌സ്‌പോഷറും ഷോട്ട് എക്‌സ്‌പോഷറും തീരുമാനിക്കാം. ഇതിലൂടെ ഫ്രെയ്മില്‍ ചലിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അതു സൃഷ്ടിക്കാവുന്ന ചലന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
ഡീപ് ഫ്യൂഷന്‍ സവിശേഷത
താമസിയാതെ എത്തുന്ന ഒരു ഫീച്ചറാണ് ഡീപ് ഫ്യൂഷന്‍. ഇതിലൂടെ 9 ഫ്രെയിം ഒരുമിപ്പിച്ച് 24 എംപി ഫോട്ടോ എടുക്കാമെന്നതാണ് മികവ്. കുറഞ്ഞ ഷട്ടര്‍ ലാഗിലൂടെ ഫോട്ടോയ്ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങള്‍ പരിഹരിക്കാമെന്നാണ് കമ്പനി കരുതുന്നത്. ബ്ലേര്‍, ഗോസ്റ്റിങ് തുടങ്ങിയവ ഒഴിവാക്കിയായിരിക്കും ഹൈ-റെസലൂഷന്‍ സൃഷ്ടിക്കുക. ഇത് ഐഫോണ്‍ ഉടമകള്‍ക്ക് മുന്‍പ് പരിചയമില്ലാത്ത ഒന്നായിരിക്കും.

11 പ്രോ, 11 പ്രോ മാക്‌സ്
കഴിഞ്ഞ തവണത്തെ മോഡലുകളായ ഐഫോണ്‍ XS/മാക്‌സ് ഫോണുകള്‍ പരിചയിച്ചവര്‍ക്ക് അധികമായി കിട്ടുന്നത് പിന്നിലുള്ള മൂന്നു ക്യാമറാ സിസ്റ്റവും അല്‍പം കൂടെ മികച്ച സ്‌ക്രീനും മറ്റുമാണ്. ഐഫോണ്‍ 11 പ്രോയുടെ സ്‌ക്രീന്‍ സൈസ് 5.8-ഇഞ്ച് ആണ്. പ്രോ മാക്‌സിന് 6.5-ഇഞ്ച് ഡിസ്‌പ്ലെയാണ്. 1200 നിറ്റസ് ബ്രൈറ്റ്‌നസുള്ള ഈ സ്‌ക്രീന്‍ പ്രകാശപൂരിതമാണ്, വര്‍ണ്ണശബളവും. ഇവയുടെ കോണ്‍ട്രസ്റ്റ് അനുപാതവും മികച്ചതാണ്- 2 മില്ല്യന്‍ റ്റു വണ്‍. ഇവയുടെ മാറ്റ് ഫിനിഷും അത്യാകര്‍ഷകമാണ്.
ഇവ പ്രവര്‍ത്തിക്കുന്നതാകട്ടെ ആപ്പിളിന്റെ പുതിയ എ13 ബയോണിക് ചിപ്പിലാണ്. ഇതിന് പഴയ പ്രോസസറുകളെക്കാള്‍ 15 ശതമാനം കൂടുതല്‍ ശക്തിയുണ്ടെന്നതു കൂടാതെ കുറച്ചു ബാറ്ററിയെ ഉപയോഗിക്കൂ എന്നതും ഐഫോണുകളുടെ മികവു വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നു കരുതുന്നു. ഫോണുകള്‍ക്ക് 64GB, 256GB, 512GB എന്നീ സ്റ്റോറേജ് ശേഷിയാണ് നല്‍കിയിരിക്കുന്നത്. രണ്ടു സീരിസിലെയും തുടക്ക മോഡലുകള്‍ക്ക് വില യഥാക്രമം 999 ഡോളര്‍, 1099 ഡോളര്‍ എന്നിങ്ങനെയായരിക്കും.

ഇരു ഫോണുകളും സ്റ്റെയ്‌ലെസ് സ്റ്റീല്‍ കെയ്‌സുകളിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവയുടെ പിവിഡി കോട്ടിങ് മാറ്റ് ഫിനിഷിനു മികവു കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ലഭ്യമായ നിറങ്ങളിലെല്ലാം ഫോണ്‍ ഇറക്കുന്നുണ്ട്. കൂടാതെ പുതിയ മിഡ്‌നൈറ്റ് ഗ്രീനും ലഭ്യമാണ്.

അക്ഷാരാര്‍ഥത്തില്‍ പ്രോ ഫോണുകളുടെ ശ്രദ്ധാ കേന്ദ്രം അവയുടെ പിന്‍ ക്യാമറാ സിസ്റ്റമാണ്. 12-മെഗാപിക്‌സല്‍, 26എംഎം f/1.8 വൈഡ് ആംഗിള്‍ ക്യാമറ, 12-മെഗാപിക്‌സല്‍, 52എംഎം f/2.0 ടെലീ ലെന്‍സ് എന്നിവയ്‌ക്കൊപ്പം 13എംഎം f/2.4 അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് പുതിയ സിസ്റ്റം. പ്രകൃതി ദൃശ്യങ്ങള്‍ ഷൂട്ടു ചെയ്യാനും ആക്ഷന്‍ ഷോട്ടുകളെടുക്കാനും മുന്‍ ഐഫോണുകളെക്കാള്‍ ഇവയ്ക്ക് മിടുക്കു കൂടും. ഈ പുതുമ ഐഫോണ്‍ പ്രേമികള്‍ക്കു മാത്രമായിരിക്കും തോന്നുക. ഹൈ-എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം ഇതു കൊണ്ടുവന്നിട്ട് വളരെ കാലമായി.
പ്രോ മോഡലുകളുടെ ക്യാമറാ പ്രകടനത്തിന്റെ സവിശേഷതകളിലൊന്ന് ഡീപ് ഫ്യൂഷനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഷട്ടര്‍ അമര്‍ത്തുന്നതിനു മുന്‍പ് എട്ടു ഫോട്ടോ എടുക്കുകയാണ് ഇതു ചെയ്യുന്നത്. ഇതിനു ശേഷം ഓരോ പിക്‌സലായി ('pixel bypixel') പുതിയ ഫോട്ടോ സൃഷ്ടിക്കും.

ഐഫോണ്‍-11-3
ക്യാമറയുടെ കാര്യം പറഞ്ഞാല്‍ ഐഫോണുകള്‍ പിന്നില്‍ നിന്നിരുന്നതും ഗൂഗിള്‍ പിക്‌സല്‍ ഉടമകള്‍ ആസ്വദിച്ചിരുന്നതുമായ ഒരു ഫീച്ചര്‍ നൈറ്റ് മോഡാണ്. ഗൂഗിളിന്റെ വിഖ്യാതമായ 'നൈറ്റ് സൈറ്റി'നോടു കിടപിടിക്കത്തക്ക വിധത്തിലുള്ളതാണ് ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്ന നൈറ്റ് മോഡ് എന്നു കരുതുന്നു. എന്തായാലും, ഐഫോണ്‍ XS/മാക്‌സ് മോഡലുകളെക്കാള്‍ മികച്ച രാത്രി ഷോട്ടുകള്‍ പുതിയ പ്രോ മോഡലുകള്‍ എടുക്കും. എ13 ബയോണിക് ചിപ്പിന്റെ മികവും അനുകൂല ഘടകമായിരിക്കും.

എ13 ബയോണിക് പ്രോസസറിന്റെ മകവ് ഏറ്റവുമധികം അനുഭവിക്കാന്‍ പോകുന്നത് ബാറ്ററി പ്രകടനത്തിലാണ്. മുന്‍ മോഡലുകളെക്കാള്‍ 4 മണിക്കൂര്‍ അധികം ബാറ്ററി ലൈഫാണ് ആപ്പിള്‍ പുതിയ പ്രോ മോഡലുകള്‍ക്ക് ലഭിക്കുമെന്നു പറയുന്നത്. 18 വാട്‌സ് യുഎസ്ബി-സി ക്വിക് ചാര്‍ജറും കൂടെ എത്തുമ്പോള്‍ ചാര്‍ജ് തീരുക എന്ന പ്രശ്‌നത്തെ മുന്‍പില്ലാത്ത രീതിയില്‍ തരണം ചെയ്യാന്‍ ഐഫോണ്‍ ഉടമകള്‍ക്കു സാധിച്ചേക്കും.

ഇന്ത്യയിലെ വില
ഐഫോണ്‍ 11
എല്‍സിഡി സ്‌ക്രീനും ഇരട്ട പിന്‍ ക്യാമറകുമുള്ള ഈ വര്‍ഷത്ത ഏറ്റവും കുറഞ്ഞ ഐഫോണിന്റെ തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 64,900 രൂപയായിരിക്കും. ഇത് സെപ്റ്റംബര്‍ 27 മുതല്‍ വാങ്ങാനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ XR മോഡലിനെ അപേക്ഷിച്ച് വൈഡ് ആംഗിള്‍ ക്യാമറ, അധികബാറ്ററി ലൈഫ്, നൈറ്റ് മോഡ് തുടങ്ങിയവയായിരിക്കും അധിക ഫീച്ചറുകള്‍.
പ്രോ മോഡലുകള്‍
ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്‌സ് എന്നിവയ്ക്ക് ഓലെഡ് സ്‌ക്രീനുകളാണുള്ളത്. മാറ്റ് ഫിനിഷും ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റവും മാറ്റു കൂട്ടുന്ന ഈ മോഡലുകള്‍ സെപ്റ്റംബര്‍ 13 ന് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഇവയും 27-ാം തിയതി മുതല്‍ വാങ്ങാനാകും. 11 പ്രോയുടെ തുടക്ക മോഡലിന് 99,900 രൂപ വില നല്‍കണം. അതേസമയം, 11 പ്രോ മാക്‌സിന്റെ തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 1,09,900 ആയിരിക്കും. ഐഫോണ്‍ XS/മാക്‌സ് മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം വാങ്ങിയ അതേ വിലയാണിത്. കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ക്ക് ഇനി വില കുറയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category