1 GBP = 88.70 INR                       

BREAKING NEWS

സങ്കടമഴ ആര്‍ത്തലച്ചു പെയ്തപ്പോള്‍ ആശ്വാസത്തിന്റെ കുട പിടിച്ച് യു കെ മലയാളികള്‍; ബിനി ലിന്റെ കുടുംബത്തിന് കൈമാറുക 9,900 പൗണ്ട്

Britishmalayali
kz´wteJI³

പിആര്‍ കിട്ടിയ സന്തോഷം പങ്കു വച്ചു തീരും മുന്‍പ് വിധിയുടെ ക്രൂരതയില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന ലണ്ടന്‍ ഹീത്രൂവിലെ ബിനില്‍ എന്ന ചെറുപ്പക്കാരനു വേണ്ടി യുകെ മലയാളികള്‍ സമാഹരിച്ചത് 10162.25 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 7801 പൗണ്ടാണ് ശേഖരിച്ചത്. ഇതു ഗിഫ്റ്റ് എയ്ഡ് അടക്കം 9237.25 പൗണ്ടായി മാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 925 പൗണ്ടാണ് ലഭിച്ചത്.

വിര്‍ജിന്‍ മണി വഴി കിട്ടിയ 7801 പൗണ്ടിന്റെ 3.5 ശതമാനം വിര്‍ജിന്‍ മണിക്ക് കമ്മീഷനായി നല്‍കേണ്ടതുണ്ട്. ഈ തുകയായ 273 പൗണ്ട് കുറച്ച ശേഷം ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുക കൂടി ചേര്‍ക്കുമ്പോള്‍ 9,889.25 പൗണ്ടാണ് ഉണ്ടാവുക. ജനറല്‍ ഫണ്ടില്‍ നിന്നും 10.75 പൗണ്ടു കൂടി ചേര്‍ത്ത് 9,900 പൗണ്ടാണ് ബിനിലിന്റെ ഭാര്യ ലിജിക്കും മകള്‍ക്കുമായി നല്‍കുക. വെറും അഞ്ചു ദിവസം കൊണ്ടാണ് യുകെ മലയാളികള്‍ ഇത്രയും വലിയൊരു തുക ഒന്നിച്ചു കൈകോര്‍ത്ത് ബിനിലിന്റെ കുടുംബത്തിനായി നല്‍കിയത്.

അപ്പീല്‍ മൂന്നു ദിവസം കൊണ്ട് അവസാനിപ്പിച്ചെങ്കിലും വിര്‍ജിന്‍ മണി ലിങ്ക് നിലനിര്‍ത്തിയിരുന്നു. സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പണം നല്‍കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ആ പണം കൂടി കുടുംബത്തിന് ലഭിക്കുന്നതിന് വേണ്ടിയാണ് ലിങ്ക് നിലനിര്‍ത്തിയത്. ഇനിയാരും തന്നെ വിര്‍ജിന്‍ മണി വഴിയോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്കോ പണം നല്‍കേണ്ടതില്ല. ആരെങ്കിലും നല്‍കിയാല്‍ അത് ജനറല്‍ ഫണ്ടിലേക്കായിരിക്കും പോവുക എന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് വിട വാങ്ങിയപ്പോള്‍ മുന്‍ ചാരിറ്റികളിലെന്ന പോലെ ബിനിലിന്റെ കുടുംബത്തിനും യുകെ മലയാളികള്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് നല്‍കിയത്. പേരു വെളിപ്പെടുത്താത്ത ഒരാള്‍ 1000 പൗണ്ട് നല്‍കിയപ്പോള്‍ ഗിഫ്റ്റ് എയ്ഡായി 1250 പൗണ്ടായി മാറുകയും ബ്രിട്ടീഷ് മലയാളി ചാരിറ്റിയിലേക്ക് എല്ലായിപ്പോഴും സഹായം നല്‍കുന്ന അപ്പാപ്പ എന്ന വ്യക്തി നല്‍കിയ 1111 പൗണ്ടും അടക്കം നിരവധി പേരാണ് 10 പൗണ്ടു മുതല്‍ 100 വരെ നല്‍കിയത്. 

യുകെ മലയാളികള്‍ക്കിടയില്‍ നടന്ന മരണങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായതാണ് ബിനിലിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ തയ്യാറെടുക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ബിനിലിന്റെ മരണം സംഭവിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ബിനില്‍ പള്ളത്ത് ഈമാസം ഏഴിനു രാത്രി പത്തരയോടു കൂടിയാണ് മരിച്ചത്. 34 വയസു മാത്രമായിരുന്നു പ്രായം. ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബിനില്‍.

ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകള്‍ക്കും ഒപ്പമായിരുന്നു ഹീത്രൂവില്‍ ബിനില്‍ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ ചേരൂര്‍ പള്ളത്ത് ആണ് ബിനിലിന്റെ വീട്. ബാലഗോപാല്‍ - വിലാസിനി ദമ്പതികളുടെ മകനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category