1 GBP = 88.40 INR                       

BREAKING NEWS

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു; 110 പ്രകാശവര്‍ഷം അപ്പുറം കണ്ടെത്തിയ ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഗ്രഹത്തില്‍ വെള്ളവും വായുവും കൃത്യമായ താപനിലയും; അതിന്റെ നക്ഷത്രത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കെ2-18ബി യിലെ ഒരു വര്‍ഷത്തിന് വെറും 33 ദിവസം മാത്രം; ഇനി ആര്‍ക്കും ചൊവ്വയില്‍ ജീവന്‍ തേടി പോവേണ്ടി വരില്ല

Britishmalayali
kz´wteJI³

ഭൂമിയ്ക്ക് പുറത്തു മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവന്റെ തരിയുണ്ടോയെന്ന അന്വേഷണം മനുഷ്യന്‍ ഏറെക്കാലമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഇക്കാര്യത്തില്‍ ആശാവഹമായ ഒരു കണ്ടെത്തലുണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴിതാ ഈ അന്വേഷണത്തില്‍ വന്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രജ്ഞമാര്‍ നടത്തിയിരിക്കുന്നു. സൗരയൂഥത്തിന് പുറത്ത് കെ2-18ബി എന്നൊരു ഗ്രഹം കണ്ടെത്തിയെന്നും ഇവിടെ ജീവന് നിലനില്‍ക്കാന്‍ പറ്റിയ സാഹചര്യമാണുള്ളതെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. നൂറ്റിപ്പത്ത് പ്രകാശവര്‍ഷം അപ്പുറം കണ്ടെത്തിയ ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹത്തില്‍ വെള്ളവും വായുവും കൃത്യമായ താപനിലയുമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ഗ്രഹത്തിന്റെ നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ഗ്രഹത്തിലെ ഒരു വര്‍ഷത്തിന് വെറും 33 ദിവസങ്ങള്‍ മാത്രമേയുള്ളൂ.സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കെടിബിയിലെ ഒരു വര്‍ഷത്തിന് വെറും 33 ദിവസം മാത്രമേയുളളു. ഇനി ആര്‍ക്കും ചൊവ്വയില്‍ ജീവന്‍ തേടി പോവേണ്ടി വരില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം ഒടുവില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നുവെന്ന പ്രതീക്ഷയാണ് ഇതോടെ ശക്തമായിരിക്കുന്നത്.ഈ ഗ്രഹത്തിന് മേല്‍ നീരാവിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയുടെ എട്ടിരട്ടി പിണ്ഡവുമുള്ള ഗ്രഹവുമാണ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകരാണ് ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. 2015ലായിരുന്നു നാസയുടെ ക്ലെപ്ലര്‍ ഈ ഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഈ ഗ്രഹത്തിന്റെ പ്രത്യേകതകള്‍ അടുത്തിടെയാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ഉപകരങ്ങള്‍ ഉപയോഗിച്ച് ഈ ഗ്രഹം എത്ര അകലെയാണ് നിലകൊള്ളുന്നത്. ഇതിന്റെ പിണ്ഡം, ഉപരിതലത്തിലെ ഊഷ്മാവ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമായിരുന്നു വെളിപ്പെട്ടിരുന്നത്. എന്നാല്‍ യുസിഎല്‍ വികസിപ്പിച്ച പ്രത്യേക ഡിവൈസുകള്‍ ഉപയോഗിച്ചതിലൂടെ  ഹബിള്‍ സ്പേസ് ടെലിസ്‌കോപ്പില്‍ നിന്നും ലഭിച്ച ഈ ഗ്രഹത്തെ സംബന്ധിച്ച ഡാറ്റ കൂടുതല്‍ വിശദമായി അവലോകനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

ജീവന് നിലനില്‍ക്കാന്‍ പാകത്തിലുള്ള താപനിലയും ജലവുമുള്ള ഗ്രഹമാണിതെന്നാണ് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വമേകിയ ഡോ. ആന്‍ജലോസ് ടിസിയറാസ് പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കെ2-18 ബിയെ രണ്ടാമത്തെ ഭൂമി എന്ന് വിളിക്കാനാവില്ലെന്നും കാരണം ഇത് ഭൂമിയേക്കാള്‍ വളരെ വലുതും വ്യത്യസ്തമായ അന്തരീക്ഷ ഘടനയുമാണുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സൂര്യനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം പ്രദക്ഷിണം ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category