1 GBP = 93.75 INR                       

BREAKING NEWS

പാര്‍ലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ കാനഡയില്‍ പ്രചരണം ആരംഭിച്ച് ജസ്റ്റിന്‍ ട്രൂഡോ; തിരഞ്ഞെടുപ്പ് അടുത്ത മാസം; പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേരിടുന്നത് വന്‍ വെല്ലുവിളി; ട്രൂഡോയ്ക്ക് വിനയാകുന്നത് സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധവും ലാവ്‌ലിന്‍ വിവാദവും

Britishmalayali
kz´wteJI³

ടൊറന്റോ; കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ബുധനാഴ്ച, ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യര്‍ത്ഥിച്ചത്. ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയില്‍ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവര്‍ഗാനുരാഗ അവകാശങ്ങള്‍, തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒക്ടോബര്‍ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണവും ട്രൂഡോ ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേരിടുന്നത്. 338 അംഗ പാര്‍ലമെന്റില്‍ നിലവില്‍ ലിബറല്‍ പാര്‍ട്ടിക്ക് 177ഉം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 ആണ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണം നേടാം.

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെയും സര്‍ക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതില്‍ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിര്‍ന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങള്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തുവെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. വെട്ടിക്കുറയ്ക്കലിലും ചെലവുചുരുക്കലിലും വിശ്വസിക്കുന്ന യാഥാസ്ഥിതിക സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളിലേക്ക് തിരിച്ചുപോവണോ എന്ന് കനേഡിയന്മാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു

ലോകമെമ്പാടും സാന്നിധ്യമുള്ള നിര്‍മ്മാണ കമ്പനി എസ്എന്‍സി-ലാവലിനുമായി ബന്ധപ്പെട്ട് മാതൃരാജ്യത്തിലും രാഷ്ട്രീയഭൂകമ്പം. ലിബിയയില്‍ നിര്‍മ്മാണകരാറുകള്‍ ലഭിക്കാന്‍ കോടികളൊഴുക്കിയെന്ന കേസില്‍ കമ്പനിയെ നിയമനടപടകളില്‍നിന്ന് ഒഴിവാക്കുന്നതിനായി അറ്റോര്‍ണി ജനറലിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന രാഷ്ട്രീയവിവാദം ചെന്നെത്തി നില്‍ക്കുന്നത് ഒരു മന്ത്രിയുടെ രാജിയിലും തുടര്‍അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമാണ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നാണ് സമ്മര്‍ദമുണ്ടായതെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലായ ജസ്റ്റിന്‍ ട്രൂഡോയെപ്പോലും അമ്പരിപ്പിച്ചാണ് മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ വെറ്ററന്‍സ് അഫയേഴ്സ് മന്ത്രി ജോഡി വില്‍സന്‍ റേബോള്‍ഡിന്റെ രാജി.

താനോ തന്റെ ഓഫിസോ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള മന്ത്രിയുടെ രാജി ട്രൂഡോയ്ക്ക് കനത്ത ആഘാതമായി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതരെയും സാക്ഷികളാക്കി ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്ന പ്രതിപക്ഷത്തിന്റെ മറ്റും ആവശ്യം തള്ളിയ നീതിന്യായ സമിതി, അന്വേഷണമാകാമെന്നും ആരില്‍നിന്നൊക്കെ തെളിവു ശേഖരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചതുമാണ് വിവാദവുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവവികാസം. അന്വേഷണമാകാം, പക്ഷേ ഏത്ര വ്യാപകമായി, ആരെയൊക്കെ ഉള്‍പ്പെടുത്താം എന്നതു സംബന്ധിച്ച് പ്രതിപക്ഷ ആവശ്യത്തിന് ഭരണകക്ഷി അംഗങ്ങള്‍ വഴങ്ങിയില്ല. രാജിവച്ച മന്ത്രി ജോഡി വില്‍സന്‍ റെയ്ബോള്‍ഡ്, ട്രൂഡോയുടെ മുതിര്‍ന്ന ഉപദേശകന്‍ ജെറാള്‍ഡ് ബട്ട്സ് എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറില്‍ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികള്‍ ചെയ്യാനുണ്ടെന്നും ലിബറല്‍ സര്‍ക്കാരിനു കീഴില്‍ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നില്‍ കൂടുതല്‍ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.

എന്നാല്‍ തുടക്കസമയത്ത് പ്രശസ്തിയുടെയും ജനപിന്തുണയുടെയും കൊടുമുടിയില്‍ നിന്ന ട്രൂഡോ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ വീണ്ടും അധികാരത്തിലേറുന്നതിന് അദ്ദേഹത്തിനു തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷ ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സഹായത്തോടെ ഒരുപക്ഷേ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പടികള്‍ കയറിയേക്കാം.

രാജ്യത്തെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയെ അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ട്രൂഡോ നിയമമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനത്തത്. പ്രധാനമന്ത്രിയുടെ ധാര്‍മികത കൈമോശം വന്നെന്നും അദ്ദേഹം വിശ്വാസിക്കാന്‍ കൊള്ളാത്ത മനുഷ്യനാണെന്നു തെളിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ ബുധനാഴ്ച ഇതിനോടു പ്രതികരിച്ചത്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ട്രൂഡോ ഒഴിഞ്ഞു മാറിയതും പ്രതിഷേധത്തിനിടയാക്കി.

ചൊവ്വാഴ്ച നാനോ റിസര്‍ച്ച് പുറത്തിറക്കിയ എക്സിറ്റ് പോള്‍ ഫലത്തില്‍, തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് 34.6 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 30.7 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ജനസഭയില്‍ കേവലം ഭൂരിപക്ഷം നേടുന്നതിന് ഇത്രയും വോട്ടുകള്‍ പര്യാപ്തമാകില്ലെന്നാണ് ഇരുകക്ഷികളുടെയും കണക്കൂകൂട്ടല്‍.

കാനഡയിലെ മോണ്‍ട്രിയോള്‍ ആസ്ഥാനമായുള്ള ലാവലിന്‍ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നിരിക്കെ, നിയമ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ പബ്ളിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കാത്ലീന്‍ റോസലിനോട് ആവശ്യപ്പെടാന്‍ അറ്റോര്‍ണി ജനറലായിരുന്ന ജോഡിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന 'ഗ്ലോബ് ആന്‍ഡ് മെയില്‍' പത്രത്തിലെ വാര്‍ത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. മന്ത്രി രാജിവച്ചത് ചൊവ്വാഴ്ചയും. വന്‍കിട കമ്പനികള്‍ ഇത്തരം കേസില്‍പ്പെട്ടാല്‍, പിഴ ഈടാക്കി നിയമനടപടികളില്‍നിന്ന് ഒഴിവാക്കാന്‍ വഴിയൊരുക്കി കഴിഞ്ഞവര്‍ഷം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

രാഷ്ട്രീയവിവാദത്തിന് കാരണമായ ഇപ്പോഴത്തെ കേസിന് തുടക്കം കുറിച്ചത്, ലിബിയില്‍ നിര്‍മ്മാണ കരാറുകള്‍ ലഭിക്കാന്‍ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെയായി 2001നും 2011നും മധ്യേ 48 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2012ല്‍ എസ്എന്‍സി-ലാവലിന്‍ കമ്പനിയുടെ മോണ്‍ട്രിയോള്‍ ഓഫിസുകളില്‍ ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതോടെയാണ്. ഈ കേസില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പിന്നീട് നടപടികളും ആരംഭിച്ചു. ബംഗ്ലാദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളില്‍ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ ലോകബാങ്ക് ഗ്രൂപ്പ് എസ്എന്‍സി-ലാവലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവര്‍ഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു. ഇപ്പോഴത്തെ സിഇഒ നീല്‍ ബ്രൂസ് നാലു വര്‍ഷം മുന്പാണ് ചുമതലയേറ്റത്. ഇദ്ദേഹമാകട്ടെ, ശുദ്ധികലശ നടപടികളില്‍ വ്യാപൃതനായിരിക്കെയാണ് പുതിയ വിവാദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category