1 GBP = 89.40 INR                       

BREAKING NEWS

കോപ്പയിലെ മുറിവുണക്കിയ പെറു ബ്രസീലിന്റെ വിജയക്കുതിപ്പിന് തടയിട്ടത് എതിരില്ലാത്ത ഒരു ഗോളിന്; ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്ബോളില്‍ ബ്രസീല്‍ തോല്‍ക്കുന്നത് ഇതാദ്യം; സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ പന്തുതട്ടിയ അര്‍ജന്റീന മെക്സിക്കോയെ തകര്‍ത്തത് നാലു ഗോളുകള്‍ക്ക്; താരമായത് ലൗട്ടാരോ മാര്‍ട്ടിനസ്സ്

Britishmalayali
kz´wteJI³

ലോസ് ഏയ്ഞ്ചലസ്: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ബ്രസീലിനോട് പകരംവീട്ടി പെറു. സൗഹൃദ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ എതിരില്ലാത്ത ഒരു ഗോളിനാണ് പെറു മുട്ടുകുത്തിച്ചത്. നെയ്മര്‍, കുടീഞ്ഞോ, ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബ്രസീല്‍ തോല്‍വി വഴങ്ങുകയായിരുന്നു. 85-ാം മിനുറ്റില്‍ പ്രതിരോധ താരം ലൂയിസ് അബ്രഹാമിന്റെ ഹെഡറിലൂടെയാണ് പെറുവിന്റെ വിജയഗോള്‍. തോല്‍വിയറിയാതെ 17 മല്‍സരങ്ങള്‍ പിന്നിട്ട് രാജ്യാന്തര സൗഹൃദ മല്‍സരത്തിനിറങ്ങിയ ബ്രസീലാണ് പെറുവിന് മുന്നില്‍ മുട്ടുക്കുത്തിയത്.

കൊളംബിയയോട് സമനില വഴങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇറങ്ങിയത്. സൂപ്പര്‍ താരം നെയ്മര്‍ക്ക് ബഞ്ചിലായിരുന്നു സ്ഥാനം. അല്‍വസിനും സില്‍വയ്ക്കും അര്‍തറിനും പകരം നെരസും മിലിറ്റാവോയും അലനും ആദ്യ ഇലവനിലെത്തി. നെയ്മര്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.

ജൂലൈയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോല്‍പിച്ചാണ് ബ്രസീല്‍ കോപ്പ അമേരിക്ക കിരീടം ഒന്‍പതാം തവണയും നേടിയത്. 2018 ലോകകപ്പിന് ശേഷം ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്. ഒക്ടോബറില്‍ തായ്‌ലന്റിനും സിംഗപ്പൂരിനും എതിരെ ബ്രസീല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. അടുത്ത മാസം ഉറുഗ്വെയ്‌ക്കെതിരെ പെറുവിന് മത്സരമുണ്ട്.

മറ്റൊരു മല്‍സരത്തില്‍ കരുത്തരായ മെക്സിക്കോയെ അര്‍ജന്റീന എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ഇന്റര്‍ മിലാന്‍ താരം ലൗട്ടാരോ മാര്‍ട്ടിനസ്സിന്റെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ ജയം. വെറും 22 മിനിറ്റിനുള്ളിലാണ് മാര്‍ട്ടിനസ് ഹാട്രിക് പൂര്‍ത്തിയാക്കിയത്. അര്‍ജന്റീനയുടെ ശേഷിച്ച ഗോള്‍ പിഎസ്ജി താരം ലിയാന്‍ഡ്രോ പരേഡസ് നേടി. 17, 22, 39 മിനിറ്റുകളിലായിരുന്നു മാര്‍ട്ടിനസിന്റെ ഹാട്രിക് ഗോളുകള്‍. 33ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നാണ് പരേഡസ് ഗോള്‍ നേടിയത്.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂരോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവരില്ലാതെയാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം നേടിയതെങ്കില്‍ നെയ്മര്‍, ഫിലിപ്പെ കുടീഞ്ഞോ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാസ് തുടങ്ങിയ വമ്പന്മാരെ കളത്തിലിറക്കിയ മല്‍സരത്തിലാണ് ബ്രസീല്‍ തോല്‍വി രുചിച്ചത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ ബല്‍ജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്ബോളില്‍ ബ്രസീല്‍ തോല്‍ക്കുന്നത് ഇതാദ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category