1 GBP = 88.50 INR                       

BREAKING NEWS

പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന മൈക്കിള്‍ ഷൂമാക്കറെ കാണാന്‍ ലോകത്തിന് വീണ്ടും ഭാഗ്യം ഉണ്ടാവുമോ? പാരീസിലെ സ്റ്റെം സെല്‍ തെറാപ്പി വഴി മുന്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; കോമ വിട്ടെണീറ്റ ഷൂമാക്കര്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്

Britishmalayali
kz´wteJI³

പാരീസ്: ജര്‍മനിയുടെ മുന്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിന് പിന്നാലെ പുറത്തെത്തുന്നത് നല്ല വാര്‍ത്തകര്‍. അഞ്ച് വര്‍ഷം മുമ്പ് ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷുമാക്കറെ കോശങ്ങളുടെ വിദഗ്ധ ചികിത്സയ്ക്കായാണ് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരാധകരേറെയുള്ള അദ്ദേഹത്തിന് രഹസ്യമായാണ് ചികിത്സ നല്‍കുന്നത്.എന്നാല്‍ ഈ വിവരം ലീ പാരീസീന്‍ ന്യൂസ് പേപ്പര്‍ പുറത്തുവിടുകയായിരുന്നു. പാരിസ് ആശുപത്രിയില്‍ സ്റ്റെം സെല്‍ തെറാപ്പിക്ക് വിധേയനായ മൈക്കല്‍ ഷൂമാക്കര്‍ ഇപ്പോള്‍ 'കോണ്‍ഷ്യസ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തിരിച്ചറിയാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട. മുന്‍ എഫ് 1 ബോസ് ജീന്‍ ടോഡ് 45 മിനിറ്റ് അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഏഴുതവണ ഫോര്‍മുല വണ്‍ ചാമ്പ്യനൊയ 50 കാരനായ ഷൂമാക്കര്‍ സ്റ്റെം സെല്ലുകളുടെ ചികിത്സ ഫലം കണ്ടു തുടങ്ങിയെന്നാണ് വിവരം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു നഴ്സ് ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ ഷൂമിയെ പാരീസിലെ ജോര്‍ജ് പോംപിഡോ ആശുപത്രിയില്‍ വ്യാജപേരില്‍ അഡ്മിറ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. ഷൂമിയുടെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്.ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷുമാക്കറിന് 50 വയസ് പൂര്‍ത്തിയായത്. ആല്‍പ്‌സ് നിരകളില്‍ സ്‌കേറ്റിങ് ചെയ്യുന്നതിനിടെ തലയടിച്ച് വീണ ഷുമാക്കറിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്ന് മുതല്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് അദ്ദേഹത്തിന് ചികിത്സ നല്‍കിയിരുന്നത്.

സ്ട്രെച്ചറില്‍ ഇയാളെ ആശുപത്രി കെട്ടിടത്തിലേക്ക് കൊണ്ടുവന്നതായിട്ടാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. മുഖവും ശരീരവും അപരിചിതരില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ടവല്‍കൊണ്ട് മറച്ചിരുന്നു. ആംബുലന്‍സില്‍ നിന്ന് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ പത്തോളം ആളുകള്‍ ഉണ്ടായിരുന്നതായും പത്രം തുടരുന്നു. വൈദ്യലോകം കൈവിട്ട ഷൂമാക്കറെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

ഷൂമാക്കറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ പ്രഫ. ഫിലിപ്പ് മെനാഷെ (69) ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സെല്‍ തെറാപ്പിയില്‍ സ്പെഷലിസ്റ്റാണ് മെനാഷെ. 2014 ല്‍, അപരിചിതമായ രോഗിയുടെ ഹൃദയത്തില്‍ അപരിചിത ഭ്രൂണ മൂലകോശങ്ങള്‍ പറിച്ചുനട്ട ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാണ് ഡോ. മനാഷെ. ഷൂമാക്കര്‍ വളരെക്കാലമായി സ്റ്റെം സെല്‍ ഇന്‍ഫ്യൂഷന്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2013 ഡിസംബര്‍ 29 ന് ആല്‍പ്സിലെ സ്‌കീയിങ് റിസോര്‍ട്ടായ മെറിബെല്‍ എന്ന സ്ഥലത്താണ് സ്‌കീയിംഗിനിടെ ഷൂമാക്കര്‍ക്ക് അപകടമുണ്ടാവുകയും അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തത്. തുടക്കത്തില്‍ മാരകമായ അപകടത്തിലായ ഷൂമി ഇപ്പോഴും കോമയിലാണ്. പുനരധിവാസത്തിനും കൂടുതല്‍ കെയറിനുമായി അദ്ദേഹം ഗ്രാന്റിലെ (സ്വിറ്റ്സര്‍ലന്‍ഡ്) വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category