1 GBP = 92.60 INR                       

BREAKING NEWS

ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഒരു വയസുള്ള കുഞ്ഞിനെയും എടുത്തു പുറത്തിറങ്ങിയ യുവാവ് പാലത്തില്‍ കയറി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ ശേഷം പബില്‍ പോയിരുന്നു മദ്യപിച്ചു; മാഞ്ചസ്റ്ററില്‍ നടന്നത് അതിദാരുണമായ ദുരന്തം

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററില്‍ ഒരു വയസുളള കുഞ്ഞിനെ പാലത്തില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞ് കൊന്ന  22 കാരനായ പിതാവിനെ പോലീസ് പിടികൂടി. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ഈ യുവാവ് കടുംകൈ ചെയ്തിരിക്കുന്നത്. മകനെ കൊന്നതിന് ശേഷം ഇയാള്‍ സമീപത്തുള്ള പബില്‍ പോയിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പുഴയില്‍ നിന്നും കുട്ടിയെ ഫയര്‍ഫൈറ്റര്‍മാര്‍ പോലീസ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാഞ്ചസ്റ്ററിലെ റാഡ്ക്ലിഫിലുള്ള ഇര്‍വെല്‍ നദിയിലാണ് കുട്ടിയെ കണ്ടെത്തിയത്.അന്നേ ദിവസം കൃത്യത്തിന് ശേഷം വൈകീട്ട് 4.25നായിരുന്നു സമീപത്തെ ലോക്ക് കീപ്പര്‍ പബില്‍ നിന്നും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ തന്റെ ഭാര്യയുമായ വഴക്കിട്ടതിന് ശേഷമാണ് യുവാവ് മകനെ മോസെസ് ബാസ്‌കറ്റിലാക്കി പുഴയിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. തന്റെ പക്കല്‍ പണമില്ലെന്നും എ്നാല്‍ തനിക്ക് മദ്യം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് പബിലെത്തിയിരുന്നതെന്നാണ് ബാറിലെ ജോലിക്കാരി വെളിപ്പെടുത്തുന്നത്.

ഇയാള്‍ കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് പറഞ്ഞു കരയുന്ന നിരവധി പേരെ കാണാമായിരുന്നുവെന്നും ബാര്‍ജോലിക്കാരി പറയുന്നു. ഒരു കുട്ടിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത് അത്യന്തം ദാരുണമായ സംഭവമാണെന്നും കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുന്നതിന് ആവശ്യമായതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ ജാമി ഡാനിയേല്‍സ് പറയുന്നത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുന്നുണ്ടെന്നും കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കുട്ടിയെ കുരുതി കൊടുത്തതില്‍ റാഡ്ക്ലിഫിലുള്ളവര്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പ് ഇവിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഈ സംഭവത്തെ തുടര്‍ന്ന് ഇവിടെയുള്ള ഏവരും ഞെട്ടലിലായിരിക്കുന്നുവെന്നുമാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. കുട്ടിക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതിനായി ഇന്ന് ഒരു കാന്‍ഡില്‍ലൈറ്റ് വിജില്‍ സംഘടിപ്പിക്കാന്‍ പരിപാടിയുണ്ടെന്നാണ് മറ്റൊരാള്‍ ഫോസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category