1 GBP = 93.80 INR                       

BREAKING NEWS

പിന്നോട്ട് ഓടി അതിര്‍ത്തിവരയ്ക്ക് മുകളിലൂടെ പറന്നൊരു ക്യാച്ചെടുപ്പ്; അടുത്ത കാലത്ത് കണ്ട ഏറ്റവും മിക ക്യാച്ചെന്ന് ആരാധകര്‍; മുഷ്താഖ് അലി ട്രോഫിയില്‍ റിതുരാജ് ഗെയ്ക് വാദിന്റെ ബൗണ്ടറി ലൈന്‍ അത്ഭുതം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; യുവതാരത്തിന്റെ പ്രകടനത്തില്‍ അന്തംവിട്ട് ബ്രോഡ്

Britishmalayali
kz´wteJI³

മഹാരാഷ്ട്രയുടെ ഫീള്‍ഡര്‍ റിതുരാജ് ഗെയ്ക് വാദിന്റെ അത്ഭുത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വെ താരത്തിനെ പുറത്താക്കാന്‍ എടുത്ത ബൗണ്ടറി ലൈന്‍ സാഹസിക ക്യാച്ചാണ് തരംഗമായത്.

റെയില്‍വെയുടെ മന്‍ജീത് സിങ് ഉയര്‍ത്തിയടിച്ച പന്ത് എല്ലാവരും സിക്സ് എന്നുറപ്പിച്ചിരിക്കെയാണ് റിതു രാജിന്റെ സാഹസികമായ ക്യാച്ച്. പന്ത് കൈപിടിയിലൊതുക്കിയ റിതുരാജ് അതിര്‍ത്തി വര കടക്കും മുന്‍പ് സഹകളിക്കാരന് എറിഞ്ഞു കൊടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന ബോളിലായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് അടക്കം ക്യാച്ച് കണ്ടു അന്തം വിട്ട് ഇരിക്കുകയാണ്. താരം ട്വിറ്ററില്‍ അത്ഭുത ക്യാച്ചിന്റെ വീഡിയോ ട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ക്യാച്ചുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് അടുത്ത കാലത്തെ മികച്ച ക്യാച്ചെന്നാണ് ആരാധകരുടെ പക്ഷം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category