1 GBP = 89.40 INR                       

BREAKING NEWS

ചരിത്രത്തില്‍ ആദ്യമായി പത്മവിഭൂഷന് വനിതയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് കായിക മന്ത്രാലയം; പത്മ പുരസ്‌കാരങ്ങള്‍ക്ക് മന്ത്രായലം അയച്ചത് ഒന്‍പത് പേരുകള്‍; മേരി കോം പത്മവിഭുഷന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ പിവി സിന്ധുവിന് പത്മഭൂഷന്‍ നിര്‍ദ്ദേശവും; ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗറടക്കം പത്മപുരസ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ഒന്‍പതു പേരും വനിതകള്‍

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: ചരിത്രത്തിലാദ്യമായി പത്മവിഭൂഷന് ഒരു വനിതയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് കായിക മന്ത്രാലയം. ആറു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ പേരാണ് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 2006ല്‍ പത്മശ്രീ നല്‍കി ആദരിച്ച മേരിക്ക് രാജ്യം 2013ല്‍ പത്മഭൂഷണും നല്‍കിയിരുന്നു. കായിക മന്ത്രാലയം ഇത്തവണ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന ഒന്‍പത് പേരും വനിതകളെന്നാതാണ് മറ്റൊരു വാസ്തവം.

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പിവി സിന്ധുവിനെ പത്മഭൂഷണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. രാജ്യത്തെ മൂന്നാം ഉയര്‍ന്ന ബഹുമതിയാണ് പത്മഭൂഷണ്‍. 2017ല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. 2015 ബാഡ്മിന്റണ്‍ ഇതിഹാസത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മൂന്നു കായികതാരങ്ങള്‍ക്ക് മാത്രമെ ഇതുവരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ളു. അതില്‍ മൂന്നു പേരും പുരുഷ താരങ്ങളാണ്. 2007ല്‍ ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദ് നേടിയപ്പോള്‍ 2008ല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കറിനും പര്‍വ്വതാരോഹകന്‍ സര് എഡ്മണ്ട് ഹിലരിക്കുമാണ് ലഭിച്ചത്.

മേരികോമിനും സിന്ദുവിനും പിന്നാലെ ലിസ്റ്റില്‍ ഇടംപിടിച്ച 7പേരും വനിതകളാണ്. റെസ്ലര്‍ വിനേഷ് ഫോഗോട്ടും ടെബിള്‍ ടെന്നീസ് താരം മണികാ ബത്രയും ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗറും ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാലും മുന്‍ ഷൂട്ടിങ് സ്റ്റാര്‍ സുമ ശ്രീറൂറും പര്‍വതാരോഹക ഇരട്ടകളായ തഷിമാലിക്കും നുങ്ഷി മാലികുമാണ് പത്മശ്രീയ്ക്കായി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട വനിതകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category