1 GBP = 100.50 INR                       

BREAKING NEWS

പത്തിരട്ടി പിഴ വന്നതോടെ നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ പിണറായി സര്‍ക്കാര്‍ രംഗം തണുപ്പിക്കാന്‍ ഇളവുകള്‍ ഓണസമ്മാനമാക്കും; പിഴത്തുക നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ കുറയ്ക്കാന്‍ ആലോചന; ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ് ബല്‍റ്റ് ഇടാത്തവര്‍ക്കും പിഴ 500 ആയി കുറയ്ക്കും; ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചാല്‍ പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറച്ചേക്കും; ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ മുന്നൂറായി കുറയ്ക്കാനും ആലോചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരുമെന്നതാണ് മലയാളികളുടെ ഉറക്കം കെടുത്തുന്നത് ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കാന്‍ നടപടി സ്വീകരിച്ചു. ഇവിടെയും എന്തുകൊണ്ട് അതായിക്കൂടാ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ ആയിരം. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 10000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബര്‍ 1 മുതല്‍ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് കൂടിയ പിഴ ഈടാക്കുന്നതിന് എതിരെ ഉയര്‍ന്നിരിക്കുന്നത്. ഓണക്കാലത്ത് കൂടിയ പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. തിരുവോണം കഴിഞ്ഞതോടെ, പിഴത്തുക കുറയ്ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.


പിഴത്തുക നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ കുറച്ചേക്കും. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കുമുള്ള പിഴ അഞ്ഞൂറായും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറയ്ക്കാനുമാണ് ആലോചന. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ഈ മാറ്റം.

ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുക, നിലവാരം കുറഞ്ഞ ഹെല്‍മറ്റ് ധരിക്കുക തുടങ്ങി ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ അഞ്ഞൂറില്‍ നിന്ന് മുന്നൂറാക്കിയേക്കും. ഹെല്‍മറ്റില്ലാത്തതിനും സീറ്റ് ബല്‍റ്റിടാത്തതിനും നിലവില്‍ ആയിരം രൂപയാണ് പിഴ. ഗുജറാത്ത് മാതൃകയില്‍ ഇത് അഞ്ഞൂറാക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ അഞ്ഞൂറുരൂപയായിരുന്നതാണ് പത്തിരട്ടി വര്‍ധിപ്പിച്ച് അയ്യായിരമാക്കിയത്. ഇത് രണ്ടായിരമോ മൂവായിരമോ ആക്കി ചുരുക്കിയേക്കും. പെര്‍മിറ്റ് ലംഘനത്തിന് എല്ലാ വാഹനങ്ങളും ഒരേ പിഴ ഏര്‍പ്പെടുത്തിയത് വ്യാപക എതിര്‍പ്പുയര്‍ത്തിയിരുന്നു. ഓട്ടോയ്ക്ക് രണ്ടായിരവും ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മൂവായിരവും ഹെവി വെഹിക്കിളിന് അയ്യായിരവുമായിരുന്നത് ഭേദഗതി വന്നതോെട എല്ലാവര്‍ക്കും പതിനായിരമാക്കി. ഇത് പ്രത്യേകം പ്രത്യേകം ആക്കാനാണ് ആലോചന.

പത്തിരട്ടിവര്‍ധിച്ച ഓവര്‍ ലോഡിന്റ പിഴ ഇരുപതിനായിരത്തില്‍ നിന്ന് പതിനായിരമായി ചുരുക്കിയേക്കും. എയര്‍ഹോണ്‍ മുഴക്കുന്നതിനുള്ള പതിനായിരം രൂപ പിഴയും അയ്യായിരമാക്കാനാണ് ആലോചന. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും അപകടകരമായ ഡ്രൈവിങ്ങിനും ഉള്ള പിഴത്തുകയില്‍ വ്യത്യാസം വരാനിടയില്ല. അപകട ഡ്രൈവിങ്ങിന് മൂവായിരവും മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് പതിനായിരവുമാണ് പിഴ. ഇന്‍ഷ്വറന്‍സില്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിര്‍ത്തും. പിഴത്തുക കുറയ്ക്കുന്നതിനായി പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് കേന്ദ്രസര്‍ക്കാരിന്റ നിര്‍ദ്ദേശം കൂടി അറിഞ്ഞശേഷം മോട്ടോര്‍വാഹനവകുപ്പ് തയാറാക്കും. തിങ്കളാഴ്ച ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ കരട് ചര്‍ച്ചചെയ്യും തുടര്‍ന്ന് മുഖ്യമന്ത്രിയുമായും ആവശ്യമെങ്കില്‍ എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും പുതിയ വിജ്ഞാപനം വരിക.

നിലവിലെ പിഴ ഇങ്ങനെ:
സെപ്റ്റംബര്‍ ഒന്ന് മുതലാണ് മോട്ടോര്‍ വാഹന ഭേദഗതി നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 10000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബര്‍ 1 മുതല്‍ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ - 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ - 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ - 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷാകര്‍ത്താക്കള്‍ക്കു ജയില്‍ശിക്ഷ
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് വാഹനം നല്‍കി വിടുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. വാഹനത്തിന്റെ രജിസ്‌റ്റ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.

വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category