1 GBP = 88.40 INR                       

BREAKING NEWS

സ്വകാര്യ ബസില്‍ കുഴഞ്ഞു വീണ വ്യക്തിയെ ജീവനക്കാര്‍ പെരുവഴിയില്‍ ഇറക്കിവിട്ടു; മുവാറ്റുപ്പുഴയില്‍ ചികിത്സ കിട്ടാതെ മരിച്ചത് 68കാരന്‍; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; മരിച്ചത് കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ്; വയോധികനെ നിര്‍ബന്ധിച്ച് ഇറക്കി വിട്ടില്ലെന്നും ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടത് ജീവനക്കാരെന്നും ബസുടമയുടെ വിശദീകരണം; ജീവനക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് വ്യക്തമാക്കി ദൃക്സാക്ഷിയും; തിരുവോണ ദിവസത്തിലെ കരുണയില്ലാത്ത സംഭവത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

Britishmalayali
kz´wteJI³

മുവാറ്റുപ്പുഴ: സ്വകാര്യ ബസില്‍ കുഴഞ്ഞു വീണ വ്യക്തിയെ ജീവനക്കാര്‍ വഴിയില്‍ തള്ളിയ വയോധികന്‍ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. മുവാറ്റുപ്പുഴ സ്വദേശിയായ എഇ സേവ്യറാണ്. ചികിത്സ കിട്ടാതെ മരിച്ചത്. 68വയസായിരുന്നു. പൊലീസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവാണ് സേവ്യര്‍. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മുവാറ്റുപ്പുഴ വല്ലപ്പുറം റോഡിലാണ് സംഭവമുണ്ടാതെന്ന് ദൃക്സക്ഷികള്‍ പറഞ്ഞു.

സേവ്യര്‍ ബസില്‍ കയറി ഒരു കിലോമീറ്ററോളം കഴിഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഇവിടെ വച്ച് ഒരു പരിചരണം നല്‍കാതെ ജീവനക്കാര്‍ അഞ്ചു കിലോ മീറ്റിര്‍ കൂടി ബസ് കൊണ്ടു പോകുകയും ഞാറക്കാട് എന്ന സ്ഥലത്തെത്തുമ്പോള്‍ ഒരു ഓട്ടോ റിക്ഷയോട് ചേര്‍ത്ത് നിര്‍ത്ത് അതിലേക്ക് രോഗിയെ തള്ളി കയറ്റുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സാധനത്തെ കൊണ്ടു പോകു എന്നാണ് അവര്‍ ഓട്ടോറിക്ഷാ ഡ്രൈവറോട് പറഞ്ഞത്. കൂടെ ആരെങ്കിലും ചെല്ലാന്‍ പറഞ്ഞെങ്കിലും ആരും തയാറായില്ലെന്നും വാദം ഉയരുന്നുണ്ട്,

അതേസമയം സമയം വൈകി ആശുപത്രിയില്‍ എത്തിച്ചേങ്കിലും രോഗി മരിക്കുകയായിരുന്നു. മദര്‍ലാന്റ് എന്ന ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഇടപെടാന്‍ പൊലീസും വൈകിയെന്ന് ആക്ഷേപം നാട്ടുകാരും ഉയര്‍ത്തുന്നുണ്ട്. അതേസമയം വയോധികനെ നിര്‍ബന്ധിച്ച് ഇറക്കി വിട്ടില്ലെന്നും ഓട്ടോ റിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടത് ജീവനക്കാരെന്നും ബസുടമ ബാബു പോള്‍ പറഞ്ഞു. സ്ഥലത്ത് മൃതദേഹം ഏറ്റുവാങ്ങാതെ റോഡ് ഉപരോധിച്ച് പ്രതിഷേധം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category