1 GBP = 88.50 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാല ഓക്സ്ഫോര്‍ഡും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കേംബ്രിഡ്ജും തന്നെ; ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ മുമ്പില്‍ ഐഐടികളും ജെഎന്‍യുവും ഒപ്പം 601-ാം റാങ്ക് പങ്കിട്ട് കൊച്ചിയിലെ അമൃത വിശ്വ വിദ്യാപീഠവും; ലോകത്തെ ഏറ്റവും നല്ല സര്‍വകലാശാലകളെ അറിയാം

Britishmalayali
kz´wteJI³

ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാല രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് ലണ്ടനിലെ ഇംപീരിയല്‍ കോളജും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ യുകെയിലെ നിരവധി പ്രശസ്ത സര്‍വകലാശാലകള്‍ റാങ്കിംഗിന് പുറത്താവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ മുമ്പില്‍ ഐഐടികളും ജെഎന്‍യുവും ഒപ്പം 601ാം റാങ്ക് പങ്കിട്ട് കൊച്ചിയിലെ അമൃത വിശ്വ വിദ്യാപീഠവും സ്ഥാനം പിടിച്ചിരിക്കുന്നു.  ലോകത്തെ ഏറ്റവും നല്ല സര്‍വകലാശാലകളെ അറിയാന്‍ ഈ റാങ്കിംഗ് ഉപയോഗപ്പെടും.

മികച്ച സര്‍വകലാശാലകളാകാന്‍ ഏഷ്യയിലെയും യുഎസിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയിരിക്കുന്നത്. ലോകത്തിലെ മികച്ച 200 യൂണിവേഴ്സിറ്റികള്‍ക്കിടയില്‍ ബ്രിട്ടനിലെ 28 മുന്‍നിര യൂണിവേഴ്സിറ്റികളില്‍ 18 എണ്ണവും സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 14ാം റാങ്കിലുണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഈ പ്രാവശ്യം 15ാം റാങ്കിലേക്ക് താഴ്ന്നിരിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് കഴിഞ്ഞ വര്‍ഷത്തെ 26ാം റാങ്കില്‍ നിന്നും ഈ വര്‍ഷം 27ാം റാങ്കിലേക്കാണ് താഴ്ന്നിരിക്കുന്നത്.

ഇതു പോലെ തന്നെ യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ ബര്‍ഗും ഒരു സ്ഥാനം താഴ്ന്ന് നിലവില്‍ 30ാം റാങ്കിലെത്തിയിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ പത്ത് സര്‍വകലാശാലകളിലും 20 സര്‍വകലാശാലകളിലും യുഎസിലെ നിരവധി സ്ഥാപനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത് പ്രകാരം കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രാജ്യത്തെ അഞ്ചാം സ്ഥാനത്ത് നിന്നും രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് ലോകത്തിലെ നാലാം റാങ്കിലെത്തിയിരിക്കുന്നു. അതു പോലെ തന്നെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഞ്ചാം സ്ഥാനത്തും പ്രിന്‍സ്ടണ്‍ ആറാം സ്ഥാനത്തും ഹാര്‍വാര്‍ഡ് ഏഴാം സ്ഥാനത്തും യാലെ എട്ടാ ംസ്ഥാനത്തും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ഒമ്പതാം സ്ഥാനത്തുമെത്തിച്ചേര്‍ന്നിരിക്കുന്നു.

മൊത്തത്തില്‍ ആദ്യത്തെ പത്ത് സര്‍വകലാശാലകളില്‍ യുഎസിന്റെതായി ഏഴെണ്ണമാണുള്ളത്. ടോപ് 20ല്‍  14 യുഎസ് യൂണിവേഴ്സിറ്റികളുണ്ട്. ആദ്യത്തെ 200 യൂണിവേഴ്സിറ്റികളില്‍ 60ഉം യുഎസിലാണ്. യൂറോപ്യന്‍ സര്‍വകലാശാലകളുമായി മത്സരിച്ച് ഏഷ്യന്‍ സര്‍വകലാശാലകള്‍ മുന്‍പന്തിയിലേക്ക് കുതിക്കുന്ന പ്രവണത ഈ വര്‍ഷവും തുടരുന്നു. നിലവില്‍ ആദ്യത്തെ 200 സര്‍വകലാശാലകളില്‍ 24 എണ്ണം ഏഷ്യയില്‍ നിന്നായിരുന്നു. നേരത്തെ ഇത് വെറും രണ്ടെണ്ണമായിരുന്നു. 2012ന് ശേഷം ലോകത്തിലെ ആദ്യത്തെ 300 മികച്ച സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നും പ്രാതിധ്യമില്ലെന്നത് ഈ വര്‍ഷത്തെ റാങ്കിംഗിന്റെ പ്രത്യേകതയാണ്.

എന്നാല്‍ മൊത്തം എന്‍ട്രികളുടെ കാര്യത്തില്‍ 2018ലെ 49ല്‍ നിന്നും ഈ വര്‍ഷം 56 ആയാണ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. 350ാം റാങ്കിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാല. ടോപ്പ് 500ല്‍ മൊത്തം ആറ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് വെറും അഞ്ച് സര്‍വകലാശാലകളായിരുന്നു. 92 രാജ്യങ്ങളില്‍ നിന്നുള്ള 1300 യൂണിവേഴ്സിറ്റികളാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളുടെ പ്രാതിനിധ്യത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍  അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.ഐഐടി റോപാര്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ രണ്ടാം സ്ഥാനത്താണ്. ഐഐടി ഇന്റോര്‍, ഐഐടി ബോംബേ, ഐഐടി ദല്‍ഹി,ഐഐടി ഖരഗ്പൂര്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category