1 GBP = 92.20 INR                       

BREAKING NEWS

മരടിലെ ഫ്‌ളാറ്റ് പൊളിക്കലിനെതിരെ താമസക്കാര്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹരജി നല്‍കും; ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുന്നതിനൊപ്പം 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും; കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരെന്നും മനുഷ്യാവകാശ ലംഘനമെന്നും വാദം; ഫ്‌ളാറ്റുകളിലെ താമസക്കാര്‍ കുറ്റക്കാരല്ല, ഇവരുടെ ഭാഗം സര്‍ക്കാരും കോടതിയും പരിഗണിക്കേണ്ടത് ആയിരുന്നുവെന്ന് ജസ്റ്റിസ് കെമാല്‍പാഷയും

Britishmalayali
kz´wteJI³

കൊച്ചി: മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകള്‍ രാഷ്ട്രപതിക്ക് സങ്കടഹര്‍ജി നല്‍കും. പ്രധാനമന്ത്രിക്കും ഹര്‍ജി സമര്‍പ്പിക്കാനാണ് താമസക്കാരായ ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് നിയമ നടപടികള്‍ തുടരാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുന്നതിനൊപ്പം 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും.

കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക. ഫ്ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും. ഹരജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റാനും ഒരുങ്ങഉന്നുണ്ട്.

കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. അതേസമയം, അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതുള്‍പ്പടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്ളാറ്റുടമകള്‍ നോട്ടീസ് നേരിട്ട് കൈപറ്റാത്ത കാര്യവും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍പാഷയും രംഗത്തെത്തി. മരടിലെ കോടതി വിധിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിന് പുറമെ മറ്റ് വശങ്ങളും കോടതി പരിഗണിക്കണമായിരുന്നെന്നും കെമാല്‍ പാഷ പറഞ്ഞു. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ കുറ്റക്കാരല്ല. ഇവരുടെ ഭാഗം സര്‍ക്കാരും കോടതിയും പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലെത്തി ഫ്‌ളാറ്റ് ഉടമകളുമായി താന്‍ സംസാരിച്ചെന്നും അവരുടെ ഭാഗം കോടതി കേള്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

മരടില്‍ തീരദേശ പരിപാലന നിയമംലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികളില്‍ പ്രതിഷേധമുയര്‍ത്തി ഉടമകള്‍ രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് നടനും പൊളിക്കേണ്ട ഹോളിഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ സൗബിന്‍ ഷാഹിര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

ഞങ്ങള്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് പണം കരുതിവച്ച് ആദ്യമായി സ്വന്തമാക്കി വാങ്ങിക്കുന്ന ഫ്‌ളാറ്റാണ്. അതിന് ലോണ്‍ എടുത്തിട്ടുണ്ട്. ഇനിയും ജോലി ചെയ്താല്‍ മാത്രമേ ലോണ്‍ അടക്കാനാകൂ. എല്ലാ സ്ഥലത്തും കരവും അടച്ച് ടാക്‌സും അടച്ചാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണം, സിനിമാക്കാരായിട്ടല്ല, മനുഷ്യന്മാരായിട്ട് ഞങ്ങളെ കാണണം. ഇവിടെ പ്രായമുള്ളവരുണ്ട്, രോഗികളുണ്ട്. ജോലിക്കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് സംസാരിക്കുന്നത്. ഫ്‌ളാറ്റ് തിരിച്ചുകിട്ടുന്നതിന് സാഹചര്യമുണ്ടാകണം എന്നാണ് സൗബിന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു വിധി. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category