1 GBP = 91.30 INR                       

BREAKING NEWS

തൃശൂരിനൊപ്പം പോര്‍ട്‌സ്മൗത്തിലും പുലികളി; അഴകാകാന്‍ സാരിയുടു ത്ത് പുരുഷന്മാരും തെയ്യവും കരകാട്ടവും; ഒരു പകല്‍ മുഴുവന്‍ ആഘോഷിക്കുന്ന പകല്‍പ്പൂരം ശനിയാഴ്ച

Britishmalayali
kz´wteJI³

പോര്‍ട്‌സ്മൗത്ത്: മലയാളികളുടെ ഓണാഘോഷം ഔപചാരികമായി കൊടിയിറങ്ങുന്നത് തൃശൂരിലെ പ്രശസ്തമായ പുലിക്കളിയോടെയാണ്. ഇത്തവണ ശനിയാഴ്ച പതിനായിരങ്ങളെ ആകര്‍ഷിച്ചു തൃശൂരില്‍ പുലിയിറങ്ങുമ്പോള്‍ യുകെയില്‍ പോര്‍ട്‌സ്മൗത്തിലും പുലികള്‍ ചെണ്ടക്കൊപ്പം താളം ചവിട്ടും. മാസങ്ങള്‍ നീളുന്ന ഒരുക്കത്തോടെയാണ് ഇത്തവണ പോര്‍ട്‌സ്മൗത്തില്‍ ഓണാഘോഷം വിരുന്നെത്തുന്നത് എന്ന് പ്രസിഡന്റ് രാജുമോന്‍ കുര്യനും സെക്രട്ടറി ലിജോ രഞ്ജിയും വ്യക്തമാക്കി. പുലിക്കളിക്കൊപ്പം തെയ്യവും കരകാട്ടവും ഒക്കെ കാണികളെ തേടിയെത്തുമ്പോള്‍ ഒരു പകല്‍ മുഴുവന്‍ നീളുന്ന പകല്‍പ്പൂരത്തിനാണ് പോര്‍ട്‌സ്മൗത്ത് മലയാളികള്‍ സാക്ഷികളാകുക. ആഘോഷത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിരുന്നുകാരും പോര്‍ട്‌സ്മൗത്തില്‍ എത്തുന്നുണ്ട്.

പുതുമയും കൗതുകവും ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ആശയം നടപ്പാക്കാന്‍ വളരെ വത്യസ്തമായ ഒരു മത്സര ഇനവും ഇത്തവണ പോര്‍ട്‌സ്മൗത്തില്‍ ഉണ്ട്. പുരുഷന്മാര്‍ക്കായി സാരി ധരിക്കല്‍ മത്സരമാണ് ഇത്തരത്തില്‍ ഹൈലൈറ്റ് ആയി മാറുക. വിജയികള്‍ ആകുന്നവര്‍ക്കു ക്യാഷ് പ്രൈസ് കൂടി ഉള്ളതിനാല്‍ അവ്വൈ ഷണ്മുഖിമാരാകാന്‍ ഒട്ടേറെ പുരുഷന്മാര്‍ തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ട്. സാരി ധരിക്കല്‍ വെറും വസ്ത്രധാരണമല്ല  ഒരു കല കൂടിയാണ് എന്ന ആശയം പ്രചരിപ്പിക്കല്‍ കൂടി ഈ മത്സരത്തിന് പിന്നില്‍ ഉണ്ടെന്നു സെക്രട്ടറി ലിജോ വ്യക്തമാക്കുന്നു.

സാരി ധരിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ചിലവാക്കുമ്പോള്‍ പൊതുവെ ദേക്ഷ്യപെടുന്ന പുരുഷന്മാരെ അതിനുള്ള പ്രയാസം ബോധ്യപ്പെടുത്തുക എന്നതും ഈ നൂതന ആശയത്തെ ആഘോഷഭാഗക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നും പുതുമയും വത്യസ്തതയും നല്‍കി സമൂഹത്തെ ഉണര്‍വോടെ കൂടെ നിര്‍ത്തുക എന്നതും പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ പ്രത്യേകതയുമാണ്. യുകെ മലയാളികള്‍ക്കിടയില്‍ ഏറ്റവും സജീവമായ മലയാളി സംഘടനാ കൂടിയാണ് മാപ് എന്ന മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്.

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനില്‍ ഒന്നായ പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ (മാപ്) ഈ വര്‍ഷത്തെ ഓണാഘോഷം മറ്റന്നാള്‍ 14ന് ഹെവന്ത് പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. രാവിലെ 10 മണിക്ക് പൂക്കളം ഇട്ടു തുടങ്ങുന്ന ഓണാഘോഷ പരിപാടികളില്‍ ആദ്യം നടക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള ഓണക്കളികള്‍ ആണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചാക്കില്‍ ചാട്ടം, തവള ചാട്ടം, സ്ത്രീകള്‍ക്ക് റൊട്ടി കടി മത്സരം, പുരുഷന്മാരുടെ സാരി ഉടുക്കല്‍ മത്സരം തുടങ്ങിയ മാറ്റു കൂട്ടും. തുടര്‍ന്ന് വാശിയേറിയ വടം വലി മത്സരവും, കേരളാ കലാ രൂപങ്ങള്‍ ആയ തെയ്യം, പുലി കളി, കരകാട്ടം ഒക്കെ അണിനിരത്തി കൊണ്ടുള്ള വര്‍ണാഭമായ പകല്‍പൂരവും ഉണ്ടായിരിക്കുന്നതാണ്. സ്വാദിഷ്ടമായ ഓണ സദ്യക്ക് ശേഷം അസോസിയേഷന്‍ അംഗങ്ങളുടെ കലാ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. 

മാപ്പിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ചെയര്‍മാന്‍ രാജു മോന്‍ കുര്യനും, സെക്രട്ടറി ലിജോ രെഞ്ചിയും അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category