1 GBP = 88.60 INR                       

BREAKING NEWS

നാടന്‍ രുചിയും തൂശനിലയുമായി സദ്യയൊരുക്കല്‍; പഞ്ചാരി മേളത്തോടെ അണ്‍ലിമിറ്റഡ് ആഘോ ഷമൊരുക്കി കവന്‍ട്രി ഹിന്ദു സമാജം; സദ്യയുണ്ടത് നൂറോളം അതിഥികള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: പരമ്പരാഗതമായി കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടു തറവാടുകളില്‍ സദ്യ വട്ടം ഒരുങ്ങുക മൂലം നാള്‍ മുതലാണ് എന്ന ഓര്‍മ്മപ്പെടുത്തലുമായി കവന്‍ട്രി ഹിന്ദു സമാജത്തില്‍ പരിധിയില്ലാത്ത ഓണാഘോഷം. ഓണത്തിന്റെ വരവറിയിച്ചു മൂലം നാളില്‍ നടത്തിയ ഓണാഘോഷത്തില്‍ മേളപ്പൊലിമ സംഘത്തിന്റെ പഞ്ചാരി മേളം തകര്‍ത്താടിയപ്പോള്‍ അടുക്കളയില്‍ നിന്നും ഉയര്‍ന്നത് നാടന്‍ കറിക്കൂട്ടുകളുടെ രുചി മേളം. കേരളത്തില്‍ നിന്നും യുകെയിലേക്കു ജീവിതം പറിച്ചു നട്ട ഒട്ടേറെ പുതിയ കൂട്ടുകാരും കൂടി ചേര്‍ന്നപ്പോള്‍ കവന്‍ട്രി ഹിന്ദു സമാജം ഓണാഘോഷം പഴയ കാലത്തേ തറവാടുകളിലെ ആഘോഷത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചത് സമാജം അംഗങ്ങളുടെ കൂട്ടായ്മക്കും സാഹോദര്യത്തിനും തെളിവ് കൂടിയായി. കാറ്ററിങ് ഓണമുണ്ണാന്‍ വിധിക്കപ്പെട്ടവരുടെ നാട്ടില്‍ ഒരുമയുടെ കൈകോര്‍ക്കലില്‍ മറന്നു തുടങ്ങിയ രുചിക്കൂട്ടുകള്‍ പോലും യാഥാര്‍ഥ്യമാക്കാം എന്ന് തെളിയിച്ചാണ് കെ ദിനേശും രാജീവ് മുരളീധരനും ചേര്‍ന്ന് നാടന്‍ സദ്യയുടെ അപൂര്വവുമായ രുചികള്‍ നാക്കിലയില്‍ എത്തിച്ചത്.

ഇതോടെ കുട്ടികള്‍ അടക്കമുള്ള അതിഥികള്‍ സദ്യയുടെ മുഴുവന്‍ ആവേശവും മനസ്സില്‍ ഏറ്റെടുത്താണ് തൂശനിലയുടെ മുന്നില്‍ എത്തിയതും. നാലുകൂട്ടവും വറുത്തുപ്പേരിയും മെഴുക്കുപുരട്ടിയും പലതരം പായസവും ഒക്കെയായി പണം നല്‍കിയാല്‍ പോലും കിട്ടാത്ത രുചിപ്പെരുമ യാഥാര്‍ഥ്യമാക്കാന്‍ സദ്യവട്ടത്തിനു നെത്ര്വതം നല്‍കിയവര്‍ക്ക് സാധ്യമായി. പാട്ടും കളികളും വമ്പന്‍ പൂക്കളവുമായി സമാജം അംഗങ്ങള്‍ ആഘോഷത്തിന്റെ മാധുര്യം പങ്കിട്ടപ്പോള്‍ കവി ശ്രീകാന്ത് നമ്പൂതിരി അടക്കമുള്ള അതിഥികളും പാട്ടും കവിതയുമായി ഓണത്തിന്റെ അപൂര്‍വ ആഘോഷ ലഹരി സമ്മാനിക്കുക ആയിരുന്നു.

വനിതാ സംഘം പത്തു മിനിട്ടു ദൈര്‍ഘ്യത്തില്‍ കൈകൊട്ടിക്കളി പുനര്‍ജ്ജനിപ്പിക്കാന്‍ വേദിയില്‍ എത്തിയതോടെ ആഘോഷം കേരളത്തിലെ പഴയ കാല ഗ്രാമത്തനിമയുടെ തനിപ്പകര്‍പ്പായി മാറുക ആയിരുന്നു. മുല്ലപ്പൂ ചൂടിയ മങ്കമാരും പെണ്‍കുട്ടികളും മുണ്ടുടുത്ത ആണ്‍കുട്ടികളും ഒക്കെയായപ്പോള്‍ ആഘോഷം അണ്‍ലിമിറ്റഡ് ആയി മാറുകയായിരുന്നു. വിളമ്പിയിട്ടും വിളമ്പിയിട്ടും തീരാതെ സദ്യവട്ടം ഓരോരോ രുചികളായി അടുക്കളയില്‍ നിന്നും തീന്മേശയില്‍ എത്തിയപ്പോള്‍ ആവോളം ആസ്വദിച്ചു സദ്യ ഉണ്ണുക എന്ന ശീലവും കവന്‍ട്രി സമാജത്തിനു സമ്മാനിക്കാനായി. 

ടുകളില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കളിറുത്തു കുട്ടികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പൂക്കളമിട്ടതും ആഘോഷത്തിലെ പ്രധാന ഇനമായി. ജമന്തിയും ഡാലിയായ്യും ചെട്ടിമല്ലിയും അടക്കമുള്ള പൂക്കളിലെ റാണിമാര്‍ കളം നിറഞ്ഞപ്പോള്‍ വര്‍ണ വൈവിധ്യം സമ്മാനിച്ച പൂക്കളമാണ് ഷീജ പിള്ളയുടെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയത്. രാവിലെ പത്തുമുതല്‍ വൈകിട്ട് ആറു വരെ നടന്ന ആഘോഷത്തില്‍ കലാപരിപാടികള്‍ക്ക് ഹരീഷ് നായരും സ്മിത കരുണാകരനും നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category