1 GBP = 88.60 INR                       

BREAKING NEWS

ഓണനിലാവില്‍ സംഗീത മഴ പെയ്യു ന്നത് ആസ്വദിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് പോന്നോളൂ; മിനി സ്‌ക്രീന്‍ താരങ്ങള്‍ അണിനിരക്കു ന്ന ഓണാഘോഷം ഈമാസം 22ന്

Britishmalayali
വിജി കെപി

സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഈമാസം 22നു ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബ്രാഡ്വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടത്തപ്പെടുന്ന എസ്എംഎ ഓണനിലാവിന്റെ ഏറ്റവും ആകര്‍ഷകമായ ഇനം 'മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്‌കൂള്‍ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോള്‍, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നര്‍ ആയ അറാഫത് കടവില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന 'ഓണം പൊന്നോണം' സ്റ്റേജ് പ്രോഗ്രാം ആണ്.

അതോടൊപ്പം എസ്എംഎ ഡാന്‍സ് സ്‌കൂള്‍ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും എസ്എംഎ കലാകാരന്‍മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തി പിടിക്കുന്ന തിരുവാതിര, പുലികളി, ചെണ്ട മേളം, മാവേലിയെ സ്വീകരിക്കല്‍ തുടങ്ങി അനവധി പരിപാടികളോടെ നടക്കുന്ന എസ്എംഎ ഓണനിലാവിനായുള്ള കാത്തിരിപ്പിലാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ ഒന്നടക്കം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സിറില്‍ മാഞ്ഞൂരാന്‍- 07958675140, ദേവസ്യ ജോണ്‍- 07583881770, ജിജോ ജോസഫ് -07809740138

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category