1 GBP = 93.75 INR                       

BREAKING NEWS

ജോര്‍ദ്ദാന്‍ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ മുന്‍കൈ നേടാന്‍ നെതന്‍യ്യാഹു; ട്രംപിന്റെ ബലത്തില്‍ പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം പ്രയോഗിക്കാന്‍ ഒരുങ്ങി സയണിസ്റ്റ് രാഷ്ട്രം; മുന്‍പിന്‍ നോക്കാതെ എടുത്തുചാടരുതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; അമേരിക്കയുടെ കൂട്ടുപിടിച്ച് അസമാധാനം വിതച്ച് തിണ്ണമിടുക്ക് കാട്ടാന്‍ ഒരുങ്ങി ഇസ്രയേല്‍; അറബ് ലോകം പതറില്ലെന്നും ഇസ്രയേല്‍ നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും സൗദി

Britishmalayali
kz´wteJI³

ജറുസലേം: ജോര്‍ദ്ദാന്‍ താഴ് വരയില്‍ നിലമുഴുന്ന പാലസ്നീന്‍കാരോട് ചോദിച്ചാല്‍ അവര്‍ പറയും, ഇല്ല ഒരിക്കലും ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഇത് ഞങ്ങളുടെ തലമുറകളായി ഞങ്ങളുടെ മണ്ണാണ്. എന്ത് വില കൊടുത്തും അത് ഞങ്ങള്‍ സംരക്ഷിക്കും. ഫലസ്തീന്‍കാരുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, നെതന്‍യ്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും ഓര്‍ത്തോളൂ, 55 കാരനായ കര്‍ഷകന്‍ ജിഫ്തലിക്ക് ഗ്രാമത്തില്‍ ഇങ്ങനെ പറയുമ്പോള്‍ വീണ്ടും സംഘര്‍ഷം ഉറഞ്ഞുകൂടുകയാണ് മേഖലയില്‍. കാരണം വേറൊന്നുമല്ല, ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം തന്നെ. തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാനുള്ള പുതിയ പ്രഖ്യാപനം,

അടുത്തയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രയേലിനോടു ചേര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ വാഗ്ദാനം. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്വരയും വടക്കന്‍ ചാവുകടലും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇസ്രയേലിനൊടു ചേര്‍ക്കുമെന്നാണ് പ്രഖ്യാപനം. മധ്യപൂര്‍വ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതികളോടു ചേര്‍ന്ന് ഇത് സാധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ താഴ്വാരം അതിനിര്‍ണായകമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ യുഎസില്‍നിന്നുള്ള നേതാക്കളെ ഇസ്രയേല്‍ ജോര്‍ദാന്‍ താഴ്വരയില്‍ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാന്‍ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കൂവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ഫലസ്തീനും പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ സമാധാന നീക്കങ്ങള്‍ക്ക് സഹായകമല്ലെന്ന് ഗുട്ടറസ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 17നാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജയം നേടാമെന്ന കണക്കുകൂട്ടിലാണ് നെതന്യാഹു. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളികള്‍.

ഇസ്രയേല്‍ പ്രഖ്യാപനത്തെ അപലപിച്ച് അറബ് നേതാക്കള്‍
എല്ലാ സമാധാനത്തെയും കെടുത്താനുള്ള നീക്കമെന്നാണ് ഇസ്രയേലിന്റെ പുതിയ പ്രഖ്യാപനത്തെ അറബ് നേതാക്കള്‍ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച അറബ് ലീഗിന്റെ അടിയന്തര യോഗം ചേര്‍ന്നു. അന്താരാഷ്ട് നിയമത്തിന്റെ ലംഘനമാണിതെന്നും എല്ലാതരത്തിലുള്ള സമാധാന പ്രക്രിയയും ഇതുതകിടം മറിക്കുമെന്നും അറബ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. നെതന്‍യ്യാഹുവിന്റെ നീക്കം വൃത്തികെട്ട തിരഞ്ഞെടുപ്പ് തന്ത്രമാണെന്നിും ഇത് മേഖലയിലെ സംഘര്‍ഷം കൂട്ടുമെന്നും ജോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പറഞ്ഞു. വംശീയമായ ആസൂത്രിത നീക്കമെന്ന് തുര്‍ക്കി വിദേശമന്ത്രി പ്രതികരിച്ചു. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ ഇസ്രയേല്‍ സര്‍ക്കാരുമായി ഒപ്പുവച്ച എല്ലാ മുന്‍കരാറുകളില്‍ നിന്നും പിന്മാറുമെന്ന് ഫലസ്തീന്‍ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
നെതന്യാഹുവിന്റെ പ്രസ്താവനയെ സൗദി അറേബ്യ കടുത്ത ഭാഷയില്‍ അപലപിച്ചു. അറബ് ലോകത്ത് പല പ്രശ്നങ്ങളുമുണ്ടെങ്കിലും ഫലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സൗദി വ്യക്തമാക്കി.നെതന്യാഹുവിന്റെ പ്രഖ്യാപനത്തില്‍ അറബ് ലോകം പതറില്ല. വിഷയം ചര്‍ച്ച ചെയ്യാനും വെല്ലുവിളി നേരിടാനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷെന്റ (ഒ.െഎ.സി) അടിയന്തരയോഗം ചേരണമെന്ന് സൗദി റോയല്‍ കോര്‍ട്ട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഉടന്‍ ചേര്‍ന്ന് സാഹചര്യങ്ങളെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കണം. ഫലസ്തീന്‍ ജനതക്കെതിരെയുള്ള അപകടകരമായ നീക്കമാണിത്. ലോകസമൂഹം ഇതിനെ തള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. 

എന്താണ് ജോര്‍ദ്ദാന്‍ താഴ് വരയിലെ പ്രശ്നം?
1967 ജൂണ്‍ 5നും 10നുമിടെ ഇസ്രയേലും അയല്‍രാജ്യങ്ങളായ ഈജിപ്ത് ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം. ആറ് ദിവസം കൊണ്ട് ഇസ്രയേല്‍ ഈജിപ്തില്‍നിന്ന് ഗസ്സാ മുനമ്പും സീനായ് ഉപദ്വീപും, ജോര്‍ദ്ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും (കിഴക്കന്‍ ജെറുസലെം ഉള്‍പ്പെടെ), സിറിയയില്‍നിന്ന് ഗോലാന്‍ കുന്നുകളും പിടിച്ചെടുത്തു. പോരാട്ടം തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രയേലിന് സ്വന്തമായി. അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോള്‍ ഇസ്രയേലിന് നഷ്ടപ്പെട്ടത് 900-2000 സൈനികരെയായിരുന്നു. സംയുക്തസേനക്ക് 800 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇസ്രയേലിന് 40 യുദ്ധവിമാനങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. ഇസ്രയേല്‍ അസ്തിത്വം അംഗീകരിക്കാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്തും ജോര്‍ദ്ദാനും പിന്നീട് യഹൂദരാഷ്ട്രവുമായി സന്ധി ചെയ്തു. സീനായ് മരുഭൂമി ഈജിപ്തിനും, ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കന്‍ തീരങ്ങളും ഇസ്രയേല്‍ വിട്ടുകൊടുത്തു.
1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് ഭാഗവും ജോര്‍ദ്ദാന്‍ താഴ് വരയാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചക്കകം വെസ്റ്റ് ബാങ്കിലുടനീളമുള്ള ഇസ്രയേല്‍ വാസ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നുമാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതോടെയാണ് ദ്വരാഷ്ട്ര സിദ്ധാന്തം തകിടം മറിഞ്ഞത്. ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള ഇസ്രയേലിന്റെ പരമാധികാരവും ഈ വര്‍ഷാദ്യം ട്രംപ് അംഗീകരിച്ചു. സിറിയയില്‍ നിന്ന് 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുക്കുകയും 1981 ല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയത് സ്ഥലമാണ് ഗോലാന്‍ കുന്നുകള്‍. ഇത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടാക്കിയ അന്താരാഷ്ട്ര ധാരണയ്ക്ക കടകവിരുദ്ധമായിരുന്നു. ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ പിടിച്ചടുക്കല്‍ ജനകീയ വിഷയമാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ 2400 ചതുരശ്ര അടി വരുന്ന ജോര്‍ദ്ദാന്‍ താഴ് വര തങ്ങളുടെ പക്കല്‍ വേണമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category