1 GBP = 92.00 INR                       

BREAKING NEWS

അമ്മ മകനെ കണ്ടെത്തിയത് പോലെ ഓര്‍ബിറ്റര്‍ തുള്ളിച്ചാടുന്ന ദിവസം വരുമോ? റോസറ്റ ഫിലെയെ കണ്ടത്തിയത് പോലെ; ചന്ദ്രയാന്‍-2 ദൗത്യത്തില്‍ വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടര്‍ന്ന് ഇസ്രോ; വിജയം കണ്ടെത്താനുള്ള ഡെഡ്ലൈന്‍ രണ്ടാഴ്ച; എഞ്ചിന്‍ തകരാറാകാം ലാന്‍ഡറിന്റെ വീഴ്ചയ്ക്ക് കാരണമെന്ന് ചില വിദഗ്ധര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമം നാല് ദിവസത്തിലേറെയായി തുടരുകയാണ്. ഈ മാസം 21 വരെ ആ ശ്രമം തുടരും. മാസങ്ങള്‍ക്കും, വര്‍ഷങ്ങള്‍ക്കും ശേഷം ഇത്തരത്തില്‍ ബന്ധം പുനഃ സ്ഥാപിച്ച നിരവധി ഉദാഹരണങ്ങളുണ്ട് ചരിത്രത്തില്‍. ഇതുവരെയുള്ള വിലയിരുത്തല്‍ പ്രകാരം ചന്ദ്രയാന്‍-2 ഭാഗിക വിജയമാണ്. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഏതവസ്ഥയിലാണെന്ന അറിവായിട്ടില്ല. റോവര്‍ ഇപ്പോഴും ഉള്ളില്‍ തന്നെ.

ചില വിദഗ്ധരുടെ അഭിപ്രായപ്രകാരം എഞ്ചിന്‍ തകാറാവാം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകാന്‍ കാരണം, ലാന്‍ഡറിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഇസ്രോ ഔദ്യോഗികമായി വെളിപ്പെടുത്താതെ ഇക്കാര്യത്തില്‍ അന്തിമ നിഗമനങ്ങള്‍ക്ക് സാധ്യതയുമില്ല. ഓര്‍ബിറ്റര്‍ വഴി ചിത്രം ലഭിച്ചെങ്കിലും ലാന്‍ഡറിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. നശിപ്പിക്കപ്പെട്ടതാണോ അതോ ഇപ്പോഴും കേടുപാടുകള്‍ സംഭവിക്കാതെ ഇരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ നേരിയ പ്രതീക്ഷയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ലാന്‍ഡറില്‍ നിന്നു ഏതു നിമിഷവും സിഗ്നലുകള്‍ ലഭിച്ചേക്കാം. ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് സമയപരിധിയുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിജയിക്കേണ്ടതുണ്ട്. കാരണം ഇതിനുശേഷം ചന്ദ്രന്‍ ഒരു ചാന്ദ്ര രാത്രിയിലേക്ക് പ്രവേശിക്കും. ടച്ച്ഡൗണ്‍ ചെയ്ത ദിവസം മുതല്‍ 14 ദിവസത്തേക്ക് മാത്രമേ ലാന്‍ഡറും റോവറും പ്രവര്‍ത്തിക്കൂ എന്ന കാര്യം ഓര്‍മിക്കുക. ചാന്ദ്ര ദിനങ്ങളും രാത്രികളും 14 ഭൗമദിനങ്ങള്‍ക്ക് തുല്യമാണ്. ചന്ദ്രനിലെ രാത്രികള്‍ ഏറെ തണുപ്പേറിയതാണ്. പ്രത്യേകിച്ച് വിക്രം ലാന്‍ഡര്‍ കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ലാന്‍ഡറിലെ സംവിധാനങ്ങള്‍ അത്തരം താപനിലയെ നേരിടാന്‍ രൂപകല്‍പന ചെയ്തിട്ടില്ല. ഇലക്ട്രോണിക്സ് പ്രവര്‍ത്തിക്കില്ല, ഇതോടെ അവ ശാശ്വതമായി തകരാറിലാകും. ഇതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ബന്ധവും സ്ഥാപിക്കാനായില്ലെങ്കില്‍ പ്രതീക്ഷ കൈവിടേണ്ടി വരും.

ബഹിരാകാശ ദൗത്യങ്ങളില്‍ തടസ്സം നേരിടുന്നത് ഇതാദ്യമല്ലല്ലോ. എല്ലാ ദൗത്യങ്ങള്‍ക്കും തടസ്സങ്ങളുടേതായ ചില നിമിഷങ്ങളുണ്ടാകും. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ റോസറ്റ-ഫിലെ ദൗത്യം ഉദാഹരണം. 2016 സെപ്റ്റംബറിലാണ് ആ അത്ഭുതം സംഭവിച്ചത്. ബഹിരാകാശ പേടകമായ റോസറ്റയില്‍ നിന്നയച്ച നിരീക്ഷണ റോബോട്ടായ ഫിലെ ലാന്‍ഡറുമായി ബന്ധം പുനഃ സ്ഥാപിച്ചു. ഛിന്നഗ്രഹമായ 67പിയെക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ദൗത്യമായിരുന്നു റോസറ്റഫിലെ. 67 പിയുടെ ഉപരിതലത്തില്‍ 2014 അവസാനം ഇടിച്ചിറിങ്ങിയ ഫിലെയെ രണ്ടുവര്‍ഷത്തോളമായി കാണാനില്ലായിരുന്നു. ലാന്‍ഡിങ്ങില്‍ ഉണ്ടായ തകരാറുകള്‍ മൂലം ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഉറക്കമായിരുന്നു ഫിലെ.

എന്നാല്‍, 67 പിയുടെ സമീപത്തുകൂടി കടന്നുപോയ റോസറ്റയുടെ ക്യാമറക്കണ്ണുകളില്‍ ഫിലെ തെളിഞ്ഞു. റോസറ്റ ഭൂമിയിലേക്കയച്ച ഈ ചിത്രങ്ങളില്‍നിന്നു ഗവേഷകര്‍ കണ്ടെത്തി ഛിന്നഗ്രഹത്തിലെ ഗര്‍ത്തത്തില്‍ കിടക്കുകയാണു ഫിലെ. ഇനിയൊരിക്കലും ഫിലെയെ കണ്ടെത്താന്‍ കഴിയില്ലെന്നു കരുതിയിരിക്കുമ്പോഴാണു റോസറ്റയില്‍നിന്നു സന്തോഷചിത്രമെത്തിയത്. ഛിന്നഗ്രഹത്തിന്റെ 2.7 കിലോമീറ്റര്‍ അടുത്തുകൂടി റോസറ്റ സഞ്ചരിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളിലാണു ഫിലെയെ കണ്ടെത്തിയത്.

ഫിലെയെ കണ്ട് തുള്ളിച്ചാടിയ റോസറ്റ
ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകള്‍ തേടിയാണു 2004ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാന്‍ റോസറ്റ വിക്ഷേപിക്കുന്നത്. ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാല്‍നക്ഷത്രങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുള്‍ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.ഒരു വാല്‍നക്ഷത്രത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാല്‍നക്ഷത്രത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാര്‍ബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്.

2004 മാര്‍ച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വര്‍ഷം കൊണ്ട് 600 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 2014 ഓഗസ്റ്റില്‍ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 2014 നവംബറില്‍ റോസറ്റയില്‍നിന്നു ഫിലെ വിക്ഷേപിച്ചു. എന്നാല്‍ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയില്‍ വീണു. അങ്ങനെ കേടുപാടുകളുണ്ടായി. സൗരോര്‍ജം കൊണ്ടാണു ഫിലെ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.
എന്നാല്‍ ലാന്‍ഡിങ് തെറ്റിയതോടെ ബാറ്ററികള്‍ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറില്‍ ഫിലെ പ്രവര്‍ത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു.പിന്നീടു ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഉറക്കമായി. 2015 ജൂണില്‍ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണര്‍ന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയില്‍ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്. പിന്നീട് റോസറ്റയും ഛിന്നഗ്രഹത്തിലേക്ക് തന്നെ പതിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category