1 GBP = 94.80 INR                       

BREAKING NEWS

എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ എന്നും പരസ്പരം കടിച്ചു കീറി ജീവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മള്‍ മനുഷ്യരേക്കാള്‍ പ്രാധാന്യം മതങ്ങള്‍ക്കു നല്‍കുന്നത്?ഒന്ന് കണ്ണടച്ച് തുറക്കും മുമ്പ് മരണം കൊണ്ടു പോകുമെന്നിരിക്കേ എന്തുകൊണ്ടാണ് നമ്മള്‍ അമര്‍ത്യരെപ്പോലെ അലറി വിളിക്കുന്നത്? ഈ തിരുവോണ ദിനത്തില്‍ ഒന്ന് കണ്ണടച്ച് ആലോചിക്കൂ..

Britishmalayali
kz´wteJI³

ല്ലാവര്‍ക്കും തിരുവോണത്തിന്റെ ആശംസകള്‍ ഹൃദയപൂര്‍വം നേരുന്നു. ഞാനും തൂശനിലയില്‍ തിരുവോണം ഉണ്ണുകയാണ്. ഓര്‍മ്മകളുടെ വലിയ സൗരഭ്യം പടര്‍ത്തുന്ന അനുഭവമാണ് എന്നെ സംബന്ധിച്ചിടത്തോളം തിരുവോണം. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും എന്റെ നാട്ടില്‍, അതായത്, കോട്ടയം ജില്ലയിലെ എരുമേലിക്ക് സമീപമുള്ള ഇടകടത്തി എന്ന കൊച്ച് ഗ്രാമത്തില്‍ ഒരുവശത്ത് പമ്പയാര്‍ ഒഴുകുന്നു. ആ പമ്പയാറിന്റെ എന്റെ വീടിരിക്കുന്ന വശം കോട്ടയം ജില്ലയും മറുവശം പത്തനംതിട്ട ജില്ലയുമാണ്. രണ്ട് ജില്ലകളുടെയും മൂന്ന് പഞ്ചായത്തുകളുടെയും സമന്വയ സ്ഥലത്ത് എന്റെ എണ്‍പത് കഴിഞ്ഞ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ലോകത്ത് എവിടെയാണെങ്കിലും എല്ലാ ഓണത്തിനും അമ്മയുടെ അടുത്ത് വന്നിരുന്ന് അമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന സന്തോഷം- അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഓണം.

ഓണം എല്ലാവര്‍ക്കും സമാഗമത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് എന്നെനിക്കറിയാം. ഓണത്തിന്റെ ചരിത്രം എന്തുമാകട്ടെ, അതിന്റെ ഭൂമിശാസ്ത്രം എന്തുമാകട്ടെ, ഓണം സ്നേഹത്തിന്റേതാണ്. സമാധാനത്തിന്റേതാണ്. എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു ആചാരത്തിന്റേതാണ്. അതിന്റെ ഐതീഹ്യങ്ങളിലേക്കോ ചരിത്രത്തിലേക്കോ പോകുന്നതിനേക്കാള്‍ ആ സങ്കല്‍പ്പമുണ്ടല്ലോ, ഒരു മന്നന്‍ ഉണ്ടായിരുന്നു, ഒരു രാജാവ് ഉണ്ടായിരുന്നു. ആ രാജാവ് എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്നു. അവിടെ മതമില്ല, ജാതിയില്ല, സമ്പന്നനില്ല, പാവങ്ങളില്ല. അവിടെ എല്ലാവരും ഒന്നാണ് എന്ന ആ സങ്കല്‍പ്പം. ആ സങ്കല്‍പ്പമാണ് ഓണത്തിന്റെ അടിത്തറ. ആ സങ്കല്‍പ്പം മനസ്സിലേറ്റാന്‍ കഴിയുന്നു എന്നതാണ് ഓണം ആഘോഷിക്കുമ്പോഴുണ്ടാകുന്ന അനുഭവം.

ഈ അനുഭവത്തില്‍ ഇരുന്നുകൊണ്ട് ഞാന്‍ ഒരു ചെറിയ കാര്യം ചോദിച്ചുകൊള്ളട്ടെ. ഇത് സോഷ്യല്‍ മീഡിയയുടെ യുഗമാണ്. ഒരുപക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആകാം സോഷ്യല്‍ മീഡിയ ഇത്രയധികം വലുതായി തീര്‍ന്നത്. പത്ത് വര്‍ഷത്തിലധികമായി നമ്മള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും ഒപ്പമുണ്ട്. അതിനുമൊക്കെ മുമ്പ് തന്നെ നമ്മള്‍ ഗൂഗിളില്‍ എത്തപ്പെട്ട് കഴിഞ്ഞിരുന്നു. നമ്മുടെ ജീവിതം പാടെ മാറിയിരിക്കുന്നു. പണ്ടൊക്കെ നമുക്ക് ഒരു ശത്രുവിനോട് പകതീര്‍ക്കാന്‍ അവനെ നേരിട്ട് കണ്ട് തല്ലുകയോ കൊല്ലുകയോ ഒക്കെ മാത്രമേ വഴിയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ശത്രുക്കളുടെ എണ്ണവും കുറവായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ശത്രു ഉണ്ടാകുക എളുപ്പമാണ്.


ഒരു വാക്ക്, ഒരു നോക്ക്, ഒരു ഭാവം, ഒരു അഭിപ്രായം- ഇതൊക്കെ ശത്രുവിന് ജന്മം കൊടുക്കുന്ന കാരണങ്ങളായി മാറുന്നു. കാരണം സോഷ്യല്‍ മീഡിയയിലാണ് നമ്മുടെ സമയം മുഴുവന്‍ ചെലവഴിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നമ്മള്‍ വാചകമടിക്കുന്നു. അതിന്റെ സുരക്ഷിതത്വത്തില്‍ നമ്മള്‍ ഒളിഞ്ഞിരുന്നുകൊണ്ട് ശത്രുനിഗ്രഹം തുടരുന്നു. പലപ്പോഴും എങ്ങനെയാണ് നമുക്കൊരു ശത്രു പിറക്കുന്നത് എന്ന് പോലും ആര്‍ക്കും അറിയില്ല. ഈ ശത്രുക്കളെ നമ്മള്‍ പലപ്പോഴും വഴിയില്‍വെച്ച് കണ്ടുമുട്ടാറുണ്ട്. പക്ഷേ, സോഷ്യല്‍ മീഡിയായുടെ മറവില്‍ ഇരുന്ന് കൊണ്ട് ശത്രുതപുലര്‍ത്തുന്നതുകൊണ്ട് അയാള്‍ എന്റെ ശത്രുവാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയില്ല.

അതായത്, ഞാന്‍ എന്റെ ശത്രുവിനെ നേര്‍ക്കുനേര്‍ കണ്ടാലും ഒരുപക്ഷേ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി സംസാരിച്ചാലും അയാള്‍ എനിക്കൊരു അപരിചിതന്‍ മാത്രമാണ്. അയാളെന്റെ ശത്രുവാണ് എന്ന് പോലും ഞാനറിയുന്നില്ല. നിരന്തരം നമ്മള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പലരും നമ്മുടെ ശത്രുക്കളാണ് എന്നതാണ് ഖേദകരമായ വസ്തുത. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category